കൊച്ചി: ഡ്രൈവിംഗില്‍ ദുഷ്പേരുള്ള തന്നെ ഗതാഗതവകുപ്പിന്റെ ജീവ സുയാത്ര മിഷന് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാക്കിയത് അദ്ഭുതപ്പെടുത്തിയെന്ന് നടന് മമ്മൂട്ടി. കാറുകളോടുള്ള താത്പര്യം കാരണം അത്യാവശ്യം വേഗത്തില്‍ വാഹനമോടിക്കാന്‍ ആഗ്രഹിക്കുന്നയാളാണു താന്‍. പക്ഷേ, നന്നാകാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ഇപ്പോള്‍ സ്വന്തമായി ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കിയിരിക്കുകയാണെന്നും എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ഗതാഗതവകുപ്പിന്റെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ജീവ സുയാത്ര മിഷന് പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തവേ മമ്മൂട്ടി പറഞ്ഞു. റോഡപകടങ്ങളില്‍ 99 ശതമാനവും മാനുഷികമായ പിഴവുകളില്നിന്നുണ്ടാകുന്നതാണ്. അമിതവേഗവും അശ്രദ്ധയുമാണു പ്രധാന കാരണങ്ങള്‍. റേസിംഗിനുള്ള സ്ഥലമല്ല പൊതുവഴികള്‍. അതിന് അതിന്റേതായ സ്ഥലങ്ങള്‍ കണ്ടെത്തണം.ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ട്രിപ്പിന്റെ സമയം ക്രമീകരിക്കേണ്ടതുണ്ടെങ്കില്‍ അതു ചെയ്യണം. നമ്മുടെ സുരക്ഷപോലെ മറ്റുള്ളവരുടെ ജീവനും സംരക്ഷിക്കാനുള്ള ബാധ്യത ഓരോരുത്തര്‍ക്കും ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ആരു വിളിച്ചാലും ചെവി കൊടുക്കേണ്ട; ഗതാഗത നിയമലംഘനങ്ങളില്‍ കർശന നിർദേശവുമായി മുഖ്യമന്ത്രി കൊച്ചി:…
Read More