അ​ളി​യ​ൻ വ​ന്ന​ത് ന​ന്നാ​യി: ഭാ​ര്യ​യു​ടെ സ​ഹോ​ദ​ര​ൻ​മാ​രു​ടെ ക​ല്യാ​ണ​ത്തി​നു കൊ​ടു​ത്ത​ത് ഒ​രു കോ​ടി​യു​ടെ നോ​ട്ട് മാ​ല; വൈ​റ​ലാ​യി വീ​ഡി​യോ

വി​വാ​ഹ​ത്തി​നു സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ച​ട​ങ്ങ് എ​ല്ലാ നാ​ട്ടി​ലു​മു​ണ്ട്. ഓ​രോ​രു​ത്ത​രും അ​വ​ര​വ​ർ​ക്ക് താ​ങ്ങാ​വു​ന്ന നി​ലി​ലാ​കും ഗി​ഫ്റ്റ് ആ​യി കൊ​ടു​ക്കു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ ന​ട​ന്ന ഒ​രു വി​വാ​ഹ ഘോ​ഷ​യാ​ത്ര​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. ന​ഗ്ല ഫൊ​ണ്ട ഗ്രാ​മ​ത്തി​ൽ പ്ര​ശാ​ന്ത്, ക​ന​ഹ രാ​ഘ​വ് എ​ന്നീ സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും വി​വാ​ഹം ഒ​രേ ദി​വ​സ​മാ​യി​രു​ന്നു. അ​ന്നേ ദി​വ​സം ഇ​രു​വ​രു​ടേ​യും സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ന​ൽ​കി​യ വി​വാ​ഹ സ​മ്മാ​ന​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ല് ച​ർ​ച്ച​യാ​കു​ന്ന​ത്.

ര​ണ്ട് വ​ര​ന്മാ​ർ​ക്കും സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത് ഓ​രോ​ന്നി​നും ഒ​രു കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന കൂ​റ്റ​ൻ ക​റ​ൻ​സി നോ​ട്ടു​മാ​ല​ക​ളാ​ണ്. വ​ര​ന്മാ​രു​ടെ ‘ഘു​ർ​ച​ഢി’ ച​ട​ങ്ങി​നി​ടെ​യാ​ണ് അ​ളി​യ​ൻ നോ​ട്ട്മാ​ല ന​ൽ​കി​യ​ത്. രാ​ജ​സ്ഥാ​നി​ലെ കാ​മ മേ​ഖ​ല​യി​ലെ ന​ന്ദോ​ല ഗ്രാ​മ​വാ​സി​യും സ​ർ​പ​ഞ്ചു​മാ​യ യോ​ഗേ​ഷ് കു​മാ​ർ എ​ന്ന ഭൂ​ര ഠാ​ക്കൂ​റാ​ണ് ഇ​രു​വ​ർ​ക്കും ഈ ​ആ​ഡം​ബ​ര സ​മ്മാ​നം ന​ൽ​കി​യ​ത്.

500 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ​കൊ​ണ്ട് നി​ർ​മി​ച്ച മാ​ല​ക​ൾ​ക്ക് ഏ​ക​ദേ​ശം 100 അ​ടി നീ​ള​മു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ത്ര​യും വ​ലി​യ മാ​ല​ക​ൾ ഉ​യ​ർ​ത്താ​നും കൈ​കാ​ര്യം ചെ​യ്യാ​നും നി​ര​വ​ധി ആ​ളു​ക​ളു​ടെ സ​ഹാ​യം വേ​ണ്ടി​വ​ന്നു. മാ​ല​ക​ൾ വ​ര​ന്മാ​ർ​ക്ക് അ​ണി​യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ പ​ക​ർ​ത്തി​യ​തോ​ടെ നി​മി​ഷ​ങ്ങ​ൾ​ക്ക​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. വി​വാ​ഹാ​ഘോ​ഷ​ത്തി​ലെ ഈ ​കോ​ടി​ക​ളു​ടെ നോ​ട്ടു​മാ​ല ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

 

Related posts

Leave a Comment