റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ ‘ജീ​വ​സു​യാ​ത്ര’ മി​ഷ​ന്‍: സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 15ന് ​കൊ​ച്ചി​യി​ല്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് റോ​ഡ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും 50 ശ​ത​മാ​നം കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന ‘ജീ​വ​സു​യാ​ത്ര’ മി​ഷ​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 15ന് ​ന​ട​ക്കും. എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ല്‍ രാ​വി​ലെ 11.30ന് ​മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ന്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ഗ​താ​ഗ​ത മ​ന്ത്രി സി.​പി ജോ​ണ്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യാ​തി​ഥി​യാ​കു​ന്ന ച​ട​ങ്ങി​ല്‍ അ​ദ്ദേ​ഹം പ​ദ്ധ​തി​യു​ടെ ടീ​സ​ര്‍ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ക്കും. ജീ​വ​സു​യാ​ത്ര മി​ഷ​ന്‍ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍ ന​ട​ന്‍ മ​മ്മൂ​ട്ടി പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യും.

മ​ന്ത്രി​മാ​രാ​യ അ​നൂ​പ് ജേ​ക്ക​ബ്, റോ​ജി എം. ​ജോ​ണ്‍, വി.​ഇ. അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, ഹൈ​ബി ഈ​ഡ​ന്‍ എം​പി, ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ, കൊ​ച്ചി മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക, കൊ​ച്ചി സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ര്‍ ആ​ര്‍. നി​ശാ​ന്തി​നി, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സു​ധ ദി​ലീ​പ് കു​മാ​ര്‍, ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ഡോ. ​ഷ​ര്‍​മി​ള മേ​രി ജോ​സ​ഫ്, ട്രാ​ഫി​ക് ആ​ന്‍​ഡ് റോ​ഡ് സേ​ഫ്റ്റി ക​മ്മി​ഷ​ണ​ര്‍ ഡോ. ​എ​സ്. സ​തീ​ഷ് ബി​നോ, ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മി​ഷ​ണ​ര്‍ ജി. ​സ്പ​ര്‍​ജ​ന്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

2030ഓ​ടെ റോ​ഡ​പ​ക​ട മ​ര​ണ​ങ്ങ​ളും പ​രു​ക്കു​ക​ളും പ​കു​തി​യാ​യി കു​റ​യ്ക്കു​ക​യെ​ന്ന ആ​ഗോ​ള ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​മ​ഗ്ര ജീ​വ​ന്‍​ര​ക്ഷാ പ​ദ്ധ​തി​യാ​യ ജീ​വ​സു​യാ​ത്ര മി​ഷ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സു​ര​ക്ഷി​ത നി​ര​ത്തു​ക​ള്‍, സു​ര​ക്ഷി​ത പെ​രു​മാ​റ്റം, അ​പ​ക​ടാ​ന​ന്ത​ര അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണം, സു​ര​ക്ഷി​ത വേ​ഗ​ത, സു​ര​ക്ഷി​ത വാ​ഹ​ന​ങ്ങ​ള്‍ എ​ന്നീ അ​ഞ്ച് അ​ടി​സ്ഥാ​ന ല​ക്ഷ്യ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി​യാ​ണ് മി​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ക.

സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം, അ​പ​ക​ട​മേ​ഖ​ല​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള അ​ത്യാ​ധു​നി​ക എ​ന്‍​ജി​നീ​യ​റിം​ഗ് പ​രി​ഹാ​ര​ങ്ങ​ള്‍, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ഗ​താ​ഗ​ത നി​യ​മ​പാ​ല​നം എ​ന്നി​വ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​വും പ​ദ്ധ​തി​യി​ല്‍ ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment