അമല്‍ നീരദിന്റെ അടുത്ത ചിത്രത്തില്‍ അനു ഇമ്മാനുവല്‍ ദുല്‍ഖറിന്റെ നായികയാകുന്നു

anuഅമല്‍ നീരദ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായികയായി എത്തുന്നത് അനു ഇമ്മാനുവല്‍. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം അനു ഇമ്മാനുവല്‍ നായികയായി എത്തുന്ന ചിത്രമാണ് ഇത്. ദുല്‍ഖറിന്റെ നായികയായാണ് അനു എത്തുന്നത്.  ചിത്രീകരണം ഏപ്രില്‍ ആറിന് ഈരാറ്റുപേട്ടയില്‍ തുടങ്ങും.

അമല്‍നീരദ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമലിന്റെ അസോസിയേറ്റായ രേണുവാണ്. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.അമേരിക്കയിലായിരിക്കും ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍.

Related posts