ദേ​വ​ൻ, പ​ത്മ​ജ, പ​ത്മി​നി…; നേ​താ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ ബി​ജെ​പി വി​ടു​ന്നു?

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്‍റെ മ​ക​ൾ പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ ബി​ജെ​പി വി​ട്ട​തി​ന്‍റെ പി​ന്നാ​ലെ അ​ര്‍​ജ്ജു​ന അ​വാ​ര്‍​ഡ് ജേ​താ​വും മു​ന്‍ കാ​യി​ക താ​ര​വു​മാ​യ പ​ത്മി​നി തോ​മ​സും ബി​ജെ​പി വി​ടു​ന്നു. ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യു​ള്ള ഭി​ന്ന​ത​ക​ളെ തു​ട​ര്‍​ന്നാ​ണ് രാ​ജി.

ന്യൂ​ന​പ​ക്ഷ മോ​ര്‍​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ണ് പ​ത്മി​നി. സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ മു​ന്‍ പ്ര​സി​ഡ​ന്‍റാ​യ പ​ത്മി​നി തോ​മ​സ് 2024ലാ​ണ് കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റി​യ​ത്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ പാ​ള​യം വാ​ര്‍​ഡി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്‌​പോ​ര്‍​ട്‌​സി​നോ​ടു​ള്ള താ​ല്‍​പ​ര്യം ക​ണ്ടി​ട്ടാ​ണ് ബി​ജെ​പി​യി​ലേ​ക്ക് പോ​യ​തെ​ന്നും എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല​ട​ക്കം ഈ ​മേ​ഖ​ല​യി​ല്‍ ഒ​ന്നും ചെ​യ്യാ​ന്‍ ത​നി​ക്ക് അ​വ​സ​രം ല​ഭി​ച്ചി​ല്ലെ​ന്നും പ ​ത്മി​നി തോ​മ​സ് പ​റ​യു​ന്നു. വി​ളി​ച്ച​പ്പോ​ഴു​ള്ള ആ​വേ​ശം പി​ന്നീ​ട് ബി​ജെ​പി കാ​ണി​ച്ചി​ല്ലെ​ന്നും പ​ത്മി​നി തോ​മ​സ് വ്യ​ക്ത​മാ​ക്കി.

‘എ​ന്തെ​ങ്കി​ലും പ​ദ​വി ചോ​ദി​ച്ച​ല്ല ബി​ജെ​പി​യി​ല്‍ പോ​യ​ത്. ലോ​ക്‌​സ​ഭാ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പ​രി​ഗ​ണി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ പ​രി​ഗ​ണി​ച്ചി​ല്ല, പ​ത്മി​നി പ​റ​യു​ന്നു. ത​ന്‍റെ കു​ടും​ബം കോ​ണ്‍​ഗ്ര​സ് ആ​ണ്. അ​തി​ലൂ​ടെ​യാ​ണ് എ​ന്നെ ആ​ളു​ക​ള്‍ അ​റി​ഞ്ഞ​ത്.

ഉ​മ്മ​ന്‍​ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കെ ​മു​ര​ളീ​ധ​ര​നു​മൊ​ക്കെ സ​ഹാ​യി​ച്ചാ​ണ് പ​ല​കാ​ര്യ​ങ്ങ​ളും ചെ​യ്തു​ത​ന്ന​ത്. അ​ന്ന​ത്തെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യി ചെ​റി​യ പ്ര​ശ്‌​നം ഉ​ണ്ടാ​യി. അ​ത് പ​രി​ഹ​രി​ച്ചി​ല്ല. അ​ന്ന് എ​ടു​ത്തു​ചാ​ടി​യാ​ണ് ബി​ജെ​പി​യി​ലേ​ക്ക് പോ​യ​ത്. ഇ​പ്പോ​ള്‍ പ​ശ്ചാ​ത്താ​പം ഉ​ണ്ട്. തി​രി​ച്ചു​വ​രി​ക​യാ​ണെ​ങ്കി​ല്‍ അ​ത് കോ​ണ്‍​ഗ്ര​സി​ലേ​ക്ക് മാ​ത്ര​മാ​യി​രി​ക്കും എ​ന്നും പ​ത്മി​നി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ര​ണ്ട​ര​വ​ര്‍​ഷ​ത്തെ ബി​ജെ​പി ബ​ന്ധം ഉ​പേ​ക്ഷി​ച്ച് പ​ത്മ​ജ വേ​ണു​ഗോ​പാ​ല്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ രാ​ജി അ​റി​യി​ച്ച​ത്. ഇ​മെ​യി​ല്‍ വ​ഴി​യാ​യി​രു​ന്നു രാ​ജി​ക്കൈ​മാ​റ്റം. എ​ടു​ത്തു​ചാ​ട്ട​മാ​യി​രു​ന്നു ബി​ജെ​പി പ്ര​വേ​ശ​നം എ​ന്നും ഇ​പ്പോ​ള്‍ തി​രു​ത്തു​ന്നു​വെ​ന്നു​മാ​യി​രു​ന്നു നീ​ക്ക​ത്തി​ല്‍ പ​ത്മ​ജ പ്ര​തി​ക​രി​ച്ച​ത്. എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​ൻ അ​നി​ൽ ആ​ന്‍റ​ണി​യും ബി​ജെ​പി വി​ട്ടു പു​റ​ത്തു​വ​ര​ണ​മെ​ന്ന അ​ഭി​പ്രാ​യ​വും അ​വ​ർ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

നേ​ര​ത്തെ ന​ട​ൻ ദേ​വ​ൻ ബി​ജെ​പി വി​ട്ടി​രു​ന്നു. ബി​ജെ​പി​യു​ടെ ആ​ശ​യ​ങ്ങ​ളോ​ടു യോ​ജി​ക്കാ​നാ​വി​ല്ലെ​ന്ന​ത​ട​ക്കം രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യാ​യി​രു​ന്നു ദേ​വ​ന്‍റെ പ​ടി​യി​റ​ക്കം. ബി​ജെ​പി​യി​ലേ​ക്കു ചേ​ക്കേ​റി​യ നേ​താ​ക്ക​ൾ ഒ​ന്നി​നു പി​റ​കെ മ​റ്റൊ​ന്നാ​യി പു​റ​ത്തേ​ക്കു പോ​കു​ന്ന​ത് ബി​ജെ​പി​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment