പി. ജയരാജന്റെ ജാമ്യഹര്‍ജി: ഇന്നു വാദം കേള്‍ക്കും

p-jayarajanകണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ കോടതിയില്‍ കീഴടങ്ങി റിമാന്‍ഡില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ ഇന്നു വാദം കേള്‍ക്കും. ഹര്‍ജിയിന്മേലുള്ള നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു സിബിഐക്കു കോടതി നോട്ടീസ് അയച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 12നു കോടതിയില്‍ കീഴടങ്ങി റിമാന്‍ഡിലായ ജയരാജനുവേണ്ടി അഡ്വ.കെ.വിശ്വനാണു ജാമ്യഹര്‍ജി നല്‍കിയത്. ജയരാജന്റെ റിമാന്‍ഡ് കാലാവധി ഏപ്രില്‍ എട്ടുവരെ കഴിഞ്ഞദിവസം നീട്ടിയിരുന്നു.

Related posts