അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു വി​വാ​ഹാ​ഭ്യ​ർ​ഥ​ന! വി​ട​വാ​ങ്ങ​ൽ പ്ര​സം​ഗ​ത്തി​നെ​ത്തി​യ ഓ​സ്‌​ട്രേ​ലി​യ​ൻ എം​പി മ​ട​ങ്ങി​യ​ത് പ്ര​തി​ശ്രു​ത വ​ധു​വി​നൊ​പ്പം; വീ​ഡി​യോ വൈ​റ​ൽ

പാ​ർ​ല​മെ​ന്‍റി​ലെ ത​ന്‍റെ വി​ട​വാ​ങ്ങ​ൽ പ്ര​സം​ഗം അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു വി​വാ​ഹാ​ഭ്യ​ർ​ഥ​ന​യാ​ക്കി മാ​റ്റി ഓ​സ്‌​ട്രേ​ലി​യ​ൻ എം​പി. പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ത​ന്‍റെ പ​ങ്കാ​ളി​യാ​യ ന​താ​ലി ഹി​സ്സി​യോ​ടാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി അ​ദ്ദേ​ഹം വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്.

സി​ഡ്‌​നി​യി​ലെ റൈ​ഡ് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന എം​പി​യാ​യ ജോ​ർ​ദാ​ൻ ലെ​യ്ൻ ആ​ണ് ന​വം​ബ​ർ 19-ന് ​ന്യൂ സൗ​ത്ത് വെ​യി​ൽ​സ് പാ​ർ​ല​മെ​ന്‍റി​ൽ ത​ന്‍റെ വി​ട​വാ​ങ്ങ​ൽ പ്ര​സം​ഗം ന​ട​ത്തു​ന്ന​തി​നി​ടെ നാ​ട​കീ​യ​മാ​യ ഈ ​രം​ഗ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്.

പ​ബ്ലി​ക് ഗാ​ല​റി​യി​ലി​രു​ന്ന് പ്ര​സം​ഗം വീ​ക്ഷി​ക്കു​ക​യാ​യി​രു​ന്ന ന​താ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് പ്ര​സം​ഗ​ത്തി​ലെ അ​വ​സാ​ന ചോ​ദ്യം ഉ​ന്ന​യി​ച്ച​പ്പോ​ൾ സ​ഭ ഒ​ന്ന​ട​ങ്കം ആ​വേ​ശ​ത്തി​ലാ​യി.

“സ്പീ​ക്ക​ർ, റൈ​ഡി​ലെ അം​ഗ​മെ​ന്ന നി​ല​യി​ലു​ള്ള എ​ന്‍റെ അ​വ​സാ​ന ചോ​ദ്യം എ​ന്‍റെ പ്രി​യ​ത​മ ന​താ​ലി​യോ​ടാ​ണ്,” എ​ന്ന് പ​റ​ഞ്ഞ ശേ​ഷം പോ​ക്ക​റ്റി​ൽ നി​ന്നും വി​വാ​ഹ​മോ​തി​രം പു​റ​ത്തെ​ടു​ത്ത ലെ​യ്ൻ, “എ​ന്നെ വി​വാ​ഹം ക​ഴി​ക്കാ​മോ?” എ​ന്ന് ചോ​ദി​ച്ചു.

തു​ട​ർ​ന്ന് സ​ഭ​യി​ൽ ക​ര​ഘോ​ഷ​ങ്ങ​ളും ആ​ർ​പ്പു​വി​ളി​ക​ളും ഉ​യ​ർ​ന്നു. ന​താ​ലി​യു​ടെ അ​ടു​ത്തേ​ക്ക് ന​ട​ന്ന ലെ​യ്ൻ അ​വ​രു​ടെ വി​ര​ലി​ൽ മോ​തി​രം അ​ണി​യി​ക്കു​ക​യും ചും​ബി​ക്കു​ക​യും ചെ​യ്തു. സ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​യി “അ​വ​ർ ‘യെ​സ്’ എ​ന്ന് മ​റു​പ​ടി ന​ൽ​കി​യ​താ​യി രേ​ഖ​പ്പെ​ടു​ത്താ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു” എ​ന്ന് അ​ദ്ദേ​ഹം സ​ഭ​യെ അ​റി​യി​ച്ചു.

പ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് യാ​ദൃ​ച്ഛി​ക​മാ​യി ക​ണ്ടു​മു​ട്ടി​യ​തും പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് മു​ന്നോ​ട്ട് പോ​യ​തു​മാ​യ ത​ങ്ങ​ളു​ടെ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് വി​കാ​ര​നി​ർ​ഭ​ര​മാ​യി സം​സാ​രി​ച്ച ശേ​ഷ​മാ​യി​രു​ന്നു ലെ​യ്നി​ന്‍റെ വി​വാ​ഹാ​ഭ്യ​ർ​ഥ​ന. ത​ന്‍റെ ജീ​വി​ത​ത്തി​ലെ എ​ല്ലാ ന​ന്മ​ക​ളു​ടെ​യും സ​ത്യ​ത്തി​ന്‍റെ​യും ഉ​റ​വി​ടം ന​താ​ലി​യാ​ണെ​ന്നും, ത​ന്‍റെ ജീ​വി​ത​ത്തി​ൽ അ​വ​ർ ചെ​ലു​ത്തി​യ സ്വാ​ധീ​നം വാ​ക്കു​ക​ളി​ലൂ​ടെ പൂ​ർ​ണ​മാ​യി പ്ര​ക​ടി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ ഖേ​ദ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത്ത​ര​മൊ​രു വി​വാ​ഹാ​ഭ്യ​ർ​ഥ​ന താ​ൻ ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നും വ​ള​രെ അ​ർ​ത്ഥ​വ​ത്താ​യ നി​മി​ഷ​മാ​യി​രു​ന്നു അ​തെ​ന്നും ന​താ​ലി പ്ര​തി​ക​രി​ച്ചു. അ​പ്ര​തീ​ക്ഷി​ത​മാ​യ ഈ ​സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ, 58-ാം പാ​ർ​ല​മെ​ന്‍റ് ‘പ്ര​ണ​യ​ത്തി​ന്‍റെ പാ​ർ​ല​മെ​ന്‍റ് ‘ എ​ന്ന പേ​രി​ലാ​യി​രി​ക്കും അ​റി​യ​പ്പെ​ടു​ക​യെ​ന്ന് ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് ലെ​ജി​സ്ലേ​റ്റീ​വ് അ​സം​ബ്ലി സ്പീ​ക്ക​ർ ഗ്രെ​ഗ് പൈ​പ്പ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

 

Related posts

Leave a Comment