നി​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നി​ല്‍ തൊ​ഴി​ല്‍ അ​ന്വേ​ഷി​ക്കു​ന്നു​ണ്ടോ? ആ ​ഫോ​ണ്‍ കോ​ള്‍ നി​ങ്ങ​ള്‍​ക്കും വ​രാം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വ്യാ​ജ തൊ​ഴി​ല്‍ വാ​ഗ്ദാ​ന​ങ്ങ​ളി​ലൂ​ടെ സൈ​ബ​ര്‍ ത​ട്ടി​പ്പ് വ​ര്‍​ധി​ക്കു​ന്നു. ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ത​ട്ടി​പ്പു സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം. ഒ​എ​ല്‍​എ​ക്സ് പോ​ലെ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ ജോ​ലി തേ​ടു​ന്ന​വ​രെ​യാ​ണ് സം​ഘം പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രും ലോ​ഗോ​യും ഉ​പ​യോ​ഗി​ച്ച് വ്യാ​ജ പ​ര​സ്യ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ്, സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റ്, പ്രോ​സ​സിം​ഗ് ഫീ​സ് തു​ട​ങ്ങി​യ​വ​യു​ടെ പേ​രി​ല്‍ പ​ണം ത​ട്ടു​ക​യു​മാ​ണ് ഇ​വ​രു​ടെ രീ​തി.

ആ​ക​ര്‍​ഷ​ക​മാ​യ ശ​മ്പ​ളം
ഒ​എ​ല്‍​എ​ക്സ് വ​ഴി ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​വ​രെ ത​ട്ടി​പ്പു​കാ​ര്‍ വാ​ട്സ്ആ​പ്പ് വ​ഴി​യാ​ണ് സ​മീ​പി​ക്കു​ന്ന​ത്. പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​ണെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി ആ​ക​ര്‍​ഷ​ക​മാ​യ ശ​മ്പ​ള​ത്തോ​ടു കൂ​ടി​യു​ള്ള ജോ​ലി വാ​ഗ്ദാ​നം ചെ​യ്യും. വി​ശ്വാ​സം പി​ടി​ച്ചു​പ​റ്റു​ന്ന​തി​നാ​യി ഫോ​ണി​ലൂ​ടെ​യോ വാ​ട്സ്ആ​പ്പി​ലൂ​ടെ​യോ വ്യാ​ജ ഓ​ണ്‍​ലൈ​ന്‍ അ​ഭി​മു​ഖം ന​ട​ത്തു​ക​യും ജോ​ലി ഉ​റ​പ്പാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്യും. തു​ട​ര്‍​ന്ന് ജോ​ലി ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി റീ​ഫ​ണ്ട​ബി​ള്‍ സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റ് എ​ന്ന പേ​രി​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ടും. പി​ന്നീ​ട് ശ​മ്പ​ള​ത്തോ​ടൊ​പ്പം തു​ക തി​രി​കെ ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് പ്രോ​സ​സിം​ഗ് ഫീ​സ് എ​ന്ന പേ​രി​ല്‍ കൂ​ടു​ത​ല്‍ തു​ക ഈ​ടാ​ക്കു​ന്നു. ഡി​ജി​റ്റ​ല്‍ പേ​യ്മെ​ന്‍റ് വ​ഴി​യോ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി​യോ ത​ട്ടി​പ്പു​കാ​ര്‍​ക്ക് പ​ണം ല​ഭി​ച്ചു ക​ഴി​ഞ്ഞാ​ല്‍ പി​ന്നീ​ട് ജോ​ലി​യോ പ​ണ​മോ ന​ല്‍​കാ​തെ ഇ​വ​ര്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ വാ​ട്സ്ആ​പ്പി​ല്‍ ബ്ലോ​ക്ക് ചെ​യ്ത് മു​ങ്ങും.
ഇ​തു ശ്ര​ദ്ധി​ക്കാം…

  • ഒ​എ​ല്‍​എ​ക്സ്, വാ​ട്സ്ആ​പ്പ്, ഫേ​സ്ബു​ക് എ​ന്നി​വ​യി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ള്‍ വി​ശ്വാ​സ​യോ​ഗ്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തുക.
  • പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രും ലോ​ഗോ​യും ഉ​പ​യോ​ഗി​ച്ചു​ള്ള തൊ​ഴി​ല്‍ പ​ര​സ്യ​ങ്ങ​ള്‍ മാ​ത്രം ക​ണ്ട് വി​ശ്വ​സി​ക്ക​രു​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് വ​ഴി​യോ ഔ​ദ്യോ​ഗി​ക ഫോ​ണ്‍ ന​മ്പ​ര്‍ വ​ഴി​യോ ജോ​ലി ഒ​ഴി​വു​ക​ള്‍ സ്ഥി​രീ​ക​രി​ക്ക​ണം.
  • ജോ​ലി ന​ല്‍​കു​ന്ന​തി​നോ അ​ഭി​മു​ഖം ന​ട​ത്തു​ന്ന​തി​നോ സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റ്, പ്രോ​സ​സിം​ഗ് ഫീ​സ്, ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ് തു​ട​ങ്ങി​യ​വ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ത​ട്ടി​പ്പു​കാ​രു​ടെ ത​ന്ത്ര​മാ​ണ്.
  • ജോ​ലി ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി വ്യ​ക്തി​ഗ​ത ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കോ യു​പി​ഐ ഐ​ഡി​ക​ളി​ലേ​ക്കോ പ​ണം ന​ല്‍​ക​രു​ത്.
  • പ​ണം കൈ​മാ​റു​ന്ന​തി​ന് മു​മ്പ് സ്ഥാ​പ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യും ജോ​ലി വാ​ഗ്ദാ​ന​ത്തി​ന്‍റെ ആ​ധി​കാ​രി​ക​ത​യും സ്ഥി​ര​ത​യും പ​രി​ശോ​ധി​ക്കു​ക.
  • ഇ​ത്ത​ര​ത്തി​ലു​ള്ള സൈ​ബ​ര്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ല്‍ ഉ​ട​ന്‍ 1930 എ​ന്ന ഹെ​ല്‍​പ് ലൈന്‍ ന​മ്പ​റി​ല്‍ വി​ളി​ക്കുകയോ, www.cybercri me.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

Related posts

Leave a Comment