മ​ഹി​ന്ദ്ര ഥാ​റും, 3 കോ​ടി​യു​ടെ ഡി​ഫ​ൻ​ഡ​റും, നാ​ല് ല​ക്ഷം അ​തി​ഥി​ക​ളും; എം​എ​ൽ​എ​യു​ടെ മ​ക​ളു​ടെ ആ​ഡം​ബ​ര വി​വാ​ഹ​ത്തി​ൽ ഭ​ക്ഷ​ണ​ത്തി​നാ​യി തി​ക്കും തെ​ര​ക്കും; വീ​ഡി​യോ വൈ​റ​ൽ

ബി​ഹാ​റി​ലെ രാ​ഷ്ട്രീ​യ നേ​താ​വാ​യ അ​ന​ന്ത് സിം​ഗി​ന്‍റെ മ​ക​ൾ ശി​വാം​ഗി സിം​ഗി​ന്‍റെ ആ​ഡം​ബ​ര വി​വാ​ഹ​ത്തി​നി​ടെ ഭ​ക്ഷ​ണ​ത്തി​നാ​യി അ​തി​ഥി​ക​ൾ തി​ക്കും തെ​ര​ക്കും കൂ​ട്ടു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. അ​ഞ്ച് ഹെ​ലി​പാ​ഡു​ക​ളും, വി​ജ​യി​ക്ക് മ​ഹി​ന്ദ്ര ഥാ​ർ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന കു​തി​ര​പ്പ​ന്ത​യ​വും, വ​ര​ന് മൂ​ന്ന് കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ലാ​ൻ​ഡ് റോ​വ​ർ ഡി​ഫ​ൻ​ഡ​റും ഉ​ൾ​പ്പെ​ടെ വ​ൻ ആ​ഡം​ബ​ര​ങ്ങ​ളോ​ടെ ന​ട​ന്ന വി​വാ​ഹ​ത്തി​ലെ ഭ​ക്ഷ​ണ​വി​ത​ര​ണ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പൗ​ര​ബോ​ധ​ത്തെ​യും പൊ​തു​സ്ഥ​ല​ത്തെ പെ​രു​മാ​റ്റ​ത്തെ​യും കു​റി​ച്ചു​ള്ള വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഭ​ക്ഷ​ണം വി​ള​മ്പു​ന്ന കൗ​ണ്ട​റു​ക​ൾ​ക്ക് ചു​റ്റും ആ​ളു​ക​ൾ തെ​ര​ക്കു​കൂ​ട്ടു​ന്ന​തും ഭ​ക്ഷ​ണ​ത്തി​നാ​യി പ​ര​സ്പ​രം ഉ​ന്തും ത​ള്ളു​മു​ണ്ടാ​ക്കു​ന്ന​തു​മാ​ണ് പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ലു​ള്ള​ത്. തെ​ര​ക്കേ​റി​യ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ആ​ളു​ക​ൾ എ​ന്തി​നാ​ണ് ക്ഷ​മ ന​ഷ്ട​പ്പെ​ട്ട് അ​ടി​സ്ഥാ​ന മ​ര്യാ​ദ​ക​ൾ പോ​ലും മ​റ​ന്നു പെ​രു​മാ​റു​ന്ന​തെ​ന്ന ചോ​ദ്യ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ഉ​യ​ർ​ത്തു​ന്ന​ത്.

‘ഛോട്ടെ ​സ​ർ​ക്കാ​ർ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ന​ന്ത് സിം​ഗി​ന്‍റെ ഇ​ള​യ മ​ക​ൾ ശി​വാം​ഗി​യും ഋ​ഷി​കേ​ശ് കു​മാ​റും ത​മ്മി​ലു​ള്ള വി​വാ​ഹം ന​വം​ബ​ർ 25-ന് ​പ​ട്‌​ന ജി​ല്ല​യി​ലെ ജ​ന്മ​ഗ്രാ​മ​മാ​യ ന​ദ്വാ​നി​ലാ​ണ് ന​ട​ന്ന​ത്. ഏ​ക​ദേ​ശം നാ​ല് ല​ക്ഷ​ത്തോ​ളം അ​തി​ഥി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ പാ​ക​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രു​ന്ന​ത്.

വി​വാ​ഹ​ത്തി​ലെ ആ​ഡം​ബ​ര​ങ്ങ​ളെ​ക്കാ​ൾ കൂ​ടു​ത​ൽ ച​ർ​ച്ച​യാ​യ​ത് ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ്. ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ പെ​രു​മാ​റ്റ​ത്തെ പ​ല​രും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​പ്പോ​ൾ, സാ​മ്പ​ത്തി​ക അ​സ​മ​ത്വ​വും ദാ​രി​ദ്ര്യ​വു​മാ​ണ് ഇ​ത്ത​രം കാ​ഴ്ച​ക​ൾ​ക്ക് പി​ന്നി​ലെ​ന്ന് മ​റ്റു ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

“ഇ​ന്ന​ത്തെ ആ​ളു​ക​ൾ​ക്ക് അ​ടി​സ്ഥാ​ന മ​ര്യാ​ദ​ക​ളും പൗ​ര​ബോ​ധ​വും ന​ഷ്ട​പ്പെ​ടു​ക​യാ​ണ്. ഷോ​ർ​ട്ട് വീ​ഡി​യോ​ക​ളു​ടെ അ​മി​ത​മാ​യ ഉ​പ​യോ​ഗം ആ​ളു​ക​ളെ അ​ക്ഷ​മ​രാ​ക്കി മാ​റ്റി​യി​രി​ക്കു​ന്നു, സ്വ​ന്തം ഊ​ഴ​ത്തി​നാ​യി കാ​ത്തി​രി​ക്കാ​ൻ പോ​ലും ആ​ർ​ക്കും ക്ഷ​മ​യി​ല്ല,” എ​ന്ന് ഒ​രാ​ൾ കു​റി​ച്ചു. എ​ന്നാ​ൽ, സൗ​ജ​ന്യ ഭ​ക്ഷ​ണ​ത്തി​ന് വേ​ണ്ടി വ​രു​ന്ന​വ​ർ മാ​ത്ര​മ​ല്ല ഇ​ങ്ങ​നെ പെ​രു​മാ​റു​ന്ന​തെ​ന്നും, വ​ലി​യ ഹോ​ട്ട​ലു​ക​ളി​ലെ ബു​ഫേ കൗ​ണ്ട​റു​ക​ളി​ൽ സ​മ്പ​ന്ന​ർ പോ​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ തെ​ര​ക്കു​കൂ​ട്ടു​ന്ന​ത് കാ​ണാ​റു​ണ്ടെ​ന്നും മ​റ്റൊ​രു ഉ​പ​യോ​ക്താ​വ് ചൂ​ണ്ടി​ക്കാ​ട്ടി.

 

 

Related posts

Leave a Comment