ട്രം​പി​ന്‍റെ അ​ധി​കാ​രം ചു​രു​ങ്ങി; യു​എ​സ് കോ​ൺ​ഗ്ര​സ് ഡെ​മോ​ക്രാ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യെ​യും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​യും നി​ഷ്പ്ര​ഭ​രാ​ക്കി ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി അ​ട്ടി​മ​റി വി​ജ​യ​ത്തി​ലേ​ക്ക്.

രാ​ജ്യ​മെ​മ്പാ​ടും വീ​ശി​യ​ടി​ച്ച ‘നീ​ല​ത​രം​ഗ’​ത്തി​ൽ സെ​ന​റ്റി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ​യും പൂ​ർ​ണ നി​യ​ന്ത്ര​ണം ഡെ​മോ​ക്രാ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ പ​ര​മ്പ​രാ​ഗ​ത കോ​ട്ട​ക​ളി​ൽ പോ​ലും വ​ൻ അ​ട്ടി​മ​റി​ക​ൾ സൃ​ഷ്‌​ടി​ച്ചാ​ണു ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ തി​രി​ച്ചു​വ​ര​വ്.

435 അം​ഗ ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ൽ 222 സീ​റ്റി​ലാ​ണ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ഇ​തി​നോ​ട​കം വി​ജ​യി​ച്ച​ത്. പ​ല സീ​റ്റി​ലും മു​ന്നി​ട്ടു നി​ൽ​ക്കു​ന്നു. 100 അം​ഗ സെ​ന​റ്റി​ലെ 34 സീ​റ്റു​ക​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും വ​ൻ മു​ന്നേ​റ്റം ന​ട​ത്തു​ന്ന പാ​ർ​ട്ടി 50 എ​ന്ന കേ​വ​ല ഭൂ​രി​പ​ക്ഷ​വും ക​ട​ന്ന് 53 സീ​റ്റി​ൽ മു​ന്നി​ലാ​ണ്.

ട്രം​പി​ന്‍റെ ര​ണ്ടാം ഭ​ര​ണ​കാ​ല​ത്തെ അ​വ​സാ​ന ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലെ തീ​രു​മാ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നും ചോ​ദ്യം ചെ​യ്യാ​നും നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ​ക്കു ത​ട​യി​ടാ​നും ഈ ​വി​ജ​യം ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക് അ​ത്യ​ധി​കം ക​രു​ത്തു പ​ക​രും.

ട്രം​പി​ന്‍റെ ഭ​ര​ണ​ന​യ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ശ​ക്ത​മാ​യ ജ​ന​വി​കാ​ര​മാ​ണു തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​യ​ത്. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യും അ​തി​രൂ​ക്ഷ​മാ​യ ജീ​വി​ത​ച്ചെ​ല​വും ജ​ന​ങ്ങ​ളെ ഭ​ര​ണ​പ​ക്ഷ​ത്തി​നെ​തി​രേ ചി​ന്തി​പ്പി​ച്ചു. കൂ​ടാ​തെ ഇ​റാ​നു​മാ​യു​ള്ള സൈ​നി​ക​നീ​ക്ക​ങ്ങ​ളും യു​ദ്ധം മൂ​ലം വി​പ​ണി​യി​ലു​ണ്ടാ​യ അ​സ്ഥി​ര​ത​യും ജ​ന​ങ്ങ​ളി​ൽ വ​ലി​യ അ​മ​ർ​ഷ​മു​ണ്ടാ​ക്കി.

യു​എ​സ് കോ​ൺ​ഗ്ര​സി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​തോ​ടെ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​വി ന​യ​ങ്ങ​ൾ​ക്കും നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ​ക്കും ത​ട​യി​ടാ​നും അ​നാ​വ​ശ്യ നീ​ക്ക​ങ്ങ​ളി​ൽ ഭ​ര​ണ​പ​ര​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കാ​നും ഇ​നി ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്കു ക​ഴി​യും. കോ​ൺ​ഗ്ര​സി​ൽ പു​തി​യ ശ​ക്തി​സ​മ​വാ​യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​തോ​ടെ അ​മേ​രി​ക്ക​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പോ​രാ​ട്ടം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കാ​നാ​ണു സാ​ധ്യ​ത.

ച​രി​ത്രം തി​രു​ത്തി​ക്കു​റി​ച്ച വി​ജ​യ​ങ്ങ​ൾ

പ​തി​റ്റാ​ണ്ടു​ക​ളാ​യി റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യെ മാ​ത്രം പി​ന്തു​ണ​ച്ചി​രു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​ക​ൾ മി​ന്നു​ന്ന വി​ജ​യം നേ​ടി. കാ​ൻ​സ​സി​ൽ മെ​ത്ത​ഡി​സ്റ്റ് പാ​സ്റ്റ​റാ​യ ആ​ദം ഹാ​മി​ൽ​ട്ട​ൺ, റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി റോ​ജ​ർ മാ​ർ​ഷ​ലി​നെ അ​ട്ടി​മ​റി​ച്ചു. 94 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കാ​ൻ​സ​സി​ൽ നി​ന്ന് ഒ​രു ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ർ​ഥി സെ​ന​റ്റി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

ടെ​ക്സ​സി​ൽ 38 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ജെ​യിം​സ് ട​ലാ​രി​ക്കോ​യി​ലൂ​ടെ ഡെ​മോ​ക്രാ​റ്റു​ക​ൾ സെ​ന​റ്റ് സീ​റ്റ് കൈ​ക്ക​ലാ​ക്കി. ഐ​യോ​വ​യി​ലെ സെ​ന​റ്റ് പോ​രാ​ട്ട​ത്തി​ൽ ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ർ​ഥി ജോ​ഷ് തു​റെ​ക്ക് അ​ട്ടി​മ​റി വി​ജ​യം നേ​ടി.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ​വ​ർ​ണ​ർ മ​ത്സ​ര​ങ്ങ​ളി​ലും ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക് വ​ൻ മു​ന്നേ​റ്റ​മാ​ണു​ണ്ടാ​യ​ത്. ടെ​ക്സ​സി​ൽ പാ​ർ​ട്ടി​യു​ടെ ജി​ന ഹി​നോ​ജോ​സ വി​ജ​യി​ച്ച് സം​സ്ഥാ​ന​ത്തെ ആ​ദ്യ ലാ​റ്റി​ന വം​ശ​ജ​യാ​യ ഗ​വ​ർ​ണ​റാ​യി മാ​റി. ജോ​ർ​ജി​യ​യി​ൽ പാ​ർ​ട്ടി​യു​ടെ കീ​ഷാ ലാ​ൻ​സ് ബോ​ട്ടം​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഒ​രു ക​റു​ത്ത​വ​ർ​ഗ​ക്കാ​രി ഗ​വ​ർ​ണ​ർ പ​ദ​വി​യി​ലെ​ത്തി. ന്യൂ​മെ​ക്സി​ക്കോ​യി​ൽ പാ​ർ​ട്ടി​യു​ടെ ദേ​ബ് ഹാ​ല​ൻ​ഡ് ആ​ദ്യ റെ​ഡ് ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​മ്പോ​ൾ, മി​ന​സോ​ട്ട​യി​ൽ നി​ല​വി​ലെ സെ​ന​റ്റ​റാ​യ ആ​മി ക്ലോ​ബു​ചാ​ർ ഗ​വ​ർ​ണ​റാ​യി മി​ന്നു​ന്ന വി​ജ​യം ക​ണ്ടു.

പി​ടി​വ​ള്ളി ‘വീ​റ്റോ’ അ​ധി​കാ​രം മാ​ത്രം

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് കോ​ൺ​ഗ്ര​സി​ന്‍റെ ഇ​രു​സ​ഭ​ക​ളു​ടെ​യും നി​യ​ന്ത്ര​ണം പ്ര​തി​പ​ക്ഷ​മാ​യ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി തി​രി​ച്ചു​പി​ടി​ച്ച​തോ​ടെ, പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഭ​ര​ണ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ​ക്കു​മേ​ലു​ള്ള അ​ധി​കാ​രം പ​രി​മി​ത​പ്പെ​ടു​ന്നു. ര​ണ്ടാം ഭ​ര​ണ​കാ​ല​ത്ത് പൂ​ർ​ണാ​ധി​കാ​ര​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന ട്രം​പി​ന്‍റെ​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ​യും ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്കു തി​രി​ച്ച​ടി​യാ​ണ് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം.

ട്രം​പി​ന്‍റെ ന​യ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും ഇ​നി​മു​ത​ൽ കോ​ൺ​ഗ്ര​സി​ൽ ശ​ക്ത​മാ​യ ചോ​ദ്യം ചെ​യ്യ​ലു​ക​ളെ നേ​രി​ടേ​ണ്ടി വ​രും. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ പാ​ർ​ല​മെ​ന്‍റ​റി അ​ന്വേ​ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ക്കാ​നും ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക് ഇ​തി​ലൂ​ടെ വ​ഴി​യൊ​രു​ങ്ങി​യി​ട്ടു​ണ്ട്.

മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ട്രം​പ്

അ​തേ​സ​മ​യം, ഡെ​മോ​ക്രാ​റ്റു​ക​ൾ കോ​ൺ​ഗ്ര​സ് പി​ടി​ച്ചെ​ടു​ത്താ​ലും ത​ന്‍റെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പ്ര​ത്യേ​ക അ​ധി​കാ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി. ഡെ​മോ​ക്രാ​റ്റു​ക​ൾ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലോ സെ​ന​റ്റി​ലോ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ൽ അ​വ​രു​ടെ നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളെ ചെ​റു​ക്കാ​ൻ ത​നി​ക്ക് ‘വീ​റ്റോ’ അ​ധി​കാ​ര​മു​ണ്ടെ​ന്ന് ട്രം​പ് ഓ​ർ​മി​പ്പി​ച്ചു.

സ്വ​ന്തം സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ‘ട്രൂ​ത്ത് സോ​ഷ്യ​ലി’​ൽ ‘വീ​റ്റോ’ എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ ചു​വ​ന്ന തൊ​പ്പി​യു​ടെ ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നി​ല​പാ​ട് ക​ടു​പ്പി​ച്ച​ത്.
ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ​യോ സെ​ന​റ്റി​ന്‍റെ​യോ പി​ന്തു​ണ​യി​ല്ലെ​ങ്കി​ലും എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വു​ക​ളി​ലൂ​ടെ ത​ന്‍റെ ഭ​ര​ണ​പ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സം. ഫെ​ഡ​റ​ൽ ഏ​ജ​ൻ​സി​ക​ളി​ൽ പ്ര​സി​ഡ​ന്‍റി​ന് വി​ശാ​ല​മാ​യ അ​ധി​കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന സു​പ്രീം​കോ​ട​തി​യു​ടെ സ​മീ​പ​കാ​ല വി​ധി​ക​ളും അ​ദ്ദേ​ഹം ഇ​തി​നാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

നി​ല​പാ​ട് ക​ടു​പ്പി​ച്ചേ​ക്കും

റ്റോ ​അ​ധി​കാ​രം നി​ര​ന്ത​രം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ടു​വി​ൽ ഡെ​മോ​ക്രാ​റ്റു​ക​ളെ ഒ​ത്തു​തീ​ർ​പ്പു​ക​ൾ​ക്കു നി​ർ​ബ​ന്ധി​ത​രാ​ക്കു​മെ​ന്നാ​ണ് ട്രം​പി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. അ​ന​ധി​കൃ​ത കു​ടി​യേ​റ്റം, വി​ദേ​ശ​വ്യാ​പാ​രം തു​ട​ങ്ങി​യ നി​ർ​ണാ​യ​ക വി​ഷ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ എ​ക്സി​ക്യൂ​ട്ടീ​വ് തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​ൻ വൈ​റ്റ് ഹൗ​സ് വൃ​ത്ത​ങ്ങ​ൾ ഇ​തി​ന​കം ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം എ​തി​രാ​യാ​ൽ ട്രം​പും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യും അ​ത് അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​കു​മോ​യെ​ന്ന ആ​ശ​ങ്ക തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തു​ട​ക്കം മു​ത​ൽ രാ​ഷ്‌​ട്രീ​യ നി​രീ​ക്ഷ​ക​ർ പ​ങ്കു​വ​ച്ചി​രു​ന്നു. വോ​ട്ടെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ട്രം​പ് ഉ​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും ഈ ​ആ​രോ​പ​ണ​ങ്ങ​ളെ സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

വി​വേ​ക് രാ​മ​സ്വാ​മി​ക്ക് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ഹാ​യോ​യി​ലെ ഗ​വ​ർ​ണ​ർ മ​ത്സ​ര​ത്തി​ൽ പ്ര​മു​ഖ ഇ​ന്ത്യ​ൻ വം​ശ​ജ​നും റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​വു​മാ​യ വി​വേ​ക് രാ​മ​സ്വാ​മി പ​രാ​ജ​യ​പ്പെ​ട്ടു. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യാ​യ ആ​മി ആ​ക്‌​ട​നാ​ണ് രാ​മ​സ്വാ​മി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ച​രി​ത്ര​വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ഇ​തി​നി​ടെ, തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം നി​രാ​ശാ​ജ​ന​ക​മാ​ണെ​ങ്കി​ലും ജ​ന​വി​ധി പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നു ഡോ​ണ​ൾ​ഡ് ട്രം​പും വൈ​റ്റ് ഹൗ​സും വ്യ​ക്ത​മാ​ക്കി. ഡെ​മോ​ക്രാ​റ്റു​ക​ൾ മി​ക​ച്ച പ്ര​ചാ​ര​ണ​മാ​ണു ന​ട​ത്തി​യ​തെ​ന്നും രാ​ജ്യ​ത്തി​ന്‍റെ ന​ന്മ​യ്ക്കാ​യി അ​വ​രു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ട്രം​പ് പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം, താ​ൻ നേ​രി​ട്ടു മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ചി​ത്രം മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment