ചാ​ല​യി​ൽ സ്വ​ർ​ണ​ക്കൊ​ള്ള

തി​രു​വ​ന​ന്ത​പു​രം: ചാ​ല​യി​ൽ സ്വ​ർ​ണ​ക്ക​ട​യി​ൽ വ​ൻ ക​വ​ർ​ച്ച. ര​ണ്ടു കി​ലോ സ്വ​ർ​ണം ക​വ​ർ​ന്ന​താ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. വൈ​ഷ്ണ​വി ജ്വ​ല്ല​റി ഉ​ട​മ​യി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം ക​വ​ർ​ന്ന​ത്. ഉ​ട​മ ന​ന്ദ​കു​മാ​റി​ൽ നി​ന്ന് സ്വ​ർ​ണ​മ​ട​ങ്ങി​യ ബാ​ഗ് ബൈ​ക്കി​ലെ​ത്തി​യ സം​ഘം ത​ട്ടി​യെ​ടു​ത്തു. ചാ​ല മ​ര​ക്ക​ട റോ​ഡി​ൽ എ​സ്.​ബി.​ഐ ബാ​ങ്കി​ന് സ​മീ​പ​ത്തു​വെ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ഏ​ക​ദേ​ശം ര​ണ്ട് കി​ലോ​ഗ്രാം (ഏ​ക​ദേ​ശം 100 പ​വ​നി​ലേ​റെ) സ്വ​ർ​ണ​മാ​ണ് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. പ​ഴ​യ സ്വ​ർ​ണം വാ​ങ്ങി ശു​ദ്ധീ​ക​രി​ച്ചു ന​ൽ​കു​ന്ന സ്ഥാ​പ​ന​മാ​ണി​ത്. ക​ട​യി​ലെ ജോ​ലി​ക​ൾ​ക്ക് ശേ​ഷം വീ​ട്ടി​ൽ വെ​ച്ച് സ്വ​ർ​ണം ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന സ്വ​ർ​ണ്ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

ബു​ള്ള​റ്റു​ക​ളി​ലും ബൈ​ക്കു​ക​ളി​ലു​മാ​യി എ​ത്തി​യ സം​ഘ​മാ​ണ് ക​വ​ർ​ച്ച​യ്ക്ക് പി​ന്നി​ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ക​റു​പ്പും മ​ഞ്ഞ​യും നി​റ​മു​ള്ള ഹോ​ണ്ട ബൈ​ക്കി​ലും ബു​ള്ള​റ്റി​ലു​മാ​യാ​ണ് പ്ര​തി​ക​ൾ എ​ത്തി​യ​തെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ഫോ​ർ​ട്ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ചാ​ല ക​മ്പോ​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ത്ത​ര​ത്തി​ലൊ​രു വ​ലി​യ സ്വ​ർ​ണ്ണ​ക്ക​വ​ർ​ച്ച ആ​ദ്യ​മാ​ണ്.

Related posts

Leave a Comment