പത്തനാപുരം :യാത്രക്കാരുടെ നടുവൊടിച്ച് കമുകുംചേരി ചുമടുതാങ്ങിപാത.പ്രധാനമന്ത്രി ഗ്രാമസഡക്ക് യോജന പദ്ധതി പ്രകാരം കോടികള്‍ മുടക്കി പുനര്‍നിര്‍മ്മിച്ച റോഡാണിപ്പോള്തകര്ന്ന്ഗതാഗതയോഗ്യമല്ലാതായത്.ഇരുചക്രവാഹനങ്ങള്‍ പോലും കടന്നു പോകാന്‍ കഴിയാത്ത പാതയില്‍ അപകടങ്ങള്‍ നിത്യസംഭവമായിട്ടും അധികൃതര്തിരിഞ്ഞ ്നോക്കുന്നില്ലെന്നും ആക്ഷേപം. വിളക്കുടി തലവൂര്‍ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡിനെ നിരവധി യാളുകളാണ് ആശ്രയിക്കുന്നത്.
കമുകുംചേരി,തോട്ടഭാഗം,ചുമടുതാങ്ങി,കാര്യറഎന്നിവിടങ്ങളിലെ ജനങ്ങള്‍ കൂടുതലും ആശ്രയിക്കുന്നത് ഈ പാതയെയാണ്.കലങ്കുകള്‍ നിര്‍മ്മിക്കാതെയുള്ള ഓട നിര്‍മാണമാണ് പാതയുടെ തകര്ച്ചയ്ക്ക്പ്രധാനകാരണമായത്. ഇതിനാല്‍ തന്നെ റോഡിലൂടെയാണ് വെളളം ഒഴുകുന്നത്.പാതയുടെ മധ്യഭാഗത്ത് കുറച്ചു ഭാഗം ഇനിയും ടാര്‍ ചെയ്തിട്ടുമില്ല.പാതയുടെ തകര്‍ച്ചയെ പറ്റി പല തവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല.മാസങ്ങള്‍ക്ക് മുന്‍പ് റോഡിലെ കുഴിയിലേക്ക് ടാറ്വേസ്റ്റ്നിക്ഷേപിച്ചിരുന്നു.
റോഡിന്റെ തകര്‍ച്ച കാരണം സമാന്തരസര്‍വീസുകള്‍ വരെ നിര്‍ത്തലാക്കി.ടാറിംഗ് ഇളകിമാറുകയും മെറ്റലുകള്‍ ചിതറി കിടക്കുകയുമാണ്. ഇരുചക്രവാഹനയാത്രികര്‍ ഇവിടെ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്.നൂറുകണക്കിന് കുടുംബങ്ങളാണ് പാതയെ ആശ്രയിക്കുന്നത്. പാതയുടെ തകര്‍ച്ച കാരണം തോട്ടഭാഗം,ചുമടുതാങ്ങി ഭാഗങ്ങളില്‍ ഉള്ളവര്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് കമുകുംചേരിയില്‍ എത്തുന്നത്. വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും അടക്കം നിരവധി പേര് ആശ്രയിക്കുന്ന പാത നവീകരിച്ച് ഗതാഗതയോഗ്യമാക്കണ മെന്നാവശ്യം ശക്തമാകുന്നുണ്ട്.