കോട്ടയം: മന്നത്ത് പത്മനാഭന്റെ 150ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശന് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തും. 2027 ജനുവരി രണ്ടിന് നടക്കുന്ന ജയന്തിദിന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം സതീശന് ആദ്യമായി എന്‍എസ്എസ് ആസ്ഥാനത്ത് എത്തുന്നുവെന്ന പ്രത്യേകതയും സന്ദര്‍ശനത്തിനുണ്ട്.
ജനുവരി ഒന്നിനും രണ്ടിനുമായി സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ആദ്യദിനത്തില്‍ അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനം നടക്കും. രണ്ടാംദിനത്തിലെ പ്രധാന സമ്മേളനത്തില്‍ മന്ത്രി കെ. മുരളീധരനും അതിഥിയായി പങ്കെടുക്കും.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും വി.ഡി. സതീശനും തമ്മില്‍ നേരത്തേയുണ്ടായിരുന്ന അഭിപ്രായഭിന്നതകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് രാഷ്്ട്രീയ പ്രാധാന്യവുമുണ്ട്.
ഇരുനേതാക്കളും ഒരേ വേദിയിലെത്തുന്നതും നടത്തുന്ന പ്രസംഗങ്ങളും രാഷ്്ട്രീയ കേന്ദ്രങ്ങള്‍ സവിശേഷ ശ്രദ്ധയോടെയാണ് ഉറ്റുനോക്കുന്നത്. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സതീശന് പെരുന്നയിലെത്തുന്നത്.
അതേസമയം, മുഖ്യമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എന്‍എസ്എസ് നേതൃത്വം ഇതുവരെ നടത്തിയിട്ടില്ല. മന്നത്ത് പത്മനാഭന്റെ 150ാം ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കാനുള്ള ഒരുക്കങ്ങളാണ് പെരുന്നയില്‍ പുരോഗമിക്കുന്നത്.
