കാ​യി​ക വി​ക​സ​ന​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ളെഉ​ൾ​പ്പെ​ടു​ത്തി പ​ദ്ധ​തി: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

ക​ണ്ണൂ​ർ: കാ​യി​ക വി​ക​സ​ന​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ഏ​റെ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് കാ​യി​ക മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. ചേം​ബ​ർ ഹാ​ളി​ൽ ക​ണ്ണൂ​ർ സ്പോ​ർ​ട്ടിം​ഗ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ കാ​യി​ക വി​ക​സ​ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഖേ​ലോ കേ​ര​ളം എ​ന്ന പേ​രി​ൽ ഗ​വ​ൺ​മെ​ന്‍റ് പു​തി​യൊ​രു പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്. ഈ ​പ​ദ്ധ​തി​യി​ൽ ഏ​ക​ദേ​ശം ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ൾ വ​രു​മെ​ന്നാ​ണ് അ​നു​മാ​നി​ക്കു​ന്ന​ത്. സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​കും പ​ദ്ധ​തി. പ​രി​ശീ​ല​നം ന​ൽ​കി അ​വ​രെ സ്പോ​ർ​ട്സ് സ്കൂ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​വും ന​ട​ത്ത​ണ​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​ത്‌​ല​റ്റി​ക്സി​നെ എ​ല്ലാ​വ​രും മ​റ​ക്കു​ന്ന സ്ഥി​തി​യാ​ണ്. മ​റ്റ് സ്പോ​ർ​ട്സി​ന്‍റെ പി​റ​കെ​യാ​ണ് എ​ല്ലാ​വ​രും. സ്പോ​ർ​ട്സ് വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും, എ​ന്നാ​ൽ പി​ന്നീ​ട് വ​രു​ന്ന സാ​മ്പ​ത്തി​ക ആ​വ​ശ്യ​ത്തി​ന് സ്വ​കാ​ര്യ ഫ​ണ്ട് സ്വീ​ക​രി​ക്കാ​ൻ​ശ്ര​മി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ണ്ണൂ​ർ ജി​ല്ല​യു​ടെ സ​മ്പ​ന്ന​മാ​യ കാ​യി​ക പാ​ര​മ്പ​ര്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ആ​ധു​നി​ക കാ​യി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും യു​വ​ത​ല​മു​റ​യ്ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ശ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സെ​മി​നാ​റി​ലും ച​ർ​ച്ച​യി​ലും ഉ​യ​ർ​ന്നു.

ടി.​ഒ.​മോ​ഹ​ന​ൻ എം​എ​ൽ​എ, മേ​യ​ർ പി. ​ഇ​ന്ദി​ര, ജി​ല്ലാ ക​ള​ക്ട​ർ പി.​വി​ഷ്ണു​രാ​ജ്, ക​ണ്ണൂ​ർ ഡി​സ്ട്രി​ക്ട് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി. ​അ​ഖി​ല്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, ഡോ. ​പി കെ.​ജ​ഗ​ന്നാ​ഥ​ൻ, വി.​പി. ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment