ഹൂസ്റ്റണ്‍: പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടും സംഗീത ചക്രവാളത്തിലെ വിസ്മയവുമായ സ്റ്റീഫന്‍ ദേവസിയും അമേരിക്കയിലെയും കാനഡയിലെയും വേദികളില്‍ ആസ്വാദകരെ ത്രസിപ്പക്കാനെത്തുന്നു.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ അരങ്ങേറുന്ന മാജിക് ആന്‍ഡ് മ്യൂസിക് പരിപാടിയെ ആകാംക്ഷയോടെയാണ് ആസ്വാദകര്‍ കാത്തിരിക്കുന്നത്.
ഇതാദ്യമായാണ് മാന്ത്രികന് ഗോപിനാഥ് മുതുകാടും തന്റെ മാന്ത്രിക വിരലുകള്‍കൊണ്ട് കീബോര്‍ഡില്‍ അത്ഭുതം സൃഷ്ടിക്കുന്ന സ്റ്റീഫന്‍ ദേവസിയും സ്റ്റീഫന്റെ സോളിഡ് ബാന്‍ഡ് ഓര്‍ക്കസ്ട്രാ ടീമും അമേരിക്കന്‍ വേദികളില്‍ സംഗീത മാന്ത്രിക വിസ്മയവുമായി ഒന്നിക്കുന്നത്.
2016 ലെ മികച്ച നിലവാരം പുലര്‍ത്തുന്ന സ്റ്റേജ്ഷോ ആയിരിക്കും മ്യൂസിക് ആന്‍ഡ് മാജിക് എന്ന് സംഘാടകര്‍ അവകാശപ്പെട്ടു.
വിവരങ്ങള്‍ക്ക്: റെജി വി. കുര്യന് (ഹൂസ്റ്റണ്‍) 281 777 1919, സെബാന് (ന്യൂജേഴ്സി) 201 290 9233, ഗീല്ബര്ട്ട്(ന്യൂയോര്‍ക്ക്) 201 926 7477, മാര്ട്ടിന് (കലിഫോര്‍ണിയ) 818 913 7175, സാം (ഇന്ത്യ) 919884391915.
റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി