കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം എക്സൈസ് രജിസ്റ്റര്‍ ചെയ്തത് 12,568 ലഹരിക്കേസുകള്‍. 2025 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള കണക്കുകളാണിത്.
ഇക്കാലയളവില്‍ 2,692.39 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. 12916.33 ഗ്രാം ഹാഷിഷ് ഓയിലും 1,840.44 ഗ്രാം ബ്രൗണ്‍ ഷുഗറും 3,644. 98 ഗ്രാം എംഡിഎംഎയും ഇക്കാലയളവില്‍ പിടിച്ചെടുത്തു. 5.5 ഗ്രാം എല്‍എസ്ഡി, 1.46 ഗ്രാം കൊക്കെയ്ന്‍, 243.93 ഗ്രാം ചരസ്, 6585 ഗ്രാം മെത്താഫിറ്റാമിന്‍ എന്നിവയും എക്സൈസ് പിടിച്ചെടുത്ത ലഹരിവസ്തുക്കളില് പെടുന്നു. കഴിഞ്ഞ വര്‍ഷം 5,582 കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. ഈ കേസുകളിലായി 7,032 പേര് ശിക്ഷിക്കപ്പെട്ടു.
അതേസമയം ഇത്രയധികം കേസുകള്‍ ഉണ്ടായിട്ടും മൂന്ന് കേസുകളില്‍ മാത്രമാണ് മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താന്‍ എക്സൈസിന് കഴിഞ്ഞുള്ളൂ. പത്തനംതിട്ട, ആലപ്പുഴ, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ലഹരിക്കേസുകള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2024 ല്‍ 8,160, 2023 ല്‍ 8,104, 2022 ല്‍ 6,116 എന്നിങ്ങനെയാണ് എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത ലഹരിക്കേസുകളുടെ എണ്ണം. 2021 ല്‍ 3,922 ഉം 2020 ല്‍ 3,667 ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
2019 ല്‍ 7,099 ലഹരിക്കേസുകളാണ് എക്സൈസ് രജിസ്റ്റര്‍ ചെയ്തത്. 2018 ല്‍ 7,573 ഉം, 2017 ല്‍ 5,946 ഉം ലഹരിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം, 2026 ജനുവരി ഒന്നു മുതല്‍ മേയ് 17 വരെ രജിസ്റ്റര്‍ ചെയ്ത ലഹരിക്കേസുകളുടെ എണ്ണം 476 ലഹരിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
സീമ മോഹന്‍ലാല്‍
