അ​തി​ർ​ത്തി ക​ട​ന്ന സം​ഗീ​ത വി​സ്മ​യം: മ​റാ​ത്തി സൂ​പ്പ​ർ​ഹി​റ്റ് ഗാ​നം ‘അ​പ്സ​ര ആ​ലി’ ആ​ല​പി​ച്ച് പാ​കി​സ്ഥാ​ൻ യു​വ​തി; വീഡിയോ വൈറൽ

സം​ഗീ​ത​ത്തി​ന് അ​തി​ർ​ത്തി​ക​ളി​ല്ലെ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ച്ച് പാ​കി​സ്ഥാ​ൻ ഗാ​യി​ക നോ​മ​ൽ റാ​വു. പ്ര​ശ​സ്ത മ​റാ​ത്തി ഗാ​ന​മാ​യ ‘അ​പ്സ​ര ആ​ലി’ അ​തി​മ​നോ​ഹ​ര​മാ​യി ആ​ല​പി​ച്ചാ​ണ് നോ​മ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. ബേ​ല ഷെ​ൻ​ഡെ അ​ന​ശ്വ​ര​മാ​ക്കി​യ ഈ ​ഗാ​ന​ത്തി​ന്‍റെ പാ​കി​സ്ഥാ​ൻ പ​തി​പ്പി​ന് സീ5 ​മ​റാ​ത്തി​യു​ടെ​യും മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നു​ള്ള സം​ഗീ​ത​പ്രേ​മി​ക​ളു​ടെ​യും നി​റ​ഞ്ഞ കൈ​യ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ത​ന്‍റെ സം​ഗീ​ത വീ​ഡി​യോ​ക​ൾ പ​തി​വാ​യി പ​ങ്കു​വെ​ക്കാ​റു​ള്ള നോ​മ​ൽ റാ​വു​വാ​ണ് ഈ ​മ​റാ​ത്തി ഗാ​ന​വും ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. 2010-ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ന​ട​രം​ഗ്’ എ​ന്ന മ​റാ​ത്തി ചി​ത്ര​ത്തി​ലെ ഈ ​ഗാ​ന​ത്തി​ന് അ​ജ​യ്-​അ​തു​ൽ കൂ​ട്ടു​കെ​ട്ടാ​ണ് സം​ഗീ​തം ന​ൽ​കി​യ​ത്. ഗു​രു താ​ക്കൂ​റി​ന്‍റെ വ​രി​ക​ൾ​ക്ക് ബേ​ല ഷെ​ൻ​ഡെ ശ​ബ്ദം ന​ൽ​കി​യ ഈ ​ലാ​വ​ണി ഗാ​നം മ​റാ​ത്തി സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഹി​റ്റു​ക​ളി​ലൊ​ന്നാ​ണ്.

വീ​ഡി​യോ​യി​ൽ, പ​ശ്ചാ​ത്ത​ല സം​ഗീ​തം ശ്ര​ദ്ധ​യോ​ടെ കേ​ട്ട ശേ​ഷം ക്യാ​മ​റ​യി​ലേ​ക്ക് നോ​ക്കി നോ​മ​ൽ പാ​ടാ​ൻ തു​ട​ങ്ങു​ന്ന​ത് കാ​ണാം. ക​ണ്ണു​ക​ള​ട​ച്ച് സം​ഗീ​ത​ത്തി​ൽ പൂ​ർ​ണ്ണ​മാ​യും ല​യി​ച്ചാ​ണ് അ​വ​ർ ഓ​രോ വ​രി​യും ആ​ല​പി​ക്കു​ന്ന​ത്. “മ​റാ​ത്തി​ക​ൾ ഇ​ത് അം​ഗീ​ക​രി​ക്കു​ന്നു​ണ്ടോ?” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് നോ​മ​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് പ്ര​ശം​സ​യു​മാ​യി എ​ത്തി​യ​ത്. “ഇ​ന്ത്യ​യു​ടെ ‘അ​പ്സ​ര’ പാ​കി​സ്ഥാ​നി​ലും മാ​റ്റൊ​ലി​ക്കൊ​ള്ളു​മ്പോ​ൾ, ക​ല​യു​ടെ ഈ ​മ​ധു​ര​സം​ഗ​മം സ​വി​ശേ​ഷ​മാ​കു​ന്നു” എ​ന്നാ​യി​രു​ന്നു സീ5 ​മ​റാ​ത്തി​യു​ടെ ക​മ​ന്‍റ് .മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നു​ള്ള നി​ര​വ​ധി പേ​ർ നോ​മ​ലി​ന്‍റെ ആ​ലാ​പ​ന​ത്തെ ഹൃ​ദ​യ​പൂ​ർ​വ്വം സ്വാ​ഗ​തം ചെ​യ്തു.

 

 

Related posts

Leave a Comment