ഒ​രു ഫോ​ൺ കോ​ൾ പോ​ലും രാ​ജ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കാം! മോ​ദി​യു​ടെ RAX ഫോ​ണി​ന് പി​ന്നി​ലെ സാ​ങ്കേ​തി​ക​വി​ദ്യ

നി​ങ്ങ​ളു​ടെ ഫോ​ണി​ലേ​ക്ക് ഒ​രു കോ​ൾ വ​ന്നാ​ൽ, അ​ത് ആ​രാ​ണെ​ന്ന് അ​റി​യാ​ൻ ന​മ്പ​ർ നോ​ക്കും. ചി​ല​പ്പോ​ൾ ട്രൂ​കോ​ള​ർ ഉ​പ​യോ​ഗി​ക്കും. ഫോ​ൺ ചോ​ർ​ത്ത​പ്പെ​ടു​മോ, സം​ഭാ​ഷ​ണ​ങ്ങ​ൾ മ​റ്റാ​രെ​ങ്കി​ലും കേ​ൾ​ക്കു​മോ എ​ന്നൊ​രു പേ​ടി​യൊ​ക്കെ ന​മു​ക്കു​ണ്ടാ​വാ​റു​ണ്ട്.

രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ക്കു​ന്ന കാ​ര്യം എ​പ്പോ​ഴെ​ങ്കി​ലും ചി​ന്തി​ച്ചി​ട്ടു​ണ്ടോ? രാ​ജ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ… പ്ര​തി​രോ​ധ ര​ഹ​സ്യ​ങ്ങ​ൾ… അ​തീ​വ പ്ര​ധാ​ന​പ്പെ​ട്ട ഔ​ദ്യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ…​ഇ​ത്ത​രം വി​വ​ര​ങ്ങ​ൾ കൈ​മാ​റു​മ്പോ​ൾ സാ​ധാ​ര​ണ മൊ​ബൈ​ൽ ഫോ​ണു​ക​ളെ ആ​ണോ ആ​ശ്ര​യി​ക്കു​ന്ന​ത്? ഇ​വി​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ RAX എ​ന്ന പ്ര​ത്യേ​ക ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​സ​ക്തി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​തി​പ്ര​ധാ​ന​വും ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള​തു​മാ​യ ഔ​ദ്യോ​ഗി​ക ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന അ​തീ​വ സു​ര​ക്ഷ​യു​ള്ള ഫോ​ൺ സം​വി​ധാ​ന​മാ​ണ് Restricted Area Exchange അ​ല്ലെ​ങ്കി​ൽ Restricted Access Exchange അ​ഥ​വാ റാ​ക്സ് ഫോ​ൺ. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വി​പ​ണി​യി​ൽ ല​ഭ്യ​മാ​യ സ്മാ​ർ​ട്ട്ഫോ​ണു​ക​ള​ല്ല ഇ​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ടെ​ലി​കോം ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ സി-​ഡോ​ട്ട് ആ​ണ് ഈ ​ഫോ​ണു​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ജി​യോ, എ​യ​ർ​ടെ​ൽ തു​ട​ങ്ങി​യ സാ​ധാ​ര​ണ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്കു​ക​ളി​ല​ല്ല ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ക​രം സു​ര​ക്ഷി​ത​മാ​യ പ്ര​ത്യേ​ക സ​ർ​ക്കാ​ർ/​സൈ​നി​ക ഫ്രീ​ക്വ​ൻ​സി​യി​ലാ​ണ് ഇ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ കാ​ര്യ​മെ​ന്തെ​ന്നാ​ൽ ആ​ശ​യ​വി​നി​മ​യ​ത്തി​ന് End-to-End Encryption ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഈ ​സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. അ​താ​യ​ത്, ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി ചോ​ർ​ത്ത​പ്പെ​ടു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ.

ഒ​രു രാ​ജ്യ​ത്തി​ന്റെ പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ക്കു​ന്ന ഓ​രോ വാ​ക്കി​നും ചി​ല​പ്പോ​ൾ വ​ലി​യ രാ​ഷ്ട്രീ​യ, ന​യ​ത​ന്ത്ര, പ്ര​തി​രോ​ധ പ്രാ​ധാ​ന്യ​മു​ണ്ടാ​കും.​അ​ത്ത​രം സം​ഭാ​ഷ​ണ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി​രി​ക്ക​ണം എ​ന്ന​ത് വെ​റു​മൊ​രു സാ​ങ്കേ​തി​ക ആ​വ​ശ്യ​മ​ല്ല. അ​ത് രാ​ജ്യ​സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​ണ്.​സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഒ​രു ഫോ​ൺ എ​ന്ന​ത് ആ​ശ​യ​വി​നി​മ​യ​ത്തി​നു​ള്ള ഉ​പ​ക​ര​ണം മാ​ത്ര​മാ​യി​രി​ക്കാം.

എ​ന്നാ​ൽ ഭ​ര​ണ​കൂ​ട​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, ഒ​രു സു​ര​ക്ഷി​ത ഫോ​ൺ എ​ന്ന​ത് നി​ർ​ണാ​യ​ക​മാ​യ വി​വ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ്.

കാവ്യാ ദേവദേവൻ

Related posts

Leave a Comment