വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ റാ​ഗിം​ഗ് ത​ട​യാ​നും മേ​ൽ​നോ​ട്ട​ത്തി​നു​മാ​യി ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​ധ്യ​ക്ഷ​നാ​യ സ​മി​തി

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ റാ​ഗിം​ഗ് ത​ട​യാ​നും മേ​ൽ​നോ​ട്ട​ത്തി​നു​മാ​യി ജി​ല്ല​ക​ളി​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​ധ്യ​ക്ഷ​നാ​യ സ​മി​തി വ​രും. റാ​ഗിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ എ​ല്ലാ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലും എ​സ്ഐ​യു​ടെ മു​ഖ്യ ചു​മ​ത​ല​യി​ൽ ആ​ന്‍റി​റാ​ഗിം​ഗ് സെ​ൽ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ന്ന​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ച്ച സി​ദ്ധാ​ർ​ഥ​ൻ റാ​ഗിം​ഗ് നി​രോ​ധ​ന വി​ദ്യാ​ർ​ഥി ക്ഷേ​മ​നി​ധി ബി​ല്ലി​ന്‍റെ ക​ര​ടി​ൽ ശി​പാ​ർ​ശ ചെ​യ്യു​ന്നു.

ഹോ​സ്റ്റ​ലു​ക​ളി​ലെ മു​റി, സ്ഥ​ലം, പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ൾ ഏ​തെ​ങ്കി​ലും വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​യോ അ​സോ​സി​യേ​ഷ​നോ കൈ​വ​ശ​പ്പെ​ടു​ത്തു​ക​യോ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യാ​ൻ പാ​ടി​ല്ല. ന​വാ​ഗ​ത വി​ദ്യാ​ർ​ഥി​ക​ളെ പ്ര​ത്യേ​ക ഹോ​സ്റ്റ​ലു​ക​ളി​ൽ പാ​ർ​പ്പി​ക്ക​ണം.

ഹോ​സ്റ്റ​ൽ മു​റി​ക​ൾ നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ മാ​റ്റ​ണം. ഹോ​സ്റ്റ​ലു​ക​ളി​ലും പ​രി​സ​ര​ത്തും ക​വാ​ട​ങ്ങ​ളി​ലും ന​വാ​ഗ​ത​ർ താ​മ​സി​ക്കു​ന്ന ഹോ​സ്റ്റ​ലു​ക​ളി​ലും മൂ​ന്നു മാ​സം ബാ​ക്ക​പ്പു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണം. ഹോ​സ്റ്റ​ലി​ലെ താ​മ​സ​ക്കാ​ർ​ക്കു കാ​ലാ​വ​ധി രേ​ഖ​പ്പെ​ടു​ത്തി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​ക​ണം. ഹോ​സ്റ്റ​ലു​ക​ളി​ൽ സ​ന്ദ​ർ​ശ​ക ര​ജി​സ്റ്റ​ർ വേ​ണ​മെ​ന്നും ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

സ്ഥാ​പ​ന ത​ല​ത്തി​ലും ആ​ന്‍റി​റാ​ഗിം​ഗ് ക​മ്മി​റ്റി​ക​ളു​ണ്ടാ​കും. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന മേ​ധാ​വി അ​ധ്യ​ക്ഷ​നും ര​ണ്ട് അ​ധ്യാ​പ​ക​ർ, ഹോ​സ്റ്റ​ൽ വാ​ർ​ഡ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ്, മൂ​ന്നു ന​വാ​ഗ​ത വി​ദ്യാ​ർ​ഥി​ക​ൾ, പൊ​ലി​സ് എ​സ്എ​ച്ച്ഒ, യു​വ​ജ​ന​കാ​ര്യ സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​തി​നി​ധി, സ്ഥാ​പ​ന​ത്തി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി എ​ന്നി​വ​രാ​ക​ണം സ​മി​തി അം​ഗ​ങ്ങ​ൾ.

അ​ധ്യാ​പ​ക​ര​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ അ​ട​ങ്ങി​യ സ്ക്വാ​ഡ് ഹോ​സ്റ്റ​ലു​ക​ളി​ല​ട​ക്കം പ​ട്രോ​ളിം​ഗ് ന​ട​ത്ത​ണം. വി​ദ്യാ​ർ​ഥി​യോ അ​ധ്യാ​പ​ക​നോ ര​ക്ഷി​താ​വോ ജീ​വ​ന​ക്കാ​രോ ന​ൽ​കു​ന്ന പ​രാ​തി 24 മ​ണി​ക്കൂ​റി​ന​കം ആ​ന്‍റി റാ​ഗിം​ഗ് ക​മ്മി​റ്റി വ​ഴി പൊ​ലി​സി​ന് കൈ​മാ​റ​ണം. റാ​ഗിം​ഗ് ന​ട​ത്തി​യ​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണം.

എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ആ​ന്‍റി​റാ​ഗിം​ഗ് മോ​ണി​റ്റ​റിം​ഗ് സെ​ൽ വേ​ണം. ആ​ന്‍റി​റാ​ഗിം​ഗ് പ്ര​വ​ർ​ത്ത​നം അ​വ​ലോ​ക​നം ചെ​യ്യാ​നാ​യി ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സം​സ്ഥാ​ന​ത​ല മോ​ണി​റ്റ​റിം​ഗ് സ​മി​തി​യു​ണ്ടാ​കും. ഒ​ന്നാം അ​പ്പീ​ൽ ജി​ല്ലാ​ത​ല ആ​ന്‍റി​റാ​ഗിം​ഗ് ക​മ്മി​റ്റി​യാ​ണ്. ര​ണ്ടാം അ​പ്പീ​ൽ സം​സ്ഥാ​ന​ത​ല മോ​ണി​റ്റ​റിം​ഗ് സ​മി​തി​യും.

Related posts

Leave a Comment