മ​ദ്യ​പി​ച്ച് ഡ്രൈ​വിം​ഗ് വേ​ണ്ട: ലൈ​സ​ൻ​സ് തി​രി​ച്ചു​കി​ട്ടാ​ൻ ഇ​നി മൂ​ന്ന് ദി​വ​സ​ത്തെ പ​രി​ശീ​ല​നം

കോ​ട്ട​യം: ല​ഹ​രി​യി​ൽ വാ​ഹ​ന​മോ​ടി​ച്ചു​ണ്ടാ​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളും വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക​ൾ ക​ടു​പ്പ​ത്തി​ലാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും പോ​ലീ​സും. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കാ​യു​ള്ള പ​രി​ശോ​ധ​ന സം​സ്ഥാ​ന​ത്തെ​മ്പാ​ടും ക​ർ​ശ​ന​മാ​ക്കി. രാ​ത്രി​യും പ​ക​ലും ഒ​രു​പോ​ലെ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ ആ​ഴ്ച കോ​ട്ട​യം ജി​ല്ല​യി​ൽ മാ​ത്രം 528 പേ​ർ മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച് പി​ടി​യി​ലാ​യി. ഇ​ങ്ങ​നെ പി​ടി​യി​ലാ​കു​ന്ന​വ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ൻ പോ​ലീ​സ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന് ശി​പാ​ർ​ശ ന​ൽ​കു​ന്നു​ണ്ട്.

ലൈ​സ​ൻ​സ് തി​രി​കെ കി​ട്ടാ​ൻ

ഒ​രു വ​ർ​ഷ​ത്തി​നി​ടെ കോ​ട്ട​യം ജി​ല്ല​യി​ൽ മാ​ത്രം മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച 240 പേ​രു​ടെ ലൈ​സ​ൻ​സ് മൂ​ന്നു മാ​സ​ത്തേ​ക്കു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. മൂ​ന്നു മാ​സം ക​ഴി​ഞ്ഞാ​ലും ഇ​വ​ർ​ക്ക് ഉ​ട​നെ ലൈ​സ​ൻ​സ് ഉ​ട​നെ തി​രി​കെ കി​ട്ടി​ല്ല. സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി​ക്കു ശേ​ഷം ക​റ​ക്ടീ​വ് ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കേ​ണ്ടി​വ​രും. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്ന ട്രെ​യി​നിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ മൂ​ന്നു ദി​വ​സ​ത്തെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്ക​ണം. ട്രെ​യി​നിം​ഗ് പൂ​ർ​ത്തി​യാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റ് കി​ട്ടു​മ്പോ​ൾ മാ​ത്ര​മാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന ലൈ​സ​ൻ​സ് പു​നഃ​സ്ഥാ​പി​ക്കു​ക​യു​ള്ളൂ. ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ഡ്രൈ​വിം​ഗ് ശീ​ലം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​ട്രെ​യി​നിം​ഗ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ശി​ക്ഷ ഇ​ങ്ങ​നെ

മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം അ​നു​സ​രി​ച്ച് മ​ദ്യ​പി​ച്ചോ ല​ഹ​രി​മ​രു​ന്നോ ഉ​പ​യോ​ഗി​ച്ചോ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തു ഗു​രു​ത​ര കു​റ്റ​മാ​ണ്. ബ്ര​ത്ത് അ​ന​ലൈ​സ​ർ അ​ല്ലെ​ങ്കി​ൽ ലാ​ബ് പ​രി​ശോ​ധ​ന​യി​ൽ 100 മി​ല്ലി ലി​റ്റ​ർ ര​ക്ത​ത്തി​ൽ 30 മി​ല്ലി​ഗ്രാ​മി​ൽ കൂ​ടു​ത​ൽ ആ​ൽ​ക്ക​ഹോ​ൾ അ​ള​വ് ക​ണ്ടെ​ത്തി​യാ​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യും. ആ​ദ്യ കു​റ്റ​കൃ​ത്യ​ത്തി​ന് ആ​റു മാ​സം വ​രെ ത​ട​വു​ശി​ക്ഷ​യോ 10,000 രൂ​പ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കാം. ര​ണ്ടാ​മ​തും കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ ര​ണ്ടു വ​ർ​ഷം ത​ട​വു​ശി​ക്ഷ​യോ 15,000 രൂ​പ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കും. ഗു​രു​ത​ര സാ​ഹ​ച​ര്യ​മെ​ങ്കി​ൽ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കും. തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ പോ​കാ​മെ​ങ്കി​ലും കേ​സ് കോ​ട​തി​യി​ലേ​ക്കു വി​ടും. സ​മ​ൻ​സ് വ​രു​മ്പോ​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം.

Related posts

Leave a Comment