ഈ ​മാ​താ​വി​ന്‍റെ നി​ല​വി​ളി കേ​ൾ​ക്കാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല: ആ​ത്തി​ക്ക​യു​ടെ ക​ണ്ണീ​രും കോ​ട​തി​യു​ടെ വാ​ക്കു​ക​ളും; മ​റ​ക്കാ​നാ​കാ​ത്ത ഷു​ക്കൂ​ർ കേ​സ്

ഒ​രി​ക്ക​ലും തി​രി​ച്ചു​വ​രി​ല്ലെ​ന്ന് അ​റി​യാം… എ​ന്നി​ട്ടും മ​ക​ന് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം പോ​രാ​ടു​ന്ന ഒ​ര​മ്മ. അ​രി​യി​ൽ ഷു​ക്കൂ​റി​ന്‍റെ ഉ​മ്മ ആ​ത്തി​ക്ക​യു​ടെ പോ​രാ​ട്ടം അ​ങ്ങ​നെ​യൊ​ന്നാ​യി​രു​ന്നു.

2012 ഫെ​ബ്രു​വ​രി 20.

ക​ണ്ണൂ​രി​ലെ അ​രി​യി​ൽ വ​ള്ളു​വ​ൻ​ക​ട​വി​ൽ‌​വ​ച്ചാ​ണ് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന അ​രി​യി​ൽ അ​ബ്ദു​ൽ ഷു​ക്കൂ​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത്. രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നാ​യി​രു​ന്നു സി​ബി​ഐ​യു​ടെ ക​ണ്ടെ​ത്ത​ൽ.

മ​ക​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ ആ​ത്തി​ക്ക​യ്ക്ക് മു​ന്നി​ൽ ബാ​ക്കി​യാ​യ​ത് ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ളാ​യി​രു​ന്നു. മ​ക​നെ കൊ​ന്ന​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണം. കേ​സി​ൽ നീ​തി ഉ​റ​പ്പാ​ക്ക​ണം. അ​താ​യി​രു​ന്നു ആ ​അ​മ്മ​യു​ടെ ആ​വ​ശ്യം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത് ലോ​ക്ക​ൽ പൊ​ലീ​സാ​യി​രു​ന്നു. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ആ​ത്തി​ക്ക കോ​ട​തി​യെ സ​മീ​പി​ച്ചു.

ഒ​ടു​വി​ൽ ആ ​അ​മ്മ​യു​ടെ ഹ​ർ​ജി​യി​ൽ 2016 ഫെ​ബ്രു​വ​രി എ​ട്ടി​ന് ഹൈ​ക്കോ​ട​തി നി​ർ​ണാ​യ​ക ഉ​ത്ത​ര​വി​റ​ക്കി. കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റി. ജ​സ്റ്റി​സ് ക​മാ​ൽ പാ​ഷ​യു​ടെ ആ ​വാ​ക്കു​ക​ൾ ഇ​ന്നും ഈ ​കേ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ പ്ര​ധാ​ന പ​രാ​മ​ർ​ശ​മാ​ണ്.

“ഈ ​മാ​താ​വി​ന്റെ നി​ല​വി​ളി കേ​ൾ​ക്കാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല.” ഒ​രു അ​മ്മ​യു​ടെ വേ​ദ​ന​യ്ക്ക് കോ​ട​തി ന​ൽ​കി​യ പ​രി​ഗ​ണ​ന​യാ​യി​രു​ന്നു ആ ​ഉ​ത്ത​ര​വ്. തു​ട​ർ​ന്ന് സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തു. 2019 ഫെ​ബ്രു​വ​രി 11-ന് ​കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. പ​ക്ഷേ, നീ​തി​ക്കാ​യു​ള്ള കാ​ത്തി​രി​പ്പ് അ​വി​ടെ​യും അ​വ​സാ​നി​ച്ചി​ല്ല. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട നി​യ​മ​ന​ട​പ​ടി​ക​ൾ, സാ​ക്ഷി​വി​സ്താ​ര​ങ്ങ​ൾ, വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ.

ഒ​ടു​വി​ൽ 2026 ന​വം​ബ​ർ 19. കേ​ര​ള രാ​ഷ്ട്രീ​യം ഉ​റ്റു​നോ​ക്കി​യ അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ എ​റ​ണാ​കു​ള​ത്തെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി വി​ധി പ്ര​സ്താ​വി​ച്ചു. വി​ധി​യി​ൽ 13 പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ഇ​തി​ൽ ഏ​ഴു​പേ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം തെ​ളി​ഞ്ഞു. 18 പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു.

ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ​ത്, കേ​സി​ൽ പ്ര​തി​ക​ളാ​യി​രു​ന്ന സി​പി​എം നേ​താ​ക്ക​ളാ​യ പി. ​ജ​യ​രാ​ജ​നെ​യും ടി.​വി. രാ​ജേ​ഷി​നെ​യും കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി എ​ന്ന​താ​ണ്. ഇ​രു​വ​ർ​ക്കു​മെ​തി​രെ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം തെ​ളി​യി​ക്കാ​നാ​യി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ വി​ല​യി​രു​ത്ത​ൽ.

ഒ​ന്നാം പ്ര​തി കെ.​വി. സു​മേ​ഷ് ഉ​ൾ​പ്പെ​ടെ 13 പേ​രെ​യാ​ണ് കോ​ട​തി കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ​ത്. അ​ങ്ങ​നെ ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യൊ​രു അ​ധ്യാ​യം കൂ​ടി അ​വ​സാ​നി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​വി​ടെ ഉ​യ​രു​ന്ന ചോ​ദ്യം മ​റ്റൊ​ന്നാ​ണ്. മ​ക​നെ ന​ഷ്ട​പ്പെ​ട്ട ഒ​ര​മ്മ​യു​ടെ വേ​ദ​ന​യ്ക്ക് എ​ന്താ​ണ് പ​ക​രം ന​ൽ​കാ​നാ​വു​ക?

കോ​ട​തി​വി​ധി​ക്ക് നി​യ​മ​പ​ര​മാ​യ പ്ര​സ​ക്തി​യു​ണ്ട്. കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണം. കു​റ്റം തെ​ളി​യാ​ത്ത​വ​ർ നി​യ​മ​പ​ര​മാ​യി കു​റ്റ​വി​മു​ക്ത​രാ​കു​ക​യും വേ​ണം. എ​ന്നാ​ൽ ആ​ത്തി​ക്ക​യ്ക്ക് ന​ഷ്ട​പ്പെ​ട്ട​ത് തി​രി​ച്ചു​കി​ട്ടാ​ത്ത മ​ക​നെ​യാ​ണ്. ഷു​ക്കൂ​ർ ഇ​നി തി​രി​ച്ചു​വ​രി​ല്ല… ആ ​അ​മ്മ​യു​ടെ ക​ണ്ണീ​രി​നും ഒ​രു കോ​ട​തി​വി​ധി​ക്കും ഒ​രി​ക്ക​ലും ഒ​രേ അ​ർ​ഥ​മാ​കി​ല്ല. പ​ക്ഷേ, മ​ക​ന് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഒ​രു അ​മ്മ ന​ട​ത്തി​യ പോ​രാ​ട്ടം കേ​ര​ള​ത്തി​ന്‍റെ നീ​തി​ന്യാ​യ ച​രി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ട്ടു​ക​ഴി​ഞ്ഞു.

കാവ്യാ ദേവദേവൻ

Related posts

Leave a Comment