സെ​ലെ​ന്‍​സ്കി​യു​ടെ ബെ​ര്‍​ലി​ന്‍ സ​ന്ദ​ര്‍​ശ​നം: യു​ക്രെ​യ്ന് 200 മി​ല്യ​ണ്‍ യൂ​റോ​യു​ടെ പു​തി​യ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് മെ​ര്‍​സ്

ബെ​ര്‍​ലി​ന്‍: റ​ഷ്യ​ന്‍ ആ​ക്ര​മ​ണം തു​ട​രു​ന്ന യു​ക്രെ​യ്ന് ശൈ​ത്യ​കാ​ലം അ​തി​ജീ​വി​ക്കാ​ന്‍ 200 മി​ല്യ​ണ്‍ യൂ​റോ​യു​ടെ (ഏ​ക​ദേ​ശം 1,800 കോ​ടി​യി​ല​ധി​കം രൂ​പ) പു​തി​യ സാ​മ്പ​ത്തി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ജ​ര്‍​മ​നി.

ചൊ​വ്വാ​ഴ്ച ബെ​ര്‍​ലി​നി​ലെ​ത്തി​യ യു​ക്രെ​യ്ന്‍ പ്ര​സി​ഡ​ന്‍റ് വൊ​ളോ​ഡി​മി​ര്‍ സെ​ലെ​ന്‍​സ്കി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഫ്രീ​ഡ്രി​ഷ് മെ​ര്‍​സ് നി​ര്‍​ണാ​യ​ക സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത​ത്.

ഭ​ര​ണ​സ​ഖ്യ​മാ​യ യൂ​ണി​യ​നും എ​സ്പി​ഡി​യും ചേ​ര്‍​ന്നാ​ണ് പു​തി​യ സ​ഹാ​യ പാ​ക്കേ​ജ് പാ​ര്‍​ല​മെ​ന്‍റി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും ബ​ജ​റ്റു​ക​ളി​ല്‍ നി​ന്ന് 100 മി​ല്യ​ണ്‍ യൂ​റോ വീ​തം ഇ​തി​നാ​യി വ​ക​യി​രു​ത്തും.

അ​ടു​ത്ത​യാ​ഴ്ച ചേ​രു​ന്ന പാ​ര്‍​ല​മെ​ന്‍റ​റി ബ​ജ​റ്റ് ക​മ്മി​റ്റി ഇ​തി​ന് അ​ന്തി​മ അം​ഗീ​കാ​രം ന​ല്‍​കും. റ​ഷ്യ​ന്‍ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ത​ക​ര്‍​ന്ന വൈ​ദ്യു​തി നി​ല​യ​ങ്ങ​ളു​ടെ​യും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യാ​ണ് ഈ ​തു​ക പ്ര​ധാ​ന​മാ​യും വി​നി​യോ​ഗി​ക്കു​ക.

യു​ക്രെ​യ്ന് പൂ​ര്‍​ണ​പി​ന്തു​ണ; യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളോ​ട് ഉ​ത്ത​ര​വാ​ദി​ത്തം മ​റ​ക്ക​രു​തെ​ന്ന് ഓ​ര്‍​മ്മി​പ്പി​ക്ക​ല്‍ യു​ക്രെ​യ്ന് ജ​ര്‍​മ​നി​യെ പൂ​ര്‍​ണ​മാ​യും വി​ശ്വ​സി​ക്കാം, ഞ​ങ്ങ​ളു​ടെ പി​ന്തു​ണ ഒ​രു കു​റ​വു​മി​ല്ലാ​തെ തു​ട​രു​മെ​ന്ന് ഫ്രീ​ഡ്രി​ഷ് മെ​ര്‍​സ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, യു​ക്രെ​യ്നെ സ​ഹാ​യി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ജ​ര്‍​മ​നി​ക്ക് മാ​ത്ര​മ​ല്ലെ​ന്നും എ​ല്ലാ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളും ഇ​തി​ല്‍ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു. 2026ല്‍ ​യു​ക്രെ​യ്ന് 70 ബി​ല്യ​ണ്‍ യൂ​റോ​യു​ടെ സൈ​നി​ക സ​ഹാ​യം ന​ല്‍​കാ​ന്‍ നാ​റ്റോ സ​ഖ്യ​ക​ക്ഷി​ക​ള്‍ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഈ ​വാ​ഗ്ദാ​നം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. യു​ദ്ധം ആ​രം​ഭി​ച്ച ശേ​ഷം ഒ​രു ജ​ര്‍​മ​ന്‍ ക​മ്പ​നി പോ​ലും യു​ക്രെ​യ്ന്‍ വി​ട്ടു​പോ​യി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ചാ​ന്‍​സ​ല​ര്‍, ജ​ര്‍​മ​ന്‍ വ്യ​വ​സാ​യ മേ​ഖ​ല​യ്ക്കും ന​ന്ദി അ​റി​യി​ച്ചു.

പു​ടി​ന് മു​ന്ന​റി​യി​പ്പ്; ന​വം​ബ​ര്‍ 19ന് ​ബ​ര്‍​ലി​നി​ല്‍ നി​ര്‍​ണാ​യ​ക ഉ​ച്ച​കോ​ടി

ക​രി​ങ്ക​ട​ലി​ലെ ച​ര​ക്കു​ക​പ്പ​ലു​ക​ള്‍​ക്ക് നേ​രെ റ​ഷ്യ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കെ​തി​രെ മെ​ര്‍​സ് ക​ടു​ത്ത മു​ന്ന​റി​യി​പ്പ് ന​ല്‍​കി. റ​ഷ്യ​യു​ടെ ഈ ​ന​ട​പ​ടി സം​ഘ​ര്‍​ഷം കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​ക്കു​മെ​ന്നും ലോ​ക​ത്തി​ലെ ദ​രി​ദ്ര രാ​ജ്യ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന രീ​തി​യി​ല്‍ ആ​ഗോ​ള ഭ​ക്ഷ്യ​പ്ര​തി​സ​ന്ധി​ക്ക് ഇ​ത് കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഈ ​യു​ദ്ധ​ത്തി​ന്‍റെ പ​രി​ണാ​മം വ​രും​കാ​ല യൂ​റോ​പ്യ​ന്‍ സു​ര​ക്ഷ​യെ​ത്ത​ന്നെ നി​ര്‍​ണ​യി​ക്കു​മെ​ന്ന​തി​നാ​ല്‍, യു​ക്രെ​യ്ന്‍ അ​നു​കൂ​ല രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ “കൊ​യ​ലി​ഷ​ന്‍ ഓ​ഫ് ദി ​വി​ല്ലിം​ഗി​ന്‍റെ’ പ്ര​ത്യേ​ക യോ​ഗം ന​വം​ബ​ര്‍ 19ന് ​ബെ​ര്‍​ലി​നി​ല്‍ ചേ​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അ​ബു​ദാ​ബി​യി​ല്‍ സ​മാ​ധാ​ന ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​തു​റ​ക്കു​ന്നു

സെ​ലെ​ന്‍​സ്കി​യു​ടെ ബ​ര്‍​ലി​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ന് തൊ​ട്ടു​മു​മ്പാ​യി, അ​ടു​ത്ത ആ​ഴ്ച ചൊ​വ്വ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ അ​ബു​ദാ​ബി​യി​ല്‍ വ​ച്ച് റ​ഷ്യ, യു​ക്രെ​യ്ന്‍, അ​മേ​രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ല്‍ പു​തി​യൊ​രു വ​ട്ടം ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​മെ​ന്ന് യു​എ​സ് പ്ര​ത്യേ​ക പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഈ ​ച​ര്‍​ച്ച​ക​ള്‍ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രു​ടെ ത​ല​ത്തി​ലു​ള്ള ഒ​രു ഉ​ച്ച​കോ​ടി​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നും, മേ​ഖ​ല​യി​ല്‍ ശാ​ശ്വ​ത​മാ​യ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ന്‍ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും സെ​ലെ​ന്‍​സ്കി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍

Related posts

Leave a Comment