ബ്രി​ട്ട​നി​ൽ കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ളി​ൽ വ​ൻ പ​രി​ഷ്കാ​രം; സ്ഥി​ര​താ​മ​സ​ത്തി​ന് ഇ​നി 10 വ​ർ​ഷം, ന​ഴ്സു​മാ​ർ​ക്കും കെ​യ​ർ വ​ർ​ക്ക​ർ​മാ​ർ​ക്കും ഇ​ള​വ്

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക മാ​റ്റ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച് ലേ​ബ​ർ സ​ർ​ക്കാ​ർ. വി​ദേ​ശി​ക​ൾ​ക്ക് അ​ഞ്ചു​വ​ർ​ഷ​ത്തെ താ​മ​സ​ത്തി​നു​ശേ​ഷം സ്ഥി​ര​താ​മ​സ​ത്തി​ന് അ​പേ​ക്ഷി​ക്കാ​മെ​ന്ന നി​ല​വി​ലെ വ്യ​വ​സ്ഥ​യി​ൽ മാ​റ്റം വ​രു​ത്തി, ഭൂ​രി​ഭാ​ഗം കു​ടി​യേ​റ്റ​ക്കാ​ർ​ക്കും പ​ത്തു​വ​ർ​ഷ​ത്തെ താ​മ​സം നി​ർ​ബ​ന്ധ​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.

“എ​ർ​ൺ​ഡ് സെ​റ്റി​ൽ​മെ​ന്‍റ്’ എ​ന്ന പു​തി​യ സം​വി​ധാ​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഷ​ബാ​ന മ​ഹ്മൂ​ദ് ന​വം​ബ​ർ ര​ണ്ടി​ന് പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ചു.

ബ്രി​ട്ട​നി​ൽ എ​ത്ര​കാ​ലം താ​മ​സി​ച്ചു എ​ന്ന​തി​ലു​പ​രി രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്കും പൊ​തു​സേ​വ​ന​ങ്ങ​ൾ​ക്കും ന​ൽ​കു​ന്ന സം​ഭാ​വ​ന, വ​രു​മാ​നം, തൊ​ഴി​ൽ, നി​യ​മാ​നു​സൃ​ത​മാ​യ പെ​രു​മാ​റ്റം, ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലു​ള്ള പ്രാ​വീ​ണ്യം എ​ന്നി​വ​യും ഇ​നി സ്ഥി​ര​താ​മ​സ​ത്തി​നു​ള്ള യോ​ഗ്യ​ത നി​ർ​ണ​യി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മാ​കും.

നി​ല​വി​ലെ ഇ​ൻ​ഡെ​ഫി​നി​റ്റ് ലീ​വ് ടു ​റി​മെ​യ്ൻ സം​വി​ധാ​ന​പ്ര​കാ​രം നി​ര​വ​ധി തൊ​ഴി​ൽ വി​സാ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ശേ​ഷം സ്ഥി​ര​താ​മ​സ​ത്തി​ന് അ​പേ​ക്ഷി​ക്കാ​മാ​യി​രു​ന്നു. പു​തി​യ പ​രി​ഷ്കാ​രം ന​ട​പ്പാ​കു​ന്ന​തോ​ടെ ഭൂ​രി​ഭാ​ഗം വി​ദേ​ശി​ക​ൾ​ക്കും കു​റ​ഞ്ഞ​ത് പ​ത്തു​വ​ർ​ഷം കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.

ഉ​യ​ർ​ന്ന വ​രു​മാ​ന​ക്കാ​ർ​ക്കും പൊ​തു​സേ​വ​ന മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കും ഇ​ള​വ്

വാ​ർ​ഷി​ക വ​രു​മാ​നം 50,271 പൗ​ണ്ടി​ൽ കൂ​ടു​ത​ലു​ള്ള​വ​ർ​ക്കും ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ നി​ർ​ദി​ഷ്ട പൊ​തു​സേ​വ​ന മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും അ​ഞ്ചു​വ​ർ​ഷ​ത്തെ കാ​ല​പ​രി​ധി തു​ട​രും.

1,25,000 പൗ​ണ്ടി​ൽ കൂ​ടു​ത​ൽ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള​വ​ർ​ക്കും പ്ര​ത്യേ​ക പ്ര​തി​ഭാ വി​സ പ​ദ്ധ​തി​ക​ളി​ലൂ​ടെ ബ്രി​ട്ട​നി​ലെ​ത്തു​ന്ന​വ​ർ​ക്കും മൂ​ന്നു​വ​ർ​ഷ​ത്തി​നു​ശേ​ഷം സ്ഥി​ര​താ​മ​സ​ത്തി​ന് അ​പേ​ക്ഷി​ക്കാം.

കെ​യ​ർ വ​ർ​ക്ക​ർ​മാ​ർ​ക്ക് ആ​ശ്വാ​സം

ബ്രി​ട്ട​നി​ലെ ആ​രോ​ഗ്യ-​സാ​മൂ​ഹി​ക പ​രി​ച​ര​ണ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ൾ​ക്ക് പ്ര​ത്യേ​ക ഇ​ള​വു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വീ​സ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കു​ക​യും പ്ര​തി​വ​ർ​ഷം കു​റ​ഞ്ഞ​ത് 25,000 പൗ​ണ്ട് വ​രു​മാ​നം നേ​ടു​ക​യും ചെ​യ്യു​ന്ന അ​ർ​ഹ​രാ​യ കെ​യ​ർ വ​ർ​ക്ക​ർ​മാ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ശേ​ഷം സ്ഥി​ര​താ​മ​സ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നാ​കും.

2022 മു​ത​ൽ 2025 വ​രെ കെ​യ​ർ മേ​ഖ​ല​യി​ൽ എ​ത്തി​യ​വ​ർ​ക്കാ​ണ് ഈ ​പ്ര​ത്യേ​ക പ​രി​വ​ർ​ത്ത​ന വ്യ​വ​സ്ഥ പ്ര​ധാ​ന​മാ​യും ബാ​ധ​ക​മാ​കു​ക. നി​ല​വി​ലെ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് പു​തി​യ അ​ഞ്ചു​വ​ർ​ഷ​ത്തെ കെ​യ​ർ വി​സ​യി​ലൂ​ടെ യോ​ഗ്യ​ത നേ​ടാ​നു​ള്ള അ​വ​സ​ര​വും ന​ൽ​കും.

കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ശേ​ഷം ബ്രി​ട്ട​ന്‍റെ ആ​രോ​ഗ്യ​പ​രി​ച​ര​ണ സം​വി​ധാ​ന​ത്തെ പി​ന്തു​ണ​ച്ച വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം പ​രി​ഗ​ണി​ച്ചാ​ണ് ഈ ​ഇ​ള​വു​ക​ളെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് 30 വ​ർ​ഷം വ​രെ കാ​ത്തി​രി​പ്പ്

അ​ന​ധി​കൃ​ത​മാ​യി ബ്രി​ട്ട​നി​ലെ​ത്തു​ന്ന​വ​ർ​ക്കു​ള്ള സ്ഥി​ര​താ​മ​സ വ്യ​വ​സ്ഥ​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കും. അം​ഗീ​കൃ​ത​വും നി​യ​മാ​നു​സൃ​ത​വു​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യ​ല്ലാ​തെ അ​ഭ​യാ​ർ​ഥി​ക​ളാ​യി എ​ത്തു​ന്ന​വ​ർ​ക്ക് സ്ഥി​ര​താ​മ​സ​ത്തി​ന് സാ​ധാ​ര​ണ​യാ​യി 20 വ​ർ​ഷം കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.

ചെ​റു​ബോ​ട്ടു​ക​ളി​ലൂ​ടെ അ​ന​ധി​കൃ​ത​മാ​യി ബ്രി​ട്ട​നി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്ക് പ​ത്തു​വ​ർ​ഷം കൂ​ടി അ​ധി​ക​മാ​യി കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​ന്ന​തോ​ടെ ആ​കെ കാ​ല​യ​ള​വ് 30 വ​ർ​ഷ​മാ​യി ഉ​യ​രും.

അ​തേ​സ​മ​യം, അം​ഗീ​കൃ​ത നി​യ​മാ​നു​സൃ​ത അ​ഭ​യാ​ർ​ഥി മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ എ​ത്തു​ന്ന​വ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ശേ​ഷം സ്ഥി​ര​താ​മ​സ​ത്തി​ന് അ​പേ​ക്ഷി​ക്കാം. ചി​ല അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് ജോ​ലി​യി​ലൂ​ടെ​യും പ​ഠ​ന​ത്തി​ലൂ​ടെ​യും കാ​ത്തി​രി​പ്പ് കാ​ല​യ​ള​വ് കു​റ​യ്ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും.

ഇം​ഗ്ലീ​ഷ് പ​രി​ജ്ഞാ​ന​വും സാ​മ്പ​ത്തി​ക സം​ഭാ​വ​ന​യും നി​ർ​ണാ​യ​കം

പു​തി​യ വ്യ​വ​സ്ഥ​പ്ര​കാ​രം സ്ഥി​ര​താ​മ​സ​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ഇം​ഗ്ലീ​ഷ് ഭാ​ഷാ​പ്രാ​വീ​ണ്യം തെ​ളി​യി​ക്ക​ണം. എ-​ലെ​വ​ൽ നി​ല​വാ​ര​ത്തി​ന് തു​ല്യ​മാ​യ ഇം​ഗ്ലീ​ഷ് പ​രി​ജ്ഞാ​ന​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല പ​രി​ശോ​ധ​ന, സ​ർ​ക്കാ​രി​നോ​ടു​ള്ള സാ​മ്പ​ത്തി​ക കു​ടി​ശ്ശി​ക​ക​ൾ ഇ​ല്ലാ​തി​രി​ക്കു​ക, കു​റ​ഞ്ഞ​ത് മൂ​ന്നു​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ ഇ​ൻ​ഷു​റ​ൻ​സ് സം​ഭാ​വ​ന എ​ന്നി​വ​യും പ്ര​ധാ​ന നി​ബ​ന്ധ​ന​ക​ളാ​യി​രി​ക്കും.

സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​വ​ർ സ്ഥി​ര​താ​മ​സ​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​ന് മു​മ്പ് തു​ട​ർ​ച്ച​യാ​യ അ​ഞ്ചു​വ​ർ​ഷം ഇ​ത്ത​രം ആ​നു​കൂ​ല്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​തെ ക​ഴി​യേ​ണ്ടി​വ​രും.

നി​ല​വി​ൽ ബ്രി​ട്ട​നി​ലു​ള്ള​വ​രെ​യും ബാ​ധി​ച്ചേ​ക്കും

നി​ല​വി​ൽ ബ്രി​ട്ട​നി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും സ്ഥി​ര​താ​മ​സ​ത്തി​നു​ള്ള അ​ഞ്ചു​വ​ർ​ഷ​ത്തെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​രും പു​തി​യ പ​രി​ഷ്കാ​ര​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​ന്നേ​ക്കാം. എ​ന്നാ​ൽ 2025 മേ​യ് മാ​സ​ത്തി​നു​മു​മ്പ് ചി​ല കെ​യ​ർ, പൊ​തു​സേ​വ​ന മേ​ഖ​ല​ക​ളി​ലെ വി​സാ വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വേ​ശി​ച്ച​വ​ർ​ക്ക് പ്ര​ത്യേ​ക ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഹോ​ങ്കോം​ഗി​ൽ​നി​ന്നു​ള്ള ബ്രി​ട്ടീ​ഷ് നാ​ഷ​ണ​ൽ (ഓ​വ​ർ​സീ​സ്) വീ​സ ഉ​ട​മ​ക​ൾ, ബ്രി​ട്ടീ​ഷ് സാ​യു​ധ​സേ​നാം​ഗ​ങ്ങ​ൾ, ബ്രി​ട്ട​നു​മാ​യി നി​ർ​ദി​ഷ്ട കു​ടും​ബ​ബ​ന്ധ​മു​ള്ള​വ​ർ തു​ട​ങ്ങി​യ ചി​ല വി​ഭാ​ഗ​ങ്ങ​ളു​ടെ നി​ല​വി​ലെ സ്ഥി​ര​താ​മ​സ വ്യ​വ​സ്ഥ​ക​ൾ തു​ട​രും.

സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല​നു​സ​രി​ച്ച് അ​ഞ്ചു​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് സ്ഥി​ര​താ​മ​സം ല​ഭി​ക്കു​ന്ന​തി​നാ​യി നി​ല​വി​ലു​ള്ള അ​ഞ്ചു​വ​ർ​ഷ​ത്തെ കാ​ല​യ​ള​വി​നേ​ക്കാ​ൾ കൂ​ടു​ത​ൽ കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.

പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ 2027 മു​ത​ൽ

ന​വം​ബ​ർ ര​ണ്ടി​ന് പ്ര​ഖ്യാ​പി​ച്ച മാ​റ്റ​ങ്ങ​ൾ ഉ​ട​ൻ പൂ​ർ​ണ​മാ​യി പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ല്ല. ഡി​സം​ബ​റി​ൽ കു​ടി​യേ​റ്റ ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ചു​തു​ട​ങ്ങു​മെ​ന്നും 2027-ൽ ​ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

കു​ടി​യേ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​നൊ​പ്പം ബ്രി​ട്ട​ന്‍റെ സാ​മ്പ​ത്തി​ക-​സാ​മൂ​ഹി​ക വ​ള​ർ​ച്ച​യ്ക്ക് സം​ഭാ​വ​ന ന​ൽ​കു​ന്ന​വ​ർ​ക്ക് സ്ഥി​ര​താ​മ​സ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യാ​ണ് പു​തി​യ സം​വി​ധാ​ന​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം.

അ​തേ​സ​മ​യം, നി​ല​വി​ൽ നി​യ​മാ​നു​സൃ​ത​മാ​യി ബ്രി​ട്ട​നി​ൽ ക​ഴി​യു​ന്ന​വ​രെ​യും സ്ഥി​ര​താ​മ​സ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രെ​യും പു​തി​യ വ്യ​വ​സ്ഥ​ക​ൾ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ൽ ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്നി. നി​ല​വി​ലു​ള്ള കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും എം​പി​മാ​ർ ഉ​ന്ന​യി​ച്ചു.

ഇ​ന്ത്യ​യി​ൽ​നി​ന്നും പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ൽ​നി​ന്നും ബ്രി​ട്ട​നി​ലെ ആ​രോ​ഗ്യ, സാ​മൂ​ഹി​ക പ​രി​ച​ര​ണ, വി​ദ്യാ​ഭ്യാ​സ, ഐ​ടി മേ​ഖ​ല​ക​ളി​ൽ ജോ​ലി തേ​ടി​യെ​ത്തി​യ​വ​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ഏ​റെ നി​ർ​ണാ​യ​ക​മാ​കും.

സ്ഥി​ര​താ​മ​സം പ്ര​തീ​ക്ഷി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ബ്രി​ട്ട​നി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് അ​ന്തി​മ നി​യ​മ​ങ്ങ​ളും പ​രി​വ​ർ​ത്ത​ന വ്യ​വ​സ്ഥ​ക​ളും നി​ർ​ണാ​യ​ക​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ

Related posts

Leave a Comment