ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പിഎഫ് ആനുകൂല്യങ്ങൾ നഷ്ടമാകും! പി​എ​ഫ് തു​ക ല​ഭി​ക്കി​ല്ല; ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ…

ന്യൂ​ഡ​ൽ​ഹി: സെ​പ്റ്റം​ബ​ർ ഒ​ന്നി​നു മു​ൻ​പാ​യി എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ന്‍റെ യൂ​ണി​വേ​ഴ്സ​ൽ അ​ക്കൗ​ണ്ട് ന​ന്പ​ർ (യു​എ​എ​ൻ ന​ന്പ​ർ) ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ അം​ഗ​ങ്ങ​ൾ​ക്ക് ഇ​പി​എ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ആ​നു​കൂ​ല്യ​വും ല​ഭി​ക്കി​ല്ല.

ഇ​പി​എ​ഫ്ഒ പോ​ർ​ട്ട​ലി​ൽ ആ​ധാ​ർ ബ​ന്ധി​പ്പി​ക്കു​ന്ന​തു​വ​രെ ജീ​വ​ന​ക്കാ​ര​ന് പി​എ​ഫ് തു​ക ല​ഭി​ക്കി​ല്ല. പി​എ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ന​ഷ്ട​മാ​കും.

ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് തൊ​ഴി​ലു​ട​മ​യ്ക്ക് പി​എ​ഫ് വി​ഹി​തം അ​ട​യ്ക്കാ​നും സാ​ധി​ക്കി​ല്ല.

റി​ട്ട​യ​ർ​മെ​ന്‍റ് ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ൾ​പ്പെടെ ഇ​പി​എ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ആ​നൂ​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്ന​തി​ന് പി​എ​ഫ് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി നി​ർ​ബ​ന്ധ​മാ​യും ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നാ​ണു പു​തി​യ ച​ട്ടം.

എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ 2020ലെ ​സാ​മൂ​ഹി​കസു​ര​ക്ഷാ കോ​ഡി​ന്‍റെ 142-ാം വ​കു​പ്പ് ഭേ​ദ​ഗ​തി ചെ​യ്ത​തോ​ടെ​യാ​ണ് ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ണം എ​ന്ന​ത് നി​ർ​ബ​ന്ധി​ത​മാ​യ​ത്.

ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത പി​എ​ഫ് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് തൊ​ഴി​ലു​ട​മ​യു​ടെ വി​ഹി​ത​മോ തൊ​ഴി​ലാ​ളി​യു​ടെ വി​ഹി​ത​മോ അ​ട​യ്ക്കാ​ൻ സാ​ധി​ക്കി​ല്ല.

പ്ര​തി​മാ​സ വി​ഹി​തം അ​ട​യ്ക്കു​ന്ന​ത് ത​ട​സ​പ്പെ​ടു​ന്ന​തി​നു പു​റ​മേ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ല്ലെ​ങ്കി​ൽ ഇ​പി​എ​ഫ്ഒ​യു​ടെ മ​റ്റു സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​കി​ല്ല. പെ​ൻ​ഷ​ൻ ഫ​ണ്ടി​ലേ​ക്കു​ള്ള വി​ഹി​ത​ത്തെ​യും ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പി​എ​ഫ് വി​ഹി​തം അ​ട​യ്ക്കു​ന്ന​ത് ത​ട​സ​പ്പെ​ട്ടാ​ൽ ഭേ​ദ​ഗ​തി ചെ​യ്ത നി​യ​മം അ​നു​സ​രി​ച്ച് തൊ​ഴി​ൽ ഉ​ട​മ​ക​ളും നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടിവ​രും.

ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത് വ​രെ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും തൊ​ഴി​ലു​ട​മ​ക​ളു​ടെ​യും വി​ഹി​തം അ​ട​യ്ക്കു​ന്ന​ത് മു​ട​ങ്ങു​ന്ന​തി​നാ​ൽ ഈ ​കാ​ല​യ​ള​വി​ലെ പി​എ​ഫ് നി​ക്ഷേ​പ​ത്തി​ന്‍റെ പ​ലി​ശ​യും തൊ​ഴി​ലാ​ളി​ക​ൾ​ക്കു ന​ഷ്ട​മാ​കും.

ഇ​സി​ആ​ർ (ഇ​ല​ക‌്ട്രോ​ണി​ക് ചെലാ​ൻ കം ​റെ​സീ​പ്റ്റ്/​പി​എ​ഫ് റി​ട്ടേ​ണ്‍) ഫ​യ​ൽ ചെ​യ്യു​ന്ന​ത് ആ​ധാ​ർ വെ​രി​ഫൈ ചെ​യ്തി​ട്ടു​ള്ള യു​എ​ൻ​എ​ൻ ഐ​ഡി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി​യും ഓ​ഗ​സ്റ്റ് 31 ആ​ണ്.

ഇ​സി​ആ​ർ അ​ഥ​വാ ഇ​ല​ക‌്ട്രോ​ണി​ക് ചെ​ലാ​ൻ കം ​റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​വും ക​ഴി​ഞ്ഞ ജൂ​ണി​ൽ പു​തു​ക്കി​യി​രു​ന്നു.

ഇ​ത​നു​സ​രി​ച്ചു ആ​ധാ​റും പി​എ​ഫ് യു​എ​എ​ൻ അ​ക്കൗ​ണ്ട് ന​ന്പ​റും ലി​ങ്ക് ചെ​യ്ത ജീ​വ​ന​ക്കാ​ർ​ക്ക് മാ​ത്ര​മേ ഇ​സി​ആ​ർ ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.

ഇ​ത് പു​തു​ക്കാ​ത്ത​വ​ർ​ക്ക് മു​ൻ​കൂ​ർ തു​ക പി​ൻ​വ​ലി​ക്കു​ന്ന​തും ഇ​ൻ​ഷു​റ​ൻ​സ് ആ​നൂ​കൂ​ല്യ​ങ്ങ​ളും ഉ​ൾ​പ്പ​ടെ​യു​ള്ള​വ ന​ഷ്ട​മാ​കും.

യു​എ​എ​ൻ ഐ​ഡി ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ക​ഴി​ഞ്ഞ ജൂ​ണ്‍ ഒ​ന്ന് ആ​യാ​ണ് ആ​ദ്യം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് സെ​പ്റ്റംബർ ഒ​ന്നു വ​രെ നീ​ട്ടു​ക​യാ​യി​രു​ന്നു.

ജീ​വ​ന​ക്കാ​രു​ടെ ആ​ധാ​റു​മാ​യി യു​എ​എ​ൻ ബ​ന്ധി​പ്പി​ച്ചു​വെ​ന്ന​ത് ഉ​റ​പ്പി​ക്ക​ണ​മെ​ന്ന് ഇ​പി​എ​ഫ്ഒ തൊ​ഴി​ലു​ട​മ​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

പി​എ​ഫ് അ​ക്കൗ​ണ്ടു​മാ​യി ആ​ധാ​ർ ബ​ന്ധി​പ്പി​ക്കേ​ണ്ട​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം തൊ​ഴി​ലു​ട​മ​ക​ൾ​ക്കാ​ണെ​ന്നും ഇ​ക്കാ​ര്യം ജീ​വ​ന​ക്കാ​രോ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ

ആ​ധാ​റു​മാ​യി പി​എ​ഫ് അ​ക്കൗ​ണ്ട് ബ​ന്ധി​പ്പി​ക്ക​ണ​മെ​ങ്കി​ൽ അം​ഗ​ങ്ങ​ളു​ടെ യു​എ​എ​ൻ ന​ന്പ​ർ ആ​ക്ടി​വേ​റ്റ് ചെ​യ്യ​ണം.

ഇ​തി​ന് ഉ​മാം​ഗ് ആ​പ്പി​ൽ ഇ​പി​എ​ഫ്ഒ സേ​വ​ന​ത്തി​ൽ താ​ഴെ​യാ​യി ആ​ക്ടി​വേ​റ്റ് യു​എ​എ​ൻ എ​ന്ന ഓ​പ്ഷ​നി​ൽ ക്ലി​ക്ക് ചെ​യ്യാം. ഇ​പി​എ​ഫ്ഒ​യു​ടെ വെ​ബ്സൈ​റ്റി​ൽ ക​യ​റി​യും യു​എ​എ​ൻ ആ​ക്ടി​വേ​റ്റ് ചെ​യ്യാം.

കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ഉ​മാം​ഗ് ആ​പ് വ​ഴി ആ​ധാ​റും പി​എ​ഫ് അ​ക്കൗ​ണ്ടും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാം. ഇ​തി​നാ​യി ഉ​മാം​ഗ് ആ​പ് ഫോ​ണി​ൽ ഡൗ​ണ്‍ലോ​ഡ് ചെ​യ്യ​ണം.

ആ​പ്പി​ൽ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ആ​പ്ലി​ക്കേ​ഷ​നി​ലെ ഓ​ൾ സ​ർ​വീ​സ​സ് ടാ​ബി​ൽ പോ​യി ഇ​പി​എ​ഫ്ഒ സേ​വ​നം സെ​ല​ക്ട് ചെ​യ്യ​ണം.

ഇ​തി​ൽ ഇ​കെ​വൈ​സി എ​ന്ന ഓ​പ്ഷ​നി​ൽ ക്ലി​ക്ക് ചെ​യ്ത് ആ​ധാ​ർ സീ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക. പി​ന്നീ​ട് യു​എ​എ​ൻ ന​ന്പ​റും ഒ​ടി​പി​യും ന​ൽ​കി ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാം.

ഇ​പി​എ​ഫ് വെ​ബ്സൈ​റ്റ് വ​ഴി​യും ആ​ധാ​റും പി​എ​ഫ് അ​ക്കൗ​ണ്ടും എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ക്കാം. ഇ​തി​നാ​യി https://unifiedportal-mem.epfindia.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ മാ​നേ​ജ് ടാ​ബി​ൽ നി​ന്ന് കെ​വൈ​സി ഓ​പ്ഷ​ൻ ക്ലി​ക്ക് ചെ​യ്യ​ണം.

പി​ന്നീ​ട് ആ​ധാ​ർ സേ​വ​നം തെ​ര​ഞ്ഞെ​ടു​ത്ത് ആ​ധാ​ർ ന​ന്പ​ർ ന​ൽ​കി ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാം. ഇ​പി​എ​ഫ്ഒ പോ​ർ​ട്ട​ലി​ൽ ഒ​ടി​പി വെ​രി​ഫി​ക്കേ​ഷ​ൻ വ​ഴി​യും ആ​ധാ​റും പി​എ​ഫ് അ​ക്കൗ​ണ്ടും ബ​ന്ധി​പ്പി​ക്കാം.

സെ​ബി മാ​ത്യു

Related posts

Leave a Comment