അ​പൂ​ർ​വ്വ ജ​നി​ത​ക അ​വ​സ്ഥ​യോ? ഗു​ജ​റാ​ത്തി​ൽ എ​രു​മ​യ്ക്ക് ര​ണ്ട് ത​ല​യു​ള്ള കി​ടാ​വ് പി​റ​ന്നു; കാ​ണാ​ൻ ഗ്രാ​മ​വാ​സി​ക​ളു​ടെ പ്ര​വാ​ഹം

ഗു​ജ​റാ​ത്തി​ലെ ബ​ന​സ്ക​ന്ത ജി​ല്ല​യി​ൽ എ​രു​മ ര​ണ്ട് ത​ല​യും ഒ​രു ഉ​ട​ലു​മു​ള്ള അ​പൂ​ർ​വ്വ കി​ടാ​വി​ന് ജ​ന്മം ന​ൽ​കി. ദ​ൽ​വാ​ന ഗ്രാ​മ​ത്തി​ലെ ബാ​ബു​ഭാ​യ് താ​ക്കൂ​ർ എ​ന്ന ക​ർ​ഷ​ക​ന്‍റെ വീ​ട്ടി​ലാ​ണ് ഈ ​അ​സാ​ധാ​ര​ണ സം​ഭ​വം ന​ട​ന്ന​ത്. വാ​ർ​ത്ത പ​ര​ന്ന​തോ​ടെ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന ഈ ​കാ​ഴ്ച കാ​ണാ​നാ​യി സ​മീ​പ ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നു​പോ​ലും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ബാ​ബു​ഭാ​യു​ടെ വീ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

ഗ്രാ​മ​വാ​സി​ക​ളി​ൽ പ​ല​രും ഇ​തി​നെ പ്ര​കൃ​തി​യു​ടെ അ​ത്ഭു​ത​മാ​യി കാ​ണു​മ്പോ​ൾ, ഈ ​പ്ര​തി​ഭാ​സ​ത്തി​ന് പി​ന്നി​ൽ വ്യ​ക്ത​മാ​യ ശാ​സ്ത്രീ​യ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഗ​ർ​ഭാ​വ​സ്ഥ​യി​ൽ ഭ്രൂ​ണം പൂ​ർ​ണ​മാ​യി വി​ഭ​ജി​ക്ക​പ്പെ​ടാ​തെ പോ​കു​മ്പോ​ഴോ, ഇ​ര​ട്ട ഭ്രൂ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യി വേ​ർ​പെ​ടാ​തെ വ​രു​മ്പോ​ഴോ ആ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രൊ​റ്റ ഉ​ട​ലി​ൽ ര​ണ്ട് ത​ല​ക​ളു​മാ​യി ജീ​വി​ക​ൾ ജ​നി​ക്കു​ന്ന​ത്. വെ​റ്റ​റി​ന​റി ഡോ​ക്ട​റാ​യ ര​മേ​ഷ് പ​ട്ടേ​ലും ഈ ​അ​പൂ​ർ​വ്വ ശാ​രീ​രി​കാ​വ​സ്ഥ​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഈ ​അ​പൂ​ർ​വ്വ കി​ടാ​വി​നോ​ട് ത​ങ്ങ​ൾ​ക്ക് വ​ലി​യ വൈ​കാ​രി​ക അ​ടു​പ്പം തോ​ന്നു​ന്നു​വെ​ന്ന് ബാ​ബു​ഭാ​യ് താ​ക്കൂ​റും കു​ടും​ബ​വും പ​റ​യു​ന്നു. അ​സാ​ധാ​ര​ണ​മാ​യ ശാ​രീ​രി​കാ​വ​സ്ഥ​യു​ണ്ടെ​ങ്കി​ലും കി​ടാ​വ് ആ​രോ​ഗ്യ​ത്തോ​ടെ അ​തി​ജീ​വി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടും​ബം. കി​ടാ​വ് ജീ​വ​ൻ നി​ല​നി​ർ​ത്തി​യാ​ൽ, ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ത​ങ്ങ​ൾ അ​തി​നെ പൊ​ന്നു​പോ​ലെ സം​ര​ക്ഷി​ക്കു​മെ​ന്നും കു​ടും​ബം വ്യ​ക്ത​മാ​ക്കി.

 

 

Related posts

Leave a Comment