‘രാ​മാ​യ​ണം’ സ്വ​ത​ന്ത്ര എ​ന്‍​ട്രി​യാ​യി ഓ​സ്‌​ക​ര്‍ പു​ര​സ്‌​കാ​ര​ത്തി​ന്

ന്യൂ​ഡ​ൽ​ഹി: നി​തേ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്ത് ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍, സാ​യ് പ​ല്ല​വി, യ​ഷ് എ​ന്നി​വ​ര്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ ‘രാ​മാ​യ​ണം: ഭാ​ഗം 1’ന്‍റെ നി​ര്‍​മ്മാ​താ​ക്ക​ള്‍ സ്വ​ത​ന്ത്ര എ​ന്‍​ട്രി​യാ​യി ചി​ത്ര​ത്തെ 99-ാമ​ത് ഓ​സ്‌​കാ​ര്‍ പു​ര​സ്‌​കാ​ര പ​രി​ഗ​ണ​ന​യ്ക്കാ​യി സ​മ​ര്‍​പ്പി​ച്ചു.

മി​ക​ച്ച അ​ന്താ​രാ​ഷ്ട്ര ഫീ​ച്ച​ർ ഫി​ലിം വി​ഭാ​ഗ​ത്തി​ൽ മ​റാ​ത്തി ചി​ത്ര​മാ​യ ‘ഗോ​ന്ധ​ൽ’ ആ​ണ് ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക എ​ൻ​ട്രി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ, അ​ക്കാ​ദ​മി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന മ​റ്റ് ചി​ത്ര​ങ്ങ​ൾ​ക്ക് പൊ​തു​വി​ഭാ​ഗ​ങ്ങ​ളി​ൽ സ്വ​ത​ന്ത്ര​മാ​യി മ​ത്സ​രി​ക്കാ​ൻ സാ​ധി​ക്കും. അ​മേ​രി​ക്ക​യി​ലെ തി​ര​ഞ്ഞെ​ടു​ത്ത ന​ഗ​ര​ങ്ങ​ളി​ലെ തി​യേ​റ്റ​റു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി ഏ​ഴ് ദി​വ​സ​മെ​ങ്കി​ലും പ്ര​ദ​ർ​ശി​പ്പി​ക്കു​ക എ​ന്ന അ​ക്കാ​ദ​മി​യു​ടെ നി​ബ​ന്ധ​ന പാ​ലി​ച്ചാ​ണ് ചി​ത്രം മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്.

നി​ല​വി​ൽ പു​ര​സ്‌​കാ​ര പ​രി​ഗ​ണ​ന​യ്ക്കു​ള്ള അ​പേ​ക്ഷ മാ​ത്ര​മാ​ണ് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്തി​മ നോ​മി​നേ​ഷ​ൻ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കാ​ൻ ചി​ത്രം അ​ക്കാ​ദ​മി അം​ഗ​ങ്ങ​ളു​ടെ വോ​ട്ടെ​ടു​പ്പ് ക​ട​മ്പ ക​ട​ക്കേ​ണ്ട​തു​ണ്ട്. ന​വം​ബ​ർ 5-ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്രം ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ൽ ഇ​തി​നോ​ട​കം 670 കോ​ടി​യി​ല​ധി​കം രൂ​പ ക​ള​ക്ഷ​ൻ നേ​ടി മു​ന്നേ​റു​ക​യാ​ണ്.

Related posts

Leave a Comment