ന്യൂഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സണ്ണി ജോസഫിനെ തൽക്കാലം മാറ്റേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ പുതിയ അധ്യക്ഷനെ സംബന്ധിച്ച ചർച്ചകളൊന്നും ഉണ്ടായില്ല.
പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനവും യോഗത്തിൽ വിഷയമായില്ല. ഇത്തരം കാര്യങ്ങളിൽ കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ മാത്രം തീരുമാനമെടുത്താൽ മതിയെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. സണ്ണി ജോസഫ് ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
