തിരുവനന്തപുരം: കുട്ടികൾ വാഹനം ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് കഴിയുന്നില്ലെങ്കിൽ ആ വാഹനങ്ങൾ വിറ്റൊഴിവാക്കണമെന്ന് മന്ത്രി സി.പി. ജോൺ. കുട്ടികളെ നിയന്ത്രിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും നിർദ്ദേശങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ച സംഭവങ്ങളിൽ ഉന്നതരായ വ്യക്തികളുടെ പേരിൽ പോലും കേസെടുത്തിട്ടുണ്ട്. കേസെടുക്കുന്ന കാര്യത്തിൽ യാതൊരു ദയയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്.
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് കാരണം സമയക്രമമാണ്. ബസുകളുടെ സമയം പുനഃക്രമീകരിക്കുന്നതിന് സർക്കാർ നീക്കം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
