കേ​ര​ള​ത്തി​നു വേ​ണ്ട​ത് യു​വ​ത​ല​മു​റ​യു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ഇ​ട​മു​ള്ള വി​ദ്യാ​ഭ്യാ​സ​ സം​വി​ധാ​നം

കു​ട്ടി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​ൽ എ​ന്തി​നി​ത്ര അ​സ​ഹി​ഷ്ണു​ത​യെ​ന്ന് മ​ന്ത്രി റോ​ജി എം. ​ജോ​ൺ

തി​രു​വ​ന​ന്ത​പു​രം: സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ളി​ൽ പു​തി​യ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തി​നെ എ​തി​ർ​ക്കു​ന്ന​വ​രോ​ട് ഒ​ന്നേ ചോ​ദി​ക്കാ​നു​ള്ളൂ, ന​മ്മു​ടെ കു​ട്ടി​ക​ൾ സ്വ​ന്തം നാ​ട്ടി​ൽ പ​ഠി​ച്ച് ലോ​ക​ത്തോ​ട് മ​ത്സ​രി​ക്കാ​ൻ പ്രാ​പ്ത​രാ​കു​ന്ന​തി​ൽ എ​ന്തി​നാ​ണ് ഇ​ത്ര അ​സ​ഹി​ഷ്ണു​ത- ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ൾ​ക്ക് സ്വാ​ശ്ര​യ കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന​തി​ന് സ​ർ​ക്കാ​രി​ന്‍റെ എ​ൻ​ഒ​സി വേ​ണ്ടെ​ന്ന സ​ർ​ക്കു​ല​റി​നെ​തി​രേ പ്ര​തി​പ​ക്ഷം രം​ഗ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

മ​ന്ത്രി​യു​ടെ പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ചു​വ​ടെ

കേ​ര​ള​ത്തി​ന്‍റെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ആ​ഗോ​ള നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ക​യാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ​ല​ക്ഷ്യം. പ​ഠ​ന​ത്തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വി​ദേ​ശ​ങ്ങ​ളി​ലേ​ക്കും പോ​കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം മാ​റ്റി, ലോ​കോ​ത്ത​ര പ​ഠ​നാ​വ​സ​ര​ങ്ങ​ൾ സ്വ​ന്തം നാ​ട്ടി​ൽ​ത്ത​ന്നെ ഒ​രു​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ.

വി​ക​സ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്ക് കേ​ര​ള​ത്തി​ന്‍റെ ഭാ​വി ബ​ലി​കൊ​ടു​ക്കാ​നാ​വി​ല്ല. സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ​ത്തി​നെ​തി​രെ ‘’സ്വാ​ശ്ര​യം അ​റ​ബി​ക്ക​ട​ലി​ൽ’’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി സ​മ​രം ന​യി​ച്ച സി​പി​എ​മ്മി​ന്‍റെ ഇ​ന്ന​ത്തെ നി​ല​പാ​ട് രാ​ഷ്‌​ട്രീ​യ ഇ​ര​ട്ട​ത്താ​പ്പി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്.

കൂ​ത്തു​പ​റ​മ്പി​ലെ വെ​ടി​വ​യ്പും ര​ജ​നി എ​സ്. ആ​ന​ന്ദി​ന്‍റെ ആ​ത്മ​ഹ​ത്യ​യെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളും കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ ച​രി​ത്ര​ത്തി​ലെ വേ​ദ​നാ​ജ​ന​ക​മാ​യ അ​ധ്യാ​യ​ങ്ങ​ളാ​ണ്. അ​ന്ന് സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ​ത്തി​നെ​തി​രേ സ​മ​രം ന​യി​ച്ച​വ​ർ പി​ന്നീ​ട് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ വി​ദേ​ശ-​സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ചു.

എ​തി​ർ​ത്ത ന​യ​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ൾ സ്വീ​ക​രി​ക്കു​ക​യും പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​മ്പോ​ൾ വീ​ണ്ടും എ​തി​ർ​ക്കു​ക​യും ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് സി​പി​എ​മ്മി​ന്‍റേ​ത്.

വി​ദേ​ശ-​സ്വ​കാ​ര്യ നി​ക്ഷേ​പ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച് മു​ൻ ന​യ​ത​ന്ത്ര​ജ്ഞ​ൻ ടി.​പി. ശ്രീ​നി​വാ​സ​നെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ക​ര​ണ​ത്ത​ടി​ച്ച സം​ഭ​വ​വും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു. സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഫീ​സ് വ​ർ​ധ​ന​വി​ന് വ​ഴി​യൊ​രു​ക്കി​യ മു​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ളും പി​ന്നീ​ട് സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ലാ ബി​ൽ അ​വ​ത​രി​പ്പി​ച്ച സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ളും ഇ​ന്ന​ത്തെ വി​മ​ർ​ശ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത ചോ​ദ്യം ചെ​യ്യു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ത്ര പ്ര​തി​സ​ന്ധി​ക​ളു​ണ്ടാ​യാ​ലും അ​ക്കാ​ദ​മി​ക സ്വ​യം​ഭ​ര​ണ​വു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കും. ഇ​ത് കേ​വ​ല​മാ​യ രാ​ഷ്‌​ട്രീ​യ വാ​ശി​യ​ല്ല, കേ​ര​ള​ത്തി​ന്‍റെ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ആ​ഗോ​ള നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നു​ള്ള ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ്. മെ​റി​റ്റും സം​വ​ര​ണ​വും സം​ര​ക്ഷി​ച്ചും ഫീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നീ​തി​യും സു​താ​ര്യ​ത​യും ഉ​റ​പ്പാ​ക്കി​യും മാ​ത്ര​മാ​യി​രി​ക്കും ഈ ​മു​ന്നേ​റ്റം. കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലോ​കോ​ത്ത​ര വി​ദ്യാ​ഭ്യാ​സ അ​വ​സ​ര​ങ്ങ​ൾ സ്വ​ന്തം നാ​ട്ടി​ൽ​ത​ന്നെ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പി​ന്നോ​ട്ടു​പോ​കി​ല്ല.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കു​രു​ക്കു​ക​ൾ അ​ഴി​യ​ട്ടെ

(കേ​ര​ള ടെ​ക്നി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഥ​മ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കു​ഞ്ചെ​റി​യ പി. ​ഐ​സ​ക് എ​ഴു​തി​യ ലേ​ഖ​നം)

കേ​ര​ള​ത്തി​ലെ സ്വാ​ശ്ര​യം, ഒ​ട്ടോ​ണ​മ​സ് കോ​ള​ജു​ക​ൾ​ക്ക് പു​തി​യ കോ​ഴ്സു​ക​ൾ തു​ട​ങ്ങാ​ൻ സ​ർ​ക്കാ​രി​ന്‍റെ നോ ​ഒ​ബ്ജ​ക്‌​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​ൻ​ഒ​സി) ആ​വ​ശ്യ​മി​ല്ല എ​ന്നു​ള്ള ഉ​ത്ത​ര​വ് ഏ​റെ ശ്ലാ​ഘ​നീ​യ​മാ​ണ്. കേ​ര​ള​ത്തി​ലെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കാ​ത​ലാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​വ​ട്ടെ എ​ന്നു​ള്ള ഒ​രു ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ മ​ന്ത്രി റോ​ജി എം. ​ജോ​ൺ ന​ട​ത്തി​യ നീ​ക്കം പ്ര​ശം​സാ​ർ​ഹ​മാ​ണ്. എ​ന്നാ​ൽ, പ​തി​വു​പോ​ലെ അ​തേ​ച്ചൊ​ല്ലി വി​വാ​ദ​ങ്ങ​ളും ആ​രം​ഭി​ച്ചി​രി​ക്കു​ന്നു. ഈ ​വി​വാ​ദ​ങ്ങ​ളു​ടെ ഉ​ദ്ദേ​ശ‍്യ​ശു​ദ്ധി മ​ന​സി​ലാ​ക്കാ​ൻ ഏ​റെ പ്ര​യാ​സ​മാ​ണ്.

ഒ​രു കോ​ള​ജി​ൽ പു​തി​യ കോ​ഴ്സ് തു​ട​ങ്ങ​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ ആ​ദ്യ​മാ​യി റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി, അ​താ​യ​ത്, എ​ഐ​സി​ടി​ഇ, മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ അ​ല്ലെ​ങ്കി​ൽ ഫാ​ർ​മ​സി കൗ​ൺ​സി​ൽ എ​ന്നി​വ​യു​ടെ അം​ഗീ​കാ​രം ല​ഭി​ക്ക​ണം. അ​തി​നു​ശേ​ഷം ഈ ​കോ​ള​ജു​ക​ൾ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് പു​തി​യ കോ​ഴ്സി​ന് അ​ഫി​ലി​യേ​ഷ​ൻ ഉ​റ​പ്പി​ക്ക​ണം. ഇ​ത്ത​ര​ത്തി​ൽ അ​ഫി​ലി​യേ​ഷ​ൻ ന​ൽ​കു​ന്ന​തി​നു മു​മ്പ് സ​ർ​ക്കാ​രി​ന്‍റെ എ​ൻ​ഒ​സി വാ​ങ്ങി ല​ഭ്യ​മാ​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ് ഇ​തു​വ​രെ ന​ട​ന്നു​വ​ന്നി​രു​ന്ന​ത്. ഇ​തി​ൽ​നി​ന്നു​ള്ള ഒ​രു മാ​റ്റ​മാ​ണ് ഇ​പ്പോ​ൾ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. അ​താ​യ​ത്, സ​ർ​ക്കാ​രി​ന്‍റെ എ​ൻ​ഒ​സി​യു​ടെ ആ​വ​ശ്യ​മി​ല്ല. അ​തു​പോ​ലെ​ത​ന്നെ മൂ​ന്നു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ, കോ​ള​ജു​ക​ൾ തു​ട​ർ​ന്നു ന​ട​ത്താ​നു​ള്ള അ​നു​മ​തി​യേ സ​ർ​ക്കാ​രി​ൽ​നി​ന്നു വാ​ങ്ങേ​ണ്ട​തു​ള്ളൂ.

എ​ൻ​ഒ​സി കാ​ല​താ​മ​സം

ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യു​ള്ള എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലും അ​തി​നു മു​മ്പും സ​ർ​ക്കാ​രി​ൽ​നി​ന്ന് എ​ൻ​ഒ​സി വാ​ങ്ങ​ണം എ​ന്ന നി​ബ​ന്ധ​ന​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ല​ഭ‍്യ​മാ​യ അ​റി​വ​നു​സ​രി​ച്ച് 10 വ​ർ​ഷ​മാ​യി ഒ​രു കോ​ള​ജി​നും എ​ൻ​ഒ​സി നി​ഷേ​ധി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ, സ​ർ​ക്കാ​രി​ൽ​നി​ന്നു​ള്ള എ​ൻ​ഒ​സി എ​ന്ന​ത് ഒ​രു ന​ട​പ​ടി​ക്ര​മം മാ​ത്ര​മാ​ണ​ന്ന​ല്ലേ മ​ന​സി​ലാ​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, അ​ത് ല​ഭി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം വ​ള​രെ​യ​ധി​ക​മാ​ണ്. പു​തി​യ ഒ​രു വ്യ​വ​സാ​യം തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം ല​ഘൂ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ഈ ​എ​ൻ​ഒ​സി എ​ന്നു​ള്ള ക​ട​മ്പ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ആ​വ​ശ്യ​മു​ള്ള​ത​ല്ല; ന‍്യാ​യീ​ക​രി​ക്കാ​വു​ന്ന​തു​മ​ല്ല.

ഓ​ൾ ഇ​ന്ത്യ കൗ​ൺ​സി​ൽ ഫോ​ർ ടെ​ക്നി​ക്ക​ൽ എ​ഡ‍്യു​ക്കേ​ഷ​ൻ അ​പ്രൂ​വ​ൽ പ്രോ​സ​സ് ഹാ​ൻ​ഡ് ബു​ക്ക് ഇ​പ്പോ​ൾ മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ്. 2024 മു​ത​ൽ 2027 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള അ​പ്രൂ​വ​ൽ പ്രോ​സ​സ് ഹാ​ൻ​ഡ് ബു​ക്കാ​ണ് ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള​ത്. ഇ​തു​പ്ര​കാ​രം ഒ​രു ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ മൂ​ന്നു​വ​ർ​ഷ​ത്തേ​ക്ക് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫ് അ​പ്രൂ​വ​ലി​നു​വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യും അ​തു അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന പ​തി​വാ​ണു​ള്ള​ത്. കൂ​ടാ​തെ, അ​പ്രൂ​വ​ൽ പ്രോ​സ​സ് ഹാ​ൻ​ഡ് ബു​ക്കി​ലെ താ​ഴെ പ​റ​യു​ന്ന വാ​ച​ക​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​ണ്.

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം (എ​ൻ​ഇ​പി) 2020ൽ ​പ​റ​ഞ്ഞി​രി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ളി​ലും മൊ​ത്ത എ​ൻ​റോ​ൾ​മെ​ന്‍റ് അ​നു​പാ​തം (ജി​ഇ​ആ​ർ) വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള രാ​ജ്യ​ത്തി​ന്‍റെ സ​ജീ​വ​മാ​യ സം​രം​ഭ​ങ്ങ​ളി​ലും വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​തു​പോ​ലെ, നി​ല​വി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ നേ​ര​ത്തെ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന കോ​ഴ്സു​ക​ൾ / പ്രോ​ഗ്രാ​മു​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച പ്ര​വേ​ശ​ന​ത്തി​ന്‍റെ ഉ​യ​ർ​ന്ന പ​രി​ധി നീ​ക്കം ചെ​യ്യാ​ൻ കൗ​ൺ​സി​ൽ നി​ർ​ദേ​ശി​ക്കു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ ല​ഭ്യ​ത, അ​തി​ന്‍റെ സ​ന്ന​ദ്ധ​ത, നി​ക​ത്ത​പ്പെ​ട്ട ഫാ​ക്ക​ൽ​റ്റി സ്ഥാ​നം എ​ന്നി​വ​യ്ക്ക് വി​ധേ​യ​മാ​ണി​ത്.

കേ​ര​ളം നേ​രി​ടു​ന്ന വ​ലി​യ പ്ര​ശ്നം, ഏ​തൊ​രു സ്ഥാ​പ​നം തു​ട​ങ്ങു​ന്ന​തി​നു​മു​ള്ള പ്ര​യാ​സ​ങ്ങ​ളാ​ണ്. പ്ര​ത്യേ​കി​ച്ച്, ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം തു​ട​ങ്ങ​ണ​മെ​ങ്കി​ൽ അ​തി​ന്‍റേ​താ​യ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റെ​ല്ലാം വ​ള​രെ ന​ല്ല രീ​തി​യി​ൽ​ത​ന്നെ ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ വി​ദ്യാ​ർ​ഥി​ക​ൾ ആ ​സ്ഥാ​പ​ന​ത്തി​ൽ ചേ​ർ​ന്നു പ​ഠി​ക്കു​ക​യു​ള്ളൂ.

വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​വും ഇ​ള​വും

കേ​ര​ള​ത്തി​ൽ ന​ല്ല സ്ഥാ​പ​ന​ങ്ങ​ൾ ഇ​ല്ലാ​ഞ്ഞി​ട്ടാ​യി​രി​ക്ക​ണം വി​ദ്യാ​ർ​ഥി​ക​ൾ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ദേ​ശ രാ​ജ‍്യ​ങ്ങ​ളി​ലു​മൊ​ക്കെ അ​ഡ്മി​ഷ​ൻ തേ​ടു​ന്ന​ത്. കേ​ര​ള​ത്തി​ലെ സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ പ്ര​ത്യേ​കി​ച്ച്, എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ ഇ​ന്ന് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ ഇ​പ്പോ​ഴും വ​ള​രെ ചെ​റു​തു​ത​ന്നെ​യാ​ണ്. വി​ദ‍്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം മൂ​വാ​യി​ര​ത്തി​ന​ടു​ത്തേ ഉ​ള്ളൂ എ​ന്ന​തി​നാ​ലാ​ണി​ത്. കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള മി​ക്ക സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​പ്പോ​ൾ പ​തി​നാ​യി​ര​വും ഇ​രു​പ​തി​നാ​യി​ര​വു​മൊ​ക്കെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. അ​തെ​ല്ലാം ഡീം​ഡ് യൂ​ണി​വേ​ഴ്സി​റ്റി​ക​ളും പ്രൈ​വ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും നൂ​ത​ന കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ള്ള ഒ​രു കാ​ൽ​വ​യ്പാ​യി ഈ ​ഇ​ള​വി​നെ കാ​ണാം. യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ അ​തി​ന് പ്ര​തി​ബ​ന്ധ​മാ​യി നി​ൽ​ക്കു​ക​യി​ല്ലെ​ന്നും ആ​ശി​ക്കാം.

ക​ച്ച​വ​ട​ച്ച​ര​ക്കെ​ന്ന ചി​ത്രീ​ക​ര​ണം

പു​തി​യ ഒ​രു ഉ​ത്ത​ര​വ് വ​ന്ന​പ്പോ​ൾ വി​ദ്യാ​ഭ്യാ​സ​ത്തെ ക​ച്ച​വ​ട​ച്ച​ര​ക്കാ​യി മാ​റ്റു​ന്നു എ​ന്ന ആ​രോ​പ​ണ​മാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​ന്‍റെ വാ​സ്ത​വം എ​ന്താ​ണ്? കേ​ര​ള​ത്തി​ലെ സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ താ​ര​ത​മ്യേ​ന വ​ള​രെ കു​റ​ഞ്ഞ ഫീ​സാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഇ​ങ്ങ​നെ കു​റ​ഞ്ഞ ഫീ​സ് വാ​ങ്ങു​മ്പോ​ൾ അ​ധ്യാ​പ​ക​ർ​ക്ക് ന​ൽ​കു​ന്ന ശ​മ്പ​ള​വും കു​റ​വാ​ണ്. ഇ​തി​നെ എ​ങ്ങ​നെ​യാ​ണ് ക​ച്ച​വ​ട​മാ​യി ചി​ത്രീ​ക​രി​ക്കു​ക എ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ല. പ​ല കോ​ള​ജു​ക​ളും അ​ഡ്മി​ഷ​ൻ മു​ഴു​വ​ൻ ല​ഭി​ക്കാ​ത്ത​തു കാ​ര​ണം പി​ന്നെ​യും ഫീ​സ് കു​റ​യ്ക്കു​ന്നു. അ​ങ്ങ​നെ ഫീ​സ് കു​റ​യ്ക്കു​മ്പോ​ൾ അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ളം വീ​ണ്ടും കു​റ​യു​ന്നു. അ​വി​ടെ​യു​ള്ള സൗ​ക​ര‍്യ​ങ്ങ​ൾ കു​റ​യു​ന്നു. അ​ങ്ങ​നെ ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ അ​ത് ഗു​ണ​നി​ല​വാ​ര​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കും. ഇ​തി​നെ​ല്ലാ​മു​ള്ള പ്ര​തി​വി​ധി​യെ​ന്ന​ത് ഫീ ​റെ​ഗു​ലേ​റ്റ​റി ക​മ്മി​ഷ​ൻ നി​ർ​ത്ത​ലാ​ക്കു​ക എ​ന്ന​താ​ണ്. സ്ഥാ​പ​നം ന​ട​ത്തു​ന്ന ആ​ളു​ക​ളും അ​ധ്യാ​പ​ക​രും യൂ​ണി​വേ​ഴ്സി​റ്റി​യും ചേ​ർ​ന്ന് കോ​ള​ജു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യും അ​തോ​ടൊ​പ്പം കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ അ​വി​ടേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി ന​ല്ല രീ​തി​യി​ലു​ള്ള ടീ​ച്ചിം​ഗ് ലേ​ണിം​ഗ് പ്രോ​സ​സും റി​സ​ർ​ച്ചും ന​ട​ത്തു​ക​യും ചെ​യ്യ​ട്ടെ.

അ​ക്കാ​ദ​മി​ക് വ​ഴ​ക്ക​വും കോ​ഴ്സ് ന​വീ​ക​ര​ണ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ത​മി​ഴ്നാ​ട് നി​ല​വി​ൽ ധാ​രാ​ളം സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ൽ സ്വ​യം​ഭ​ര​ണ പ​ദ​വി ന​ൽ​കു​ക​യാ​ണ്. ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്‌​ട്ര, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ യു​ജി​സി നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​കാ​രം കാ​ര്യ​മാ​യ അ​ക്കാ​ദ​മി​ക് സ്വാ​ത​ന്ത്ര്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ധാ​രാ​ളം സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ൾ വ​ള​രെ​ക്കാ​ല​മാ​യി ഉ​ണ്ട്. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം 2020 ആ​വ​ർ​ത്തി​ച്ച് വാ​ദി​ക്കു​ന്ന​ത് “ല​ളി​ത​വും എ​ന്നാ​ൽ ക​ർ​ശ​ന​വു​മാ​യ’’ നി​യ​ന്ത്ര​ണം, സ്വ​യം​ഭ​ര​ണം, മ​ൾ​ട്ടി ഡി​സി​പ്ലി​ന​റി കോ​ഴ്സു​ക​ൾ, കു​റ​ഞ്ഞ ബ്യൂ​റോ​ക്രാ​റ്റി​ക് നി​യ​ന്ത്ര​ണം, നൂ​ത​നാ​ശ​യ അ​ധി​ഷ്ഠി​ത ഭ​ര​ണം എ​ന്നി​വ​യ്ക്കാ​യാ​ണ്. സ​ർ​ക്കാ​ർ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, റെ​ഗു​ലേ​റ്റ​ർ​മാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ക്കു​ക​യും ഫ​ല​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യും വേ​ണം, പ​ക്ഷേ അ​ക്കാ​ദ​മി​ക് തീ​രു​മാ​ന​ങ്ങ​ളി​ൽ കൈ​ക​ട​ത്ത​രു​ത്.

വി​ദേ​ശ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലെ ഗു​ണ​നി​ല​വാ​രം

യു​കെ​യി​ൽ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ സാ​ധാ​ര​ണ​യാ​യി സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ പു​തി​യ പ്രോ​ഗ്രാ​മു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഗു​ണ​നി​ല​വാ​ര ഉ​റ​പ്പ് ഏ​ജ​ൻ​സി​ക​ൾ മു​ൻ​കൂ​ർ അ​നു​മ​തി​യേ​ക്കാ​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്നു. യു​എ​സ്എ​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ പ്ര​ധാ​ന​മാ​യും അ​വ​രു​ടെ സ്വ​ന്തം പ്രോ​ഗ്രാ​മു​ക​ൾ തീ​രു​മാ​നി​ക്കു​ന്നു; അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ഡി​ക​ൾ ഗു​ണ​നി​ല​വാ​ര​വും ഫ​ല​ങ്ങ​ളും നി​രീ​ക്ഷി​ക്കു​ന്നു. ഓ​സ്ട്രേ​ലി​യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ദേ​ശീ​യ ഗു​ണ​നി​ല​വാ​ര ഉ​റ​പ്പ് ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ അ​ക്കാ​ദ​മി​ക് സ്വ​യം​ഭ​ര​ണാ​വ​കാ​ശം ആ​സ്വ​ദി​ക്കു​ന്നു. സിം​ഗ​പ്പൂ​രി​ലെ സ്വ​യം​ഭ​ര​ണ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് പു​തി​യ പ്രോ​ഗ്രാ​മു​ക​ൾ ആ​രം​ഭി​ക്കാ​ൻ ഗ​ണ്യ​മാ​യ സ്വാ​ത​ന്ത്ര്യ​മു​ണ്ട്, പ​ക്ഷേ ക​ർ​ശ​ന​മാ​യ നി​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ണ്.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ ഭ​ര​ണ​ത്തി​ന്‍റെ അ​നു​മ​തി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള മാ​തൃ​ക​യി​ൽ​നി​ന്ന് വി​ശ്വാ​സാ​ധി​ഷ്ഠി​ത​വും ഉ​ത്ത​ര​വാ​ദി​ത്വാ​ധി​ഷ്ഠി​ത​വു​മാ​യ മാ​തൃ​ക​യി​ലേ​ക്കു​ള്ള മാ​റ്റ​ത്തെ കേ​ര​ള​ത്തി​ന്‍റെ തീ​രു​മാ​നം പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു. യു​ജി​സി ച​ട്ട​ങ്ങ​ൾ, എ​ൻ​ഇ​പി 2020, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ലെ അ​ന്താ​രാ​ഷ്‌​ട്ര മി​ക​വ് എ​ന്നി​വ​യ്ക്ക് അ​നു​സൃ​ത​മാ​ണ് ഈ ​പ​രി​ഷ്കാ​രം. എ​ന്നി​രു​ന്നാ​ലും, ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​ത്ത സ്വ​യം​ഭ​ര​ണാ​വ​കാ​ശം ഗു​ണ​നി​ല​വാ​രം കു​റ​യ്ക്കു​ന്ന​തി​ലേ​ക്കു ന​യി​ച്ചേ​ക്കാം. അ​തി​നാ​ൽ ന​യ​ത്തി​ന്‍റെ വി​ജ​യം എ​ൻ​ഒ​സി ആ​വ​ശ്യ​ക​ത നീ​ക്കം ചെ​യ്യു​ന്ന​തി​നെ​യ​ല്ല; അ​ക്ര​ഡി​റ്റേ​ഷ​ൻ, സു​താ​ര്യ​ത, അ​ക്കാ​ദ​മി​ക് ഓ​ഡി​റ്റു​ക​ൾ, അ​തി​നോ​ടൊ​പ്പ​മു​ള്ള പൊ​തു ഉ​ത്ത​ര​വാ​ദി​ത്വ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ശ​ക്തി​യെ ആ​ശ്ര​യി​ച്ചി​രി​ക്കും.

യു​വ​ത​ല​മു​റ​യ്ക്കാ​യി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം എ​ന്തു ചെ​യ്തു?

(ഫാ. ​ഡോ. ആ​ന്‍റ​ണി മ​ണ്ണു​മ്മ​ൽ സി​എം​ഐ എ​ഴു​തി​യ ലേ​ഖ​നം)

ഒ​രു നാ​ടി​ന്‍റെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ യ​ഥാ​ർ​ഥ മി​ക​വ് അ​ള​ക്കേ​ണ്ട​ത് സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലോ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ പെ​രു​മ​യി​ലോ മാ​ത്ര​മ​ല്ല; അ​വി​ട​ത്തെ യു​വ​ജ​ന​ങ്ങ​ൾ​ക്ക് സ്വ​ന്തം ഭാ​വി രൂ​പ​പ്പെ​ടു​ത്താ​ൻ ല​ഭി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ലാ​ണ്. ഇ​ഷ്ട​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പ​ഠി​ക്കാ​നും ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കാ​നും മാ​ന്യ​മാ​യ തൊ​ഴി​ൽ നേ​ടാ​നും ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ സം​വി​ധാ​നം എ​ത്ര​ത്തോ​ളം സ​ഹാ​യി​ക്കു​ന്നു എ​ന്ന​താ​ണ് അ​ടി​സ്ഥാ​ന​ചോ​ദ്യം. കേ​ര​ള​ത്തി​ലെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ പ​രി​ഷ്‌​കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളും ഈ ​ചോ​ദ്യ​ത്തി​ൽ​നി​ന്നു​ത​ന്നെ ആ​രം​ഭി​ക്ക​ണം.

സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ളി​ൽ പു​തി​യ സ്വാ​ശ്ര​യ കോ​ഴ്‌​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി വ്യ​വ​സ്ഥ​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നെ വി​ദ്യാ​ഭ്യാ​സ​ക്ക​ച്ച​വ​ട​ത്തി​നു​ള്ള വ​ഴി​യൊ​രു​ക്ക​ലാ​യി മാ​ത്രം ചി​ത്രീ​ക​രി​ക്കു​ന്ന​ത് ഏ​ക​പ​ക്ഷീ​യ​വാ​ദ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം, കാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് വ​ള​രാ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന​തും സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. നി​യ​ന്ത്ര​ണ​വും പ്രോ​ത്സാ​ഹ​ന​വും വി​വേ​ക​പൂ​ർ​വം സ​മ​ന്വ​യി​ക്കു​മ്പോ​ഴാ​ണ് വി​ദ്യാ​ഭ്യാ​സ​ന​യം ഫ​ല​പ്ര​ദ​മാ​കു​ന്ന​ത്.

വി​ദ്യാ​ഭ്യാ​സ​നേ​ട്ട​വും മു​ന്നേ​റ്റ​വും

കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ​നേ​ട്ട​ങ്ങ​ൾ ഏ​തെ​ങ്കി​ലും ഒ​രു സ​ർ​ക്കാ​രി​ന്‍റെ​റെ മാ​ത്രം സം​ഭാ​വ​ന​യ​ല്ല. പൊ​തു​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കൊ​പ്പം സാ​മൂ​ഹി​ക​പ്ര​സ്ഥാ​ന​ങ്ങ​ളും മ​ത​സ​മൂ​ഹ​ങ്ങ​ളും എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളും സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സം​രം​ഭ​ങ്ങ​ളും ഈ ​മു​ന്നേ​റ്റ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. അ​നേ​കം ത​ല​മു​റ​ക​ളു​ടെ അ​ധ്വാ​ന​വും സ​മ​ർ​പ്പ​ണ​വും ചേ​ർ​ന്നു​ണ്ടാ​ക്കി​യ പൈ​തൃ​ക​മാ​ണ​ത്. ഈ ​സം​ഭാ​വ​ന​ക​ളെ അം​ഗീ​ക​രി​ക്കാ​തെ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തെ ഒ​ന്ന​ട​ങ്കം സം​ശ​യ​ത്തോ​ടെ സ​മീ​പി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ​ഭാ​വി​യെ ശ​ക്തി​പ്പെ​ടു​ത്തു​ക​യി​ല്ല.

പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ, ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണ​കാ​ല​ത്തെ​യും തു​റ​ന്ന വി​ല​യി​രു​ത്ത​ലി​ന് വി​ധേ​യ​മാ​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ൾ സ്വ​മേ​ധ​യാ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​മാ​യി കേ​ര​ള​ത്തെ വ​ള​ർ​ത്താ​ൻ എ​ന്തൊ​ക്കെ ചെ​യ്തു? പു​തി​യ ത​ല​മു​റ ആ​ഗ്ര​ഹി​ക്കു​ന്ന കോ​ഴ്‌​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​ത്ര​ത്തോ​ളം അ​വ​സ​രം ന​ൽ​കി? അ​നു​മ​തി​ക​ളി​ലെ കാ​ല​താ​മ​സം കു​റ​യ്ക്കാ​നും പ​ഠ​ന​ത്തെ ഗ​വേ​ഷ​ണം, നൈ​പു​ണ്യ​വി​ക​സ​നം, തൊ​ഴി​ൽ​സാ​ധ്യ​ത എ​ന്നി​വ​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​നും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ എ​ന്തെ​ല്ലാ​മാ​യി​രു​ന്നു? അ​വ​യു​ടെ ഫ​ലം വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ എ​ത്ര​ത്തോ​ളം പ്ര​തി​ഫ​ലി​ച്ചു?

ഇ​വ രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ളെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​നു​ള്ള ചോ​ദ്യ​ങ്ങ​ള​ല്ല. കേ​ര​ള​ത്തി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ ഭാ​വി​യെ മു​ൻ​നി​ർ​ത്തി പൊ​തു​സ​മൂ​ഹം ഉ​യ​ർ​ത്തേ​ണ്ട ചോ​ദ്യ​ങ്ങ​ളാ​ണ്. ഇ​വ​യ്ക്ക് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ പ​രി​ഷ്‌​കാ​ര​ങ്ങ​ളെ മാ​നേ​ജ്‌​മെ​ന്‍റു​ക​ൾ​ക്കു​ള്ള കീ​ഴ​ട​ങ്ങ​ലാ​യി വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് ഗൗ​ര​വ​മു​ള്ള വി​ദ്യാ​ഭ്യാ​സ​ന​യ വി​മ​ർ​ശ​ന​മാ​കി​ല്ല.

കോ​ള​ജു​ക​ളി​ൽ സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യം ച​ർ​ച്ച​യാ​കു​മ്പോ​ൾ, അ​തി​നു​ള്ള മ​റു​പ​ടി പു​തി​യ കോ​ഴ്‌​സു​ക​ൾ​ക്കു​ള്ള വാ​തി​ലു​ക​ൾ അ​ട​യ്ക്ക​ലാ​ക​രു​ത്.

സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്

വി​ദ്യാ​ർ​ഥി​ക​ളു​ടെ താ​ത്പ​ര്യം കു​റ​ഞ്ഞ കോ​ഴ്‌​സു​ക​ൾ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യും അ​വ​ർ പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ പു​തി​യ അ​വ​സ​ര​ങ്ങ​ൾ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്താ​ൽ സ്ഥാ​പ​ന​ങ്ങ​ൾ എ​ങ്ങ​നെ നി​ല​നി​ൽ​ക്കും? മാ​റു​ന്ന ലോ​ക​ത്തി​നൊ​പ്പം മു​ന്നേ​റാ​നു​ള്ള സ്വാ​ത​ന്ത്ര്യം ന​ൽ​കാ​തെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് മി​ക​വ് പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ല. ഒ​ഴി​ഞ്ഞ ക്ലാ​സ്‌​മു​റി​ക​ൾ ഒ​രു സ്ഥാ​പ​ന​ത്തി​ന്‍റെ മാ​ത്രം പ്ര​ശ്‌​ന​മാ​യി കാ​ണാ​തെ, വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ദി​ശ​യെ​ക്കു​റി​ച്ചു​ള്ള പു​ന​ർ​വി​ചി​ന്ത​ന​ത്തി​നു​ള്ള സൂ​ച​ന​യാ​യി​ക്കൂ​ടി കാ​ണ​ണം.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ലെ എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും ഏ​തെ​ങ്കി​ലു​മൊ​രു സ​ർ​ക്കാ​രി​നെ മാ​ത്രം ഉ​ത്ത​ര​വാ​ദി​യാ​ക്കു​ന്ന​തു നീ​തി​യ​ല്ല. എ​ന്നാ​ൽ, ദീ​ർ​ഘ​കാ​ലം അ​ധി​കാ​ര​ത്തി​ലി​രു​ന്ന നേ​തൃ​ത്വ​ത്തി​ന് ന​യ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നും ക​ഴി​യി​ല്ല. നേ​ട്ട​ങ്ങ​ളു​ടെ അ​വ​കാ​ശ​വാ​ദ​ത്തോ​ടൊ​പ്പം പോ​രാ​യ്മ​ക​ൾ അം​ഗീ​ക​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത​യും ജ​നാ​ധി​പ​ത്യ നേ​തൃ​ത്വ​ത്തി​ന് ഉ​ണ്ടാ​യി​രി​ക്ക​ണം.

വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ ചൂ​ഷ​ണം ത​ട​യ​ണ​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. അ​മി​ത​ഫീ​സ്, പ്ര​വേ​ശ​ന​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ, അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം, അ​ധ്യാ​പ​ക​രോ​ടു​ള്ള അ​നീ​തി എ​ന്നി​വ​യ്‌​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി വേ​ണം. എ​ന്നാ​ൽ ഓ​രോ പു​തി​യ കോ​ഴ്‌​സി​നെ​യും സം​ശ​യ​ത്തോ​ടെ കാ​ണു​ന്ന​തും അ​നാ​വ​ശ്യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്നേ​റ്റം ത​ട​യു​ന്ന​തും ഗു​ണ​നി​ല​വാ​ര​നി​യ​ന്ത്ര​ണ​മാ​യി അ​വ​ത​രി​പ്പി​ക്ക​രു​ത്.

സു​താ​ര്യ​മാ​യ പ്ര​വേ​ശ​നം, ന്യാ​യ​മാ​യ ഫീ​സ്, യോ​ഗ്യ​ത​യു​ള്ള അ​ധ്യാ​പ​ക​ർ, നി​ല​വാ​ര​മു​ള്ള പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ൾ, ഫ​ല​പ്ര​ദ​മാ​യ പ​രാ​തി​പ​രി​ഹാ​രം എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ന​മു​ക്കു വേ​ണ്ട​ത്. അ​ക്കാ​ദ​മി​ക സ്വാ​ത​ന്ത്ര്യ​വും പൊ​തു​സ​മൂ​ഹ​ത്തോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​വും ഒ​രു​മി​ച്ചു പോ​ക​ണം.
ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​സ​ക്ത​മാ​യ കോ​ഴ്‌​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള അ​നാ​വ​ശ്യ ത​ട​സ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​മീ​പ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു. മ​ന്ത്രി റോ​ജി എം. ​ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഈ ​ന​ട​പ​ടി​യു​ടെ ഉ​ദ്ദേ​ശ്യ​ത്തി​ന് പി​ന്തു​ണ അ​റി​യി​ക്കു​ന്നു. അ​തി​ന്‍റെ ന​ട​പ്പാ​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും സാ​മൂ​ഹി​ക​നീ​തി​യും ബാ​ധ​ക​മാ​യ നി​യ​മ​വ്യ​വ​സ്ഥ​ക​ളും ഉ​റ​പ്പാ​ക്കു​ന്ന​താ​യി​രി​ക്ക​ണം
.
വി​ദ്യാ​ഭ്യാ​സം വി​ദ്യാ​ർ​ഥി​ക​ളു​ടെ ന​ന്മ​യ്ക്ക്

കേ​ര​ള​ത്തി​ന് ശ​ക്ത​മാ​യ പൊ​തു​വി​ദ്യാ​ഭ്യാ​സ​വും ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​വും ഒ​രു​പോ​ലെ ആ​വ​ശ്യ​മാ​ണ്. ഇ​വ​യെ പ​ര​സ്പ​രം എ​തി​ർ​ചേ​രി​ക​ളി​ൽ നി​ർ​ത്തു​ന്ന​തി​നു​പ​ക​രം, വി​ദ്യാ​ർ​ഥി​ക​ളു​ടെ ന​ന്മ​യ്ക്കാ​യി അ​വ​യു​ടെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നും കേ​ര​ള​ത്തി​ൽ​ത​ന്നെ മി​ക​ച്ച പ​ഠ​നാ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും സ​ർ​ക്കാ​രി​ന്‍റെ ക്രി​യാ​ത്മ​ക​മാ​യ സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണ്.

പ​രി​ഷ്‌​കാ​ര​ങ്ങ​ളെ വി​മ​ർ​ശി​ക്കാം; ആ ​വി​മ​ർ​ശ​നം ജ​നാ​ധി​പ​ത്യ​ച​ർ​ച്ച​യു​ടെ ഭാ​ഗ​വു​മാ​ണ്. എ​ന്നാ​ൽ അ​തി​നൊ​പ്പം ക​ഴി​ഞ്ഞ കാ​ല​ത്തി​ന്‍റെ തീ​രു​മാ​ന​ങ്ങ​ളു​ടെ​യും അ​വ​യു​ടെ ഫ​ല​ങ്ങ​ളു​ടെ​യും ആ​ത്മ​പ​രി​ശോ​ധ​ന​യും വേ​ണം. പു​തി​യ ന​ട​പ​ടി​ക​ളെ രാ​ഷ്‌​ട്രീ​യ ആ​രോ​പ​ണ​ങ്ങ​ളി​ലൂ​ടെ ത​ള്ളി​ക്ക​ള​യു​മ്പോ​ൾ, കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കാ​നു​ള്ള വ്യ​ക്ത​മാ​യ ബ​ദ​ൽ​കൂ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യ​ണം.

കേ​ര​ള​ത്തി​ന്‍റെ യു​വ​ത​ല​മു​റ​യ്ക്കു വേ​ണ്ട​ത് അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ഇ​ട​മു​ള്ള വി​ദ്യാ​ഭ്യാ​സ​സം​വി​ധാ​ന​മാ​ണ്-​ഇ​ഷ്ട​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കാ​നും ക​ഴി​വു​ക​ൾ വ​ള​ർ​ത്താ​നും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ തൊ​ഴി​ൽ​ലോ​ക​ത്തേ​ക്ക് ക​ട​ക്കാ​നും ക​ഴി​യു​ന്ന സം​വി​ധാ​നം. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷം അ​വ​ർ​ക്കാ​യി എ​ന്തു ചെ​യ്തു എ​ന്ന ചോ​ദ്യ​ത്തി​നും, ഇ​നി എ​ന്തു ചെ​യ്യാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​ന്ന ചോ​ദ്യ​ത്തി​നും വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​ത്തി​നു​ണ്ട്.

Related posts

Leave a Comment