മരട് : പതിമൂന്ന് വയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ റിട്ട. എസ്ഐ പോലീസ് പിടിയില്‍. പനങ്ങാട് പോലീസ് സ്റ്റേഷന് പരിധിയിലാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. ടിവി കാണാന്‍ വന്ന അയല്‍വീട്ടിലെ പെണ്‍കുട്ടിയെയാണ് വീട്ടില്‍ ആളില്ലാത്ത തക്കംനോക്കി മുന്‍ പോലീസ് ഉദ്യോഗസ്ഥന് പീഡിനത്തിനിരയാക്കിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ മുന്‍ എസ്ഐയെ ഇന്നലെ രാത്രിയാണ് പോലീസ് പിടികൂടിയത്.
പെണ്‍കുട്ടിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഇക്കാര്യം കാര്യമായെടുക്കാന്‍ പോലീസ് ആദ്യം വിസമ്മതിച്ചതായാണ് ആരോപണം. പിന്നീട് നടത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ പോലീസ് തയാറായതെന്ന് ബന്ധുക്കള്‍ പറഞ്ഞു.