പാ​നൂ​രി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടി: എ​ട്ടാം ക്ലാ​സു​കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്; സ്‌​കൂ​ളി​ന് അ​വ​ധി

ത​ല​ശേ​രി: പാ​നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടി​യ​തി​നെ തു​ട​ർ​ന്ന് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. എ​ട്ട്, ഒ​ന്പ​ത് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം ഏ​റ്റു​മു​ട്ടി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.10 നാ​ണ് സം​ഭ​വം. കൂ​ട്ട​ത്ത​ല്ലി​ൽ പാ​നൂ​രി​ലെ മു​ഹ​മ്മ​ദ് സ​ബ​ദി​യ എ​ന്ന വി​ദ്യാ​ർ​ഥി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ‌

ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പാ​നൂ​ർ എ​സ്ഐ മ​രി​യ പ്രി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് പാ​നൂ​ർ പി​ആ​ർ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഇ​ന്ന് അ​വ​ധി ന​ൽ​കി. പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു.

Related posts

Leave a Comment