വി​ദ്യാ​ര്‍​ഥി​നി​യു​ടെ വേ​ഷ​ത്തി​ല്‍ പോ​ലീ​സു​കാ​രി ക്യാ​മ്പ​സി​ല്‍ ക​ഴി​ഞ്ഞ​ത് മൂ​ന്നു മാ​സം ! റാ​ഗിം​ഗു​കാ​രെ ഈ 24​കാ​രി കു​ടു​ക്കി​യ​തി​ങ്ങ​നെ…

മാ​സ​ങ്ങ​ളോ​ളം പോ​ലീ​സി​നെ അ​ല​ട്ടി​യ റാ​ഗിം​ഗ് കേ​സി​നു തു​മ്പു​ണ്ടാ​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ വേ​ഷ​ത്തി​ല്‍ പോ​ലീ​സു​കാ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക്യാ​മ്പ​സി​ല്‍ ചെ​ല​വ​ഴി​ച്ച​ത് മൂ​ന്നു മാ​സ​ത്തോ​ളം. ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ യ​ഥാ​ര്‍​ഥ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ ശാ​ലി​നി ചൗ​ഹാ​ന്‍(24) ആ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം. ഇ​ന്‍​ഡോ​റി​ലെ മ​ഹാ​ത്മാ ഗാ​ന്ധി മെ​മ്മോ​റി​യ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളെ ക്രൂ​ര​മാ​യി റാ​ഗ് ചെ​യ്ത 11 സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് നീ​ണ്ട നാ​ള​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ശാ​ലി​നി ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ മൂ​ന്നു മാ​സ​ത്തേ​ക്ക് കോ​ള​ജി​ല്‍​നി​ന്നും ഹോ​സ്റ്റ​ലി​ല്‍​നി​ന്നും സ​സ്പെ​ന്‍​ഡ് ചെ​യ്തി​ട്ടു​ണ്ട്. സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ റാ​ഗ് ചെ​യ്യു​ന്ന​താ​യി ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രാ​തി പോ​ലീ​സ് ഹെ​ല്‍​പ്പ്ലൈ​നി​ല്‍ ല​ഭി​ച്ച​ത്. സം​ഭ​വം ന​ട​ന്ന സ്ഥാ​പ​ന​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പ​രാ​തി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​ള​ജ് ക്യാ​മ്പ​സി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. റാ​ഗ് ചെ​യ്യ​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍ ഭ​യം​മൂ​ലം പോ​ലീ​സി​നു നേ​രി​ട്ടു വി​വ​രം ന​ല്‍​കാ​ന്‍…

Read More

തങ്ങള്‍ പറഞ്ഞതു പോലെ വസ്ത്രങ്ങളും ഷൂസും ധരിക്കാഞ്ഞതിന് പ്ലസ്‌വണ്‍കാരനെ പ്ലസ്ടുക്കാര്‍ ചവിട്ടിക്കൂട്ടി !മുളകുപൊടി മുഖത്തെറിഞ്ഞ് ഇരുമ്പുവടികൊണ്ട് തല്ലിയത് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സഹപാഠികളുടെ മുമ്പിലിട്ട്; കാഞ്ഞങ്ങാട് നടന്ന സംഭവങ്ങള്‍ ഇങ്ങനെ…

കാസര്‍ഗോഡ്:സീനിയേഴ്‌സ് പറഞ്ഞതു പോലെ വസ്ത്രങ്ങളും ഷൂസും ധരിച്ചില്ല എന്നാരോപിച്ച് കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്ററിയിലെ പ്ലസ്‌വണ്‍കാരനെ പ്ലസ്ടുക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് ഇതേ സ്‌ക്കൂളിലെ പത്തോളം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചവശനാക്കിയത്. കയ്യില്‍ കരുതിയ മുളക് പൊടി, ഇരുമ്പ് വടി, കോമ്പസ്, ക്ലാസ്സിലുണ്ടായിരുന്ന കസേര മേശ എന്നിവ ഉപയോഗിച്ചായിരുന്നു അക്രമം. കഴിഞ്ഞ 21 ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷമായിരുന്നു വിദ്യാര്‍ത്ഥികളുടെ അക്രമം. ഉച്ചഭക്ഷണം കഴിഞ്ഞ് പുറത്ത് നില്‍ക്കുകയായിരുന്ന പ്ലസ്‌വണ്‍ വിദ്യാര്‍ഥിയോട് തങ്ങള്‍ പറഞ്ഞ രീതിയില്‍ വസ്ത്രം ധരിച്ച് എത്താതിരുന്നതെന്താണ് എന്ന് ചോദിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി വാഗ്വാദത്തിലേര്‍പ്പെടുകയായിരുന്നു. ഇതിന് മറുപടി പറയാതെ വേഗം തന്നെ ക്ലാസ്സ് മുറിയിലേക്ക് ഓടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പിന്‍തുടര്‍ന്നെത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തല്ലി ചതയ്ക്കുകയായിരുന്നു. ക്ലാസ്സിലുണ്ടായിരുന്ന പെണ്‍കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം.…

Read More

ചേച്ചിയെന്നു വിളിച്ചില്ല അതിനാ… സീനിയര്‍ വിദ്യാര്‍ഥിനിയെ ചേച്ചിയെന്നു വിളിക്കാതെ പേരുവിളിച്ച ജൂനിയര്‍ വിദ്യാര്‍ഥിയ്ക്ക് ക്രൂരമര്‍ദ്ദനം;സംഭവം ആലപ്പുഴയില്‍…

സീനിയര്‍ വിദ്യാര്‍ഥിനിയെ ചേച്ചിയെന്നു വിളിക്കാഞ്ഞ വിദ്യാര്‍ഥിനിയ്ക്ക് ക്രൂരമര്‍ദ്ദനം. ആലപ്പുഴയില്‍ സനാതന ധര്‍മ്മ മാനേജ്മെന്റ് കോളേജില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയെയാണ് സീനിയര്‍ വിദ്യാര്‍ഥിനി ക്രൂരമായി ഉപദ്രവിച്ചത്. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിനി ഡിവൈഎസ്പിക്കു പരാതി നല്‍കിയിട്ടുമുണ്ട്. അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. ക്രിസ്മസ് ആഘോഷത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ ചേച്ചിയെന്നു വിളിക്കാതെ പേരു വിളിച്ചതിനാണു ക്ലാസില്‍ നിന്നു വിളിച്ചിറക്കി വരാന്തയില്‍ വെച്ച് അക്രമിച്ചത്.കരണത്തടിക്കുകയും മതിലില്‍ മുഖം ഉരയ്ക്കുകയും കഴുത്തില്‍ പിടിച്ചു ഞെക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍നിന്നു രക്ഷിക്കാന്‍ എത്തിയ കൂട്ടുകാരിയെ തള്ളിയിടുകയും ചെയ്തു. പ്രിന്‍സിപ്പലിനോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പിന്നെയും മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു.പരാതിയെക്കുറിച്ച് അന്വേഷിച്ച് വേണ്ട നടപടി എടുക്കുമെന്നു കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

Read More