മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ: പി​ന്തു​ണ​ച്ച് ഡി​എം​കെ; കോ​ൺ​ഗ്ര​സും സ്റ്റാ​ലി​നും ര​ണ്ട് ത​ട്ടി​ൽ; നി​ർ​ണാ​യ​ക ബി​ല്ലി​ൽ രാ​ഷ്ട്രീ​യ സ​മ​വാ​ക്യം മാ​റു​ന്നു​വോ?

ചെ​ന്നൈ: മണ്ഡല പുനർനിർണയ ബില്ലിൽ നിർണായക തീരുമാനവുമായി ഡിഎംകെ. ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചു.  ത​മി​ഴ്‌​നാ​ടി​ന്‍റെ നി​ല​വി​ലു​ള്ള സീ​റ്റ് വി​ഹി​ത​ത്തി​ന് യാ​തൊ​രു കോ​ട്ട​വും ത​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി​എം​കെ​യു​ടെ ഈ ​നി​ർ​ണ്ണാ​യ​ക തീ​രു​മാ​നം. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചെ​ന്നൈ​യി​ലെ ആ​സ്ഥാ​ന​മാ​യ അ​ണ്ണാ അ​റി​വാ​ല​യ​ത്തി​ൽ ചേ​ർ​ന്ന ലോ​ക്‌​സ​ഭാ, രാ​ജ്യ​സ​ഭാ എം​പി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

 സീ​റ്റു​ക​ളു​ടെ എ​ണ്ണം 50 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ അം​ഗീ​ക​രി​ക്കു​ന്ന​താ​യി ഡി​എം​കെ എം​പി ഡി. ​രാ​ജ അ​റി​യി​ച്ചു. ത​മി​ഴ്‌​നാ​ടി​ന് 7.18 ശ​ത​മാ​നം സീ​റ്റി​ന്‍റെ അ​നു​പാ​തം നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു പാ​ർ​ട്ടി​യു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ 50 ശ​ത​മാ​നം സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കു​മ്പോ​ൾ ഈ ​അ​നു​പാ​തം 7.21 ശ​ത​മാ​ന​മാ​യി ഉ​യ​രു​മെ​ന്നും രാ​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ചേ​ർ​ന്ന പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്കാ​വ​ശ്യ​മാ​യ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം (352 വോ​ട്ടു​ക​ൾ) ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​ർ​ക്കാ​രി​ന് ​മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ പാ​സാ​ക്കാ​നാ​യി​രു​ന്നി​ല്ല. അ​ന്ന് 298 എം​പി​മാ​രു​ടെ പി​ന്തു​ണ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച സ​ഭ വീ​ണ്ടും ചേ​രു​മ്പോ​ൾ, ബി​ല്ലി​ന്‍റെ പു​തു​ക്കി​യ രൂ​പം പാ​സാ​ക്കാ​നാ​വ​ശ്യ​മാ​യ അം​ഗ​ബ​ലം (360 പേ​രു​ടെ പി​ന്തു​ണ) ബി​ജെ​പി ഉ​റ​പ്പാ​ക്കി​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ. 

Related posts

Leave a Comment