ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച ശേ​ഷം അ​പ​ക​ട​ര​മാ​യ ഡ്രൈ​വിം​ഗ് ! നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു; ന​ടി​യും കൂ​ട്ടാ​ളി​യും പി​ടി​യി​ല്‍…

അ​മി​ത​മാ​യ ല​ഹ​രി​മ​രു​ന്നി​ന്റെ ഉ​ന്മാ​ദ​ത്തി​ല്‍ അ​പ​ക​ട​ക​ര​മാ​യി വ​ണ്ടി​യോ​ടി​ച്ച് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച ന​ടി​യും കൂ​ട്ടാ​ളി​യും ക​സ്റ്റ​ഡി​യി​ല്‍. നേ​ര​ത്തെ​യും ല​ഹ​രി​മ​രു​ന്നു കേ​സി​ല്‍ പി​ടി​യി​ലാ​യി​ട്ടു​ള്ള ന​ടി അ​ശ്വ​തി ബാ​ബു​വും (26) ഇ​വ​രു​ടെ സു​ഹൃ​ത്ത് നൗ​ഫ​ലു​മാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. കു​സാ​റ്റ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ തൃ​ക്കാ​ക്ക​ര ക്ഷേ​ത്രം വ​രെ​യു​ള്ള റോ​ഡി​ലൂ​ടെ​യാ​യി​രു​ന്നു യു​വാ​വി​ന്റെ ഡ്രൈ​വി​ങ് അ​ഭ്യാ​സം. നാ​ട്ടു​കാ​ര്‍ തൃ​ക്കാ​ക്ക​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു വാ​ഹ​നം ത​ട​യാ​ന്‍ ശ്ര​മി​ച്ച​തോ​ടെ വെ​ട്ടി​ച്ചെ​ടു​ത്തു ര​ക്ഷ​പെ​ടാ​ന്‍ നോ​ക്കി​യെ​ങ്കി​ലും ട​യ​ര്‍ പൊ​ട്ടി​യ​തി​നെ തു​ട​ര്‍​ന്നു ന​ട​ന്നി​ല്ല. ഇ​തോ​ടെ വാ​ഹ​നം ഉ​പേ​ക്ഷി​ച്ചു ര​ക്ഷ​പെ​ടാ​നാ​യി ശ്ര​മം. ഇ​തി​നി​ടെ നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​സാ​റ്റ് സി​ഗ്‌​ന​ലി​ല്‍ വാ​ഹ​നം നി​ര്‍​ത്തി മു​ന്നോ​ട്ടും പി​ന്നോ​ട്ടും എ​ടു​ത്ത് അ​ഭ്യാ​സം കാ​ണി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ ശ്ര​ദ്ധി​ച്ച​ത്. അ​വി​ടെ​നി​ന്നു വാ​ഹ​നം എ​ടു​ത്ത​പ്പോ​ള്‍ മു​ത​ല്‍ പ​ല വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ചെ​ങ്കി​ലും നി​ര്‍​ത്താ​തെ പോ​യി. തു​ട​ര്‍​ന്നാ​ണ് പി​ന്തു​ട​ര്‍​ന്നു വ​ന്ന ഒ​രാ​ള്‍ വാ​ഹ​നം…

Read More

സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ ത​ല​യി​ല്‍ തേ​ങ്ങ വീ​ണാ​ല്‍ ! റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞി​ട്ടും ര​ക്ഷ​യാ​യ​ത് ഹെ​ല്‍​മ​റ്റ്; വീ​ഡി​യോ കാ​ണാം…

അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തു​ന്ന ചി​ല അ​പ​ക​ട​ങ്ങ​ള്‍ ചി​ല​പ്പോ​ള്‍ ആ​ളു​ക​ളു​ടെ ജീ​വി​തം ത​ന്നെ അ​വ​സാ​നി​പ്പി​ക്കാ​റു​ണ്ട്. പ​ല​പ്പോ​ഴും ആ​ളു​ക​ള്‍ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ളി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​ത് ഭാ​ഗ്യ​ത്തി​ന്റെ കൂ​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ്. ബൈ​ക്ക് യാ​ത്ര​ക​ളി​ല്‍ ഹെ​ല്‍​മ​റ്റ് ധ​രി​യ്ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ ഓ​ര്‍​മ്മ​പ്പെ​ടു​ത്തു​ന്ന ഒ​രു അ​പ​ക​ട​ത്തി​ന്റെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്ത യു​വ​തി​യു​ടെ ത​ല​യി​ലേ​ക്ക് തേ​ങ്ങ വീ​ഴു​ന്ന വീ​ഡി​യോ​യാ​ണ് പു​റ​ത്ത് വ​ന്ന​ത്. മ​ലേ​ഷ്യ​യി​ലെ ജെ​ലാ​ന്‍ തേ​ലൂ​ക്ക് കും​ബാ​റി​ലാ​യി​രു​ന്നു സം​ഭ​വം. സ്‌​കൂ​ട്ട​റി​ന്റെ പി​ന്നി​ലി​രു​ന്നു സ​ഞ്ച​രി​ച്ച യു​വ​തി​യു​ടെ ത​ല​യി​ലേ​ക്ക് തേ​ങ്ങ വീ​ഴു​ന്ന വീ​ഡി​യോ​യാ​ണ് പു​റ​ത്ത് വ​ന്ന​ത്. തേ​ങ്ങ ത​ല​യി​ലി​ടി​ച്ച് യു​വ​തി റോ​ഡി​ലേ​ക്കു വീ​ഴു​ന്ന​തും ഹെ​ല്‍​മ​റ്റ് തെ​റി​ച്ചു പോ​കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടി ഇ​വ​രെ സ​ഹാ​യി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ഹെ​ല്‍​മെ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ല്‍ മാ​ത്ര​മാ​ണ് യു​വ​തി ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. സ്‌​കൂ​ട്ട​റി​ന് പി​റ​കി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്റെ ഡാ​ഷ്‌​ബോ​ര്‍​ഡ് ക്യാ​മ​റ​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞ​ത്.

Read More

ഓ​ടു​ന്ന കാ​റി​ന്റെ ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ നി​ന്നി​റ​ങ്ങി പ്ര​ക​ട​നം ! വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ വി​മ​ര്‍​ശ​നം…

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കാ​ന്‍ പ​ല​പ​രി​പാ​ടി​ക​ളും കാ​ണി​ച്ച് അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന നി​ര​വ​ധി​യാ​ളു​ക​ളു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ വാ​ഹ​ന​ത്തി​ല്‍ അ​ഭ്യാ​സം കാ​ണി​ച്ച് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​വ​രു​ടെ വാ​ര്‍​ത്ത​ക​ള്‍ ദി​നം​പ്ര​തി കൂ​ടി വ​രി​ക​യാ​ണ്. പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ പോ​ലും ഇ​ത്ത​ര​ക്കാ​രെ മ​ര​ണ​ക്ക​ളി​ക​ളി​ല്‍ നി​ന്ന് പി​ന്തി​രി​പ്പി​ക്കു​ന്നി​ല്ല. സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും തു​ലാ​സി​ലാ​ക്കി​ക്കൊ​ണ്ട് യു​വാ​ക്ക​ള്‍ അ​ഭ്യാ​സ​ങ്ങ​ള്‍ തു​ട​രു​ന്നു. അ​തി​ന്റെ ഏ​റ്റ​വും പു​തി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് യു​പി​യി​ലെ ഗാ​സി​യാ​ബാ​ദി​ല്‍ നി​ന്നു​ള്ള ഈ ​വീ​ഡി​യോ. ഓ​ടു​ന്ന വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍​നി​ന്ന് ഇ​റ​ങ്ങി, തു​റ​ന്ന ഡോ​റി​ല്‍ ക​യ​റി​യി​രു​ന്നാ​ണ് ഒ​രു യു​വാ​വ് അ​ഭ്യാ​സം കാ​ണി​ക്കു​ന്ന​ത്. ഗാ​സി​യാ​ബാ​ദ് ഹൈ​വേ​യി​ല്‍ ന​ട​ന്ന അ​പ​ക​ട​ക​ര​മാ​യ ഈ ​അ​ഭ്യാ​സ​ത്തി​ന്റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് യു​പി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. വീ​ഡി​യോ​യി​ല്‍ വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ര്‍ വ്യ​ക്ത​മ​ല്ലെ​ന്നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ലൈസന്‍സ് ലഭിച്ചത് അറുമാദിച്ചു ! ‘ഫ്രീക്കന്‍ വണ്ടി’യുമായി റോഡില്‍ പ്രകടനം നടത്തിയ ഫ്രീക്കന്‍ യുവാവിന് കിട്ടിയത് എട്ടിന്റെ പണി…

അപകടമുണ്ടാക്കുംവിധം വാഹനമോടിച്ച യുവാവിന് കിട്ടിയത് കിടിലന്‍ പണി. ഒരു വര്‍ഷത്തേക്ക് പോലീസ് ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ചെങ്കള പാണലത്തെ മുഹമ്മദ് റാഷിദി(19)ന്റെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്. വാഹനം അനധികൃതമായി രൂപമാറ്റം വരുത്തിയതിന് 15,000 രൂപ പിഴയും ഈടാക്കി. ഫെബ്രുവരി 26-നാണ് ഇയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചത്. രൂപമാറ്റം വരുത്തിയ വാഹനവും ഇയാളുടെ അപകടകരമായ ഡ്രൈവിംഗും സോഷ്യല്‍ മീഡിയയില്‍ വൈറലായത് കാസര്‍കോട് കളക്ടര്‍ ഡോ. സജിത്ത് ബാബുവിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആര്‍.ടി.ഒ. എം.കെ.രാധാകൃഷ്ണനാണ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. കെ.എസ്.ടി.പി. ചന്ദ്രഗിരി റോഡില്‍ ചെമ്മനാട്ടു വെച്ചാണ് ഡിവൈഡര്‍ മറികടന്ന് എതിര്‍വശത്തേക്ക് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. എതിര്‍വശത്തുനിന്ന് വരികയായിരുന്ന ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളും വാഹനത്തിന്റെ പിറകില്‍ തൂങ്ങിനില്‍പ്പുണ്ടായിരുന്നു. എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞുള്ള വിദ്യാര്‍ഥികളുടെ ആഘോഷത്തില്‍ പങ്കുചേരാനാണ്…

Read More

ഡ്രൈവിംഗിനിടെ ഫോണില്‍ സംസാരിച്ചതിന് പിഴയടച്ചിട്ടുണ്ടെങ്കില്‍ അതു നിങ്ങളുടെ വിധി ! ഈയൊരു കുറ്റത്തിന് പിഴ ചുമത്താന്‍ നിലവില്‍ പോലീസിന് വകുപ്പില്ലെന്ന് ഹൈക്കോടതി…

വാഹനം ഓടിക്കുമ്പോള്‍ ഫോണില്‍ സംസാരിച്ചതിന് പിഴയടച്ച അനവധി ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. അവരുടെയൊക്കെ കാശുപോയി എന്നു മാത്രം പറയാം. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ പിഴയടച്ചവരെല്ലാം ശശിയായി. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിലവിലെ നിയമത്തില്‍ ഇല്ലാത്തതിനാല്‍ പോലീസിന് കേസെടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിറക്കിയത്. നിലവില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ പോലീസ് ആക്ടിലെ 118 (ഇ) വകുപ്പ് അനുസരിച്ച് ഒരാള്‍ അറിഞ്ഞുകൊണ്ട് പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയായി കണക്കാക്കിയാണ് പോലീസ് കേസ് എടുക്കുന്നത്. മൊബൈലില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചു എന്ന് കാട്ടി കേസെടുത്തതിനെതിരെ കാക്കനാട് സ്വദേശി എംജെ സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ വിധി. സാധാരണയായി ഡ്രൈവിംഗിനിടെയുള്ള ഫോണ്‍വിളിയ്ക്ക് 1000 രൂപയാണ് പോലീസ് പിഴയായി ഈടാക്കിക്കൊണ്ടിരുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതും…

Read More

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരം ഉടനില്ല! പുതിയ രീതി നടപ്പാക്കുന്നത് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു; നടിപടി ഡ്രൈവിംഗ് സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജിയിന്മേല്‍

പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് നടപ്പിലാക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. മേയ് 15 വരെ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കാരം നടപ്പിലാക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം. ഡ്രൈവിംഗ് സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് നടപടി. പരിഷ്‌കരിച്ച ഡ്രൈവിങ്ങ് ടെസ്റ്റ് രീതികള്‍ ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വന്നിരുന്നു. മതിയായ പ്രാവീണ്യമില്ലാതെ റോഡില്‍ വാഹനമോടിക്കുന്നത് ഒഴിവാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് പുതിയ രീതിയിലേക്ക് മാറിയിരുന്നത്. പുതിയ രീതി കഠിനമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. നിരവധി മാറ്റങ്ങളാണ് ഡ്രൈവിംങ് ടെസ്റ്റില്‍ വരുത്തിയത്. ‘എച്ച്’ എടുക്കുമ്പോള്‍ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയില്‍ നിന്ന് രണ്ടര അടിയായി കുറച്ചു. വാഹനത്തിലിരുന്നു പുറകോട്ടു നോക്കിയാല്‍ കമ്പി കാണില്ല. വാഹനത്തിലെ കണ്ണാടി മാത്രം നോക്കി വേണം വണ്ടി പുറകോട്ടും വശങ്ങളിലേക്കും എടുക്കാന്‍. വാഹനത്തിന് കയറാനും ഇറങ്ങാനുമുള്ള ഭാഗങ്ങള്‍ ഒഴിച്ച് എല്ലാഭാഗത്തെയും കമ്പികള്‍ റിബണ്‍ ഉപയോഗിച്ച് ബന്ധിപ്പിക്കും. റിബണില്‍ എവിടെ തട്ടിയാലും കമ്പി വീഴും.…

Read More