തിരുവനന്തപുരം: ശ്രീകാര്യത്തെ പതിനേഴുകാരൻ അഭിരാമിനെ കൊലപ്പെടുത്തി ചാക്കിൽ ഒളിപ്പിച്ച സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ ഉമർ ഒളിവിൽ പോകാൻ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനിടെയാണ് ഉമറിനെ പോലിസ് കുടുക്കിയത്.
തനിക്ക് കേസിൽനിന്നും രക്ഷപ്പെടാൻ കൊലപാതകം നടത്തിയത് പതിനേഴുകാരനാണെന്ന തെളിവും താൻ സംഭവ സ്ഥലത്തില്ലായിരുന്നുവെന്ന് വരുത്താനും ഉമർ തന്ത്രം മെനഞ്ഞിരുന്നു. ഇതിന് പെണ്‍സുഹൃത്ത് ഐശ്വര്യയുടെ സഹായം തേടുകയായിരുന്നു. ഈ നീക്കം ഐശ്വര്യയെ പൊലിസ് പിടികൂടി ചോദ്യം ചെയ്തതോടെ പൊളിയുകയായിരുന്നു.
ഏത് കുറ്റകൃത്യം ചെയ്താലും ഊരി പോകാനുള്ള പഴുത് ഉണ്ടാക്കുമായിരുന്ന ഉമറിന്റെ എല്ലാ പദ്ധതികളും പാളിപ്പോയി.
ഒന്നാം പ്രതി പതിനേഴുകാരൻ, രണ്ടാം പ്രതി ഉമർ, മൂന്നാം പ്രതി പതിനേഴുകാരന്റെ പെണ്‍സുഹൃത്ത് അനന്ത, നാലാം പ്രതി ഉമറിന്റെ പെണ്‍സുഹൃത്ത് ഐശ്വര്യ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും അഭിരാമിന്റെ മൊബൈൽ ഫോണും ഉമറിന്റെ മൊബൈൽ ഫോണും കണ്ടെടുക്കാനുണ്ട്.
