പത്തിലൊന്ന് മരുന്നുകളും വ്യാജം; രോഗങ്ങൾക്ക് ചികിത്സ അസാധ്യമാകുന്നു; ഞ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: ലോ​ക​രാ​ജ്യ​ങ്ങ​ൾ മാ​ര​ക രോ​ഗ​ങ്ങ​ളു​ടെ പി​ടി​യി​ല​മ​രു​മ്പോ​ൾ ഞ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ല​ഭ്യ​മാ​കു​ന്ന ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ളി​ലും മ​റ്റ് മ​രു​ന്നു​ക​ളി​ലും പ​ത്തി​ലൊ​ന്നും വ്യാ​ജ​മാ​ണെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ്ടെ​ത്ത​ൽ. ഇ​ത് രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സ അ​സാ​ധ്യ​മാ​ക്കു​ന്നു​വെ​ന്ന് മാ​ത്ര​മ​ല്ല ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു.​ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ദ്നോം ഗ​ബ്രി​യീ​സ​സ് ആ​ണ് ഈ ​വി​വ​രം വ്യ​ക്ത​മാ​ക്കി​യ​ത്.

2013മു​ത​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ന​ട​ത്തി വ​ന്ന പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ള​ട​ക്കം ഒ​രു വ​ർ​ഷം 1,500ലേ​റെ വ്യാ​ജ​മ​രു​ന്നു​ക​ൾ ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ നി​ർ​മ്മി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ ക​ണ​ക്ക്. ആ​കെ 42ശ​ത​മാ​നം മ​രു​ന്നു​ക​ൾ ഇ​ത്ത​ര​ത്തി​ൽ നി​ർ​മ്മി​ക്ക​പ്പെ​ടു​മ്പോ​ൾ ഇ​തി​ൽ 21 ശ​ത​മാ​ന​വും ആ​ഫ്രി​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, ഈ ​ക​ണ​ക്കു​ക​ൾ പോ​ലും കൃ​ത്യ​മ​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ എ​ത്ര​യോ മ​ട​ങ്ങ് വ്യാ​ജ​മ​രു​ന്നു​ക​ളാ​കാം ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ക​യും വി​ത​ര​ണം ചെ​യ്യ​പ്പെ​ടു​ക‍​യു​മെ​ന്നും ഡ​ബ്ല്യൂ​എ​ച്ച്ഒ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ​റ​ഞ്ഞു. ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​യേ​ക്കാ​വു​ന്ന ഇ​ത്ത​രം വ്യാ​ജ​മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്കു​മെ​ന്നും ഇ​ത്ത​രം മ​രു​ന്നു​ക​ൾ നി​ർ​മ്മി​ക്കു​ന്ന​വ​ർ​ക്ക് ക​ടു​ത്ത ശി​ക്ഷ ത​ന്നെ ല​ഭ്യ​മാ​ക്കു​മെ​ന്നും ഡ​ബ്ല്യൂ​എ​ച്ച്ഒ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വ്യ​ക്ത​മാ​ക്കി.

Related posts