ന്യൂഡൽഹി: നിതേഷ് തിവാരി സംവിധാനം ചെയ്ത് രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ‘രാമായണം: ഭാഗം 1’ന്റെ നിര്‍മ്മാതാക്കള്‍ സ്വതന്ത്ര എന്‍ട്രിയായി ചിത്രത്തെ 99-ാമത് ഓസ്കാര്‍ പുരസ്കാര പരിഗണനയ്ക്കായി സമര്‍പ്പിച്ചു.
മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ മറാത്തി ചിത്രമായ ‘ഗോന്ധൽ’ ആണ് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, അക്കാദമിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന മറ്റ് ചിത്രങ്ങൾക്ക് പൊതുവിഭാഗങ്ങളിൽ സ്വതന്ത്രമായി മത്സരിക്കാൻ സാധിക്കും. അമേരിക്കയിലെ തിരഞ്ഞെടുത്ത നഗരങ്ങളിലെ തിയേറ്ററുകളിൽ തുടർച്ചയായി ഏഴ് ദിവസമെങ്കിലും പ്രദർശിപ്പിക്കുക എന്ന അക്കാദമിയുടെ നിബന്ധന പാലിച്ചാണ് ചിത്രം മത്സരത്തിന് യോഗ്യത നേടിയത്.
നിലവിൽ പുരസ്കാര പരിഗണനയ്ക്കുള്ള അപേക്ഷ മാത്രമാണ് സമർപ്പിച്ചിരിക്കുന്നത്. അന്തിമ നോമിനേഷൻ പട്ടികയിൽ ഇടംപിടിക്കാൻ ചിത്രം അക്കാദമി അംഗങ്ങളുടെ വോട്ടെടുപ്പ് കടമ്പ കടക്കേണ്ടതുണ്ട്. നവംബർ 5-ന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ ഇതിനോടകം 670 കോടിയിലധികം രൂപ കളക്ഷൻ നേടി മുന്നേറുകയാണ്.
