ഡ്രൈ​വിം​ഗി​ലെ ദു​ഷ്‌​പേ​ര് മാ​റ്റു​മെ​ന്ന് മ​മ്മൂ​ട്ടി, ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി: ഡ്രൈ​വിം​ഗി​ല്‍ ദു​ഷ്‌​പേ​രു​ള്ള ത​ന്നെ ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ ജീ​വ സു​യാ​ത്ര മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​റാ​ക്കി​യ​ത് അ​ദ്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് ന​ട​ന്‍ മ​മ്മൂ​ട്ടി. കാ​റു​ക​ളോ​ടു​ള്ള താ​ത്പ​ര്യം കാ​ര​ണം അ​ത്യാ​വ​ശ്യം വേ​ഗ​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​യാ​ളാ​ണു താ​ന്‍. പ​ക്ഷേ, ന​ന്നാ​കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​പ്പോ​ള്‍ സ്വ​ന്ത​മാ​യി ഡ്രൈ​വ് ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും എ​റ​ണാ​കു​ളം ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ന്ന ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള ജീ​വ സു​യാ​ത്ര മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്ത​വേ മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ 99 ശ​ത​മാ​ന​വും മാ​നു​ഷി​ക​മാ​യ പി​ഴ​വു​ക​ളി​ല്‍​നി​ന്നു​ണ്ടാ​കു​ന്ന​താ​ണ്. അ​മി​ത​വേ​ഗ​വും അ​ശ്ര​ദ്ധ​യു​മാ​ണു പ്ര​ധാ​ന കാ​ര​ണ​ങ്ങ​ള്‍. റേ​സിം​ഗി​നു​ള്ള സ്ഥ​ല​മ​ല്ല പൊ​തു​വ​ഴി​ക​ള്‍. അ​തി​ന് അ​തി​ന്‍റേ​താ​യ സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്ത​ണം.
ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം നി​യ​ന്ത്രി​ക്കാ​ന്‍ ട്രി​പ്പി​ന്‍റെ സ​മ​യം ക്ര​മീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ല്‍ അ​തു ചെ​യ്യ​ണം. ന​മ്മു​ടെ സു​ര​ക്ഷ​പോ​ലെ മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും സം​ര​ക്ഷി​ക്കാ​നു​ള്ള ബാ​ധ്യ​ത ഓ​രോ​രു​ത്ത​ര്‍​ക്കും ഉ​ണ്ടെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

ആ​രു വി​ളി​ച്ചാ​ലും ചെ​വി കൊ​ടു​ക്കേ​ണ്ട; ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രെ സം​ര​ക്ഷി​ക്കാ​ന്‍ രാ​ഷ്‌​ട്രീ​യ ശി​പാ​ര്‍​ശ​യു​മാ​യി ആ​രു വ​ന്നാ​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ഴ​ങ്ങേ​ണ്ട​തി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. നി​യ​മ​മ​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക​ള്‍ കൃ​ത്യ​മാ​യി ചെ​യ്താ​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ണ്ടാ​കു​മെ​ന്നും ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള ജീ​വ സു​യാ​ത്ര മി​ഷ​ന്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ കേ​ര​ളം ആ​ശ​ങ്കാ​ജ​ന​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ദി​വ​സ​വും നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ് റോ​ഡു​ക​ളി​ല്‍ പൊ​ലി​യു​ന്ന​ത്. റോ​ഡ് സു​ര​ക്ഷ ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ​യോ പൊ​ലി​സി​ന്‍റെ​യോ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യോ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ല. നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നു വി​ല ക​ല്പി​ക്കു​ന്ന​തും ജീ​വി​ത​ശൈ​ലി​യു​ടെ ഭാ​ഗ​മാ​ക​ണം. റോ​ഡ് സം​സ്‌​കാ​രം വ​ള​ര്‍​ത്തി​യെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം.

നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ മു​ഖം നോ​ക്കാ​തെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. നി​യ​മ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നൊ​പ്പം റോ​ഡു​ക​ളു​ടെ സു​ര​ക്ഷ​യും ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​രും ബാ​ധ്യ​സ്ഥ​രാ​ണ്. അ​ടു​ത്ത ആ​റു​മാ​സ​ക്കാ​ലം ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളും തു​ട​ര്‍​ന്നാ​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കേ​ര​ള​ത്തി​ല്‍ മി​ക​ച്ച റോ​ഡ് സു​ര​ക്ഷാ സം​സ്‌​കാ​രം വ​ള​ര്‍​ത്തി​യെ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ജീ​വ സു​യാ​ത്ര മി​ഷ​ന്‍

2030ഓ​ടെ റോ​ഡ​പ​ക​ട മ​ര​ണ​ങ്ങ​ളും പ​രി​ക്കു​ക​ളും പ​കു​തി​യാ​യി കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു സ​മ​ഗ്ര ജീ​വ​ന്‍​ര​ക്ഷാ പ​ദ്ധ​തി​യാ​യ ജീ​വ സു​യാ​ത്ര മി​ഷ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സു​ര​ക്ഷി​ത നി​ര​ത്തു​ക​ള്‍, സു​ര​ക്ഷി​ത പെ​രു​മാ​റ്റം, അ​പ​ക​ടാ​ന​ന്ത​ര അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണം, സു​ര​ക്ഷി​ത വേ​ഗം, സു​ര​ക്ഷി​ത വാ​ഹ​ന​ങ്ങ​ള്‍ എ​ന്നീ അ​ഞ്ച് അ​ടി​സ്ഥാ​ന ല​ക്ഷ്യ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി​യാ​ണു മി​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ക.

സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം, അ​പ​ക​ട​മേ​ഖ​ല​ക​ള്‍ ക​ണ്ടെ​ത്തി​യു​ള്ള അ​ത്യാ​ധു​നി​ക എ​ന്‍​ജി​നി​യ​റിം​ഗ് പ​രി​ഹാ​ര​ങ്ങ​ള്‍, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ഗ​താ​ഗ​ത നി​യ​മ​പാ​ല​നം എ​ന്നി​വ​യാ​ണു ന​ട​പ്പാ​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​വും പ​ദ്ധ​തി​യി​ല്‍ ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment