മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി അ​വ​സാ​നി​ച്ചു, വി​ക​സ​നം വ​ന്നു: മു​ഴു​വ​ൻ ക്രെ​ഡി​റ്റും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​ന്ന് ന​രേ​ന്ദ്ര​മോ​ദി

റായ്പൂർ: ഛത്തിസ്ഗഡിലെ ബ​സ്ത​റി​ൽ സൈ​നി​ക​ർ​ക്കൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ചു. രാ​ജ്യ​ത്തെ ന​ക്സ​ൽ ഭീ​ഷ​ണി​യി​ൽ നി​ന്നും പൂ​ർ​ണ​മാ​യും മു​ക്ത​മാ​ക്കി​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ ദീ​പാ​വ​ലി​യാ​ണി​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​വോ​യി​സ്റ്റ് വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത സൈ​നി​ക​രു​ടെ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സേ​വ​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

ബ​സ്ത​ർ മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ ജി​ല്ല​ക​ളും ഇ​ന്ന് ന​ക്സ​ൽ വി​മു​ക്ത​മാ​ണ്. ഇ​തി​ന്‍റെ മു​ഴു​വ​ൻ ക്രെ​ഡി​റ്റും ന​മ്മു​ടെ ധീ​ര​രാ​യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണെ​ന്നും 140 കോ​ടി ജ​ന​ങ്ങ​ളു​ടെ പേ​രി​ൽ അ​വ​രു​ടെ സ​മ​ർ​പ്പ​ണ​ത്തെ വ​ണ​ങ്ങു​ന്ന​താ​യും മോ​ദി വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ ശ​ക്ത​മാ​ണെ​ങ്കി​ൽ പു​റ​ത്തു​ള്ള ശ​ത്രു​ക്ക​ൾ​ക്ക് ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്നും മ​റി​ച്ചാ​ണെ​ങ്കി​ൽ അ​ത് അ​വ​ർ​ക്ക് അ​വ​സ​ര​മാ​യി മാ​റു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഓ​ർ​മ്മി​പ്പി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സി​ആ​ർ​പി​എ​ഫ്, കോ​ബ്ര, ബി​എ​സ്എ​ഫ്, ഐ​ടി​ബി​പി, എ​സ്എ​സ്ബി, ഐ​ആ​ർ​ബി തു​ട​ങ്ങി​യ സു​ര​ക്ഷാ സേ​ന​ക​ൾ​ക്കൊ​പ്പം ബ​സ്ത​ർ ഫൈ​റ്റേ​ഴ്സും സ്പെ​ഷ​ൽ ഫോ​ഴ്സ് ക​മാ​ൻ​ഡോ​ക​ളും വ​നി​താ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

ഒ​രു കാ​ല​ത്ത് 20 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 230 ജി​ല്ല​ക​ൾ ന​ക്സ​ൽ ബാ​ധി​ത​മാ​യി​രു​ന്നു​വെ​ന്നും ബി​ഹാ​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​കാ​ശം പോ​ലും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഒ​രു വ​ർ​ഷം ര​ണ്ടാ​യി​ര​ത്തോ​ളം അ​ക്ര​മ​ങ്ങ​ൾ വ​രെ അ​ര​ങ്ങേ​റി​യി​രു​ന്ന ആ ​കാ​ല​ത്ത്, 2010-ൽ ​ദ​ന്തേ​വാ​ഡ​യി​ൽ ന​ക്സ​ലു​ക​ൾ സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ട്ട​ത്തോ​ടെ വ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടു​ണ്ട്. 2013 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ, ന​ക്സ​ലു​ക​ൾ കൊ​ല്ല​പ്പെ​ട്ട​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ര​മൃ​ത്യു വ​രി​ച്ചി​ട്ടു​ണ്ടെ​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷാ ദൗ​ർ​ബ​ല്യ​മാ​യി​രു​ന്നു.

ഈ ​സ്ഥി​തി ഒ​രി​ക്ക​ലും മാ​റി​ല്ലെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ ചി​ന്താ​ഗ​തി​യെ​ങ്കി​ലും ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള ഒ​രു സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പോ​ലും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി എ​ടു​ത്തു​പ​റ​ഞ്ഞു.

മു​ൻ​കാ​ല സ​ർ​ക്കാ​രു​ക​ൾ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൈ​ക​ൾ കെ​ട്ടി​യി​ടു​ക​യാ​ണ് ചെ​യ്ത​ത്. എ​ന്നാ​ൽ നി​ല​വി​ലെ സ​ർ​ക്കാ​ർ സേ​ന​യ്ക്ക് എ​ല്ലാ പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യ​വും ന​ൽ​കി. ന​ക്സ​ലു​ക​ൾ​ക്ക് മു​ൻ​കാ​ല​ങ്ങ​ളി​ൽ ല​ഭി​ച്ചി​രു​ന്ന സ​ഹാ​യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ച്ചു.

അ​തേ​സ​മ​യം, സാ​യു​ധ ന​ക്സ​ലി​സം ഇ​ല്ലാ​താ​യെ​ങ്കി​ലും ഭീ​ഷ​ണി പൂ​ർ​ണ​മാ​യും തീ​ർ​ന്നി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ​ത്തെ ല​ക്ഷ്യ​മി​ട്ട് മോ​ദി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഭ​ര​ണ​ഘ​ട​ന​യ്ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും എ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ബു​ദ്ധി​ജീ​വി ന​ക്സ​ലു​ക​ൾ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഇ​പ്പോ​ഴു​മു​ണ്ട്. ഇ​വ​ർ സ​മൂ​ഹ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യി​ട്ടു​ണ്ടെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment