എന്നെ അഭിസാരികയെന്ന് വിളിച്ചു…റേറ്റ് ചോദിച്ചു ! വെളിപ്പെടുത്തലുമായി അനുരാഗ് കശ്യപിന്റെ മകള്‍; വീഡിയോ കാണാം…

സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് തനിക്ക് നേരിടേണ്ടി വരുന്ന അധിക്ഷേപങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്‍ അനുരാഗ് കാശ്യപിന്റെ മകള്‍ ആലിയ.

മോഡലിംഗില്‍ സജീവമായ ആലിയ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇതില്‍ പ്രകോപിതരായി ചിലര്‍ അശ്ലീലം പറയുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തത് എന്നാണ് ആലിയ പറയുന്നത്.

തന്റെ യൂട്യൂബ് ചാനലിലൂടെയുള്ള ക്യു ആന്‍ഡ് എ വിഡിയോയിലാണ് താരപുത്രിയുടെ തുറന്നു പറച്ചില്‍. സോഷ്യല്‍ മീഡിയയിലൂടെയുള്ള നെഗറ്റിവിറ്റി എങ്ങനെയാണ് ബാധിക്കുന്നത് എന്നായിരുന്നു ചോദ്യം.

അതിന് ആലിയ പറഞ്ഞ മറുപടി ഇങ്ങനെ; സോഷ്യല്‍ മീഡിയ നെഗറ്റീവിറ്റി ഞാന്‍ തിരിച്ചറിഞ്ഞ കാര്യമാണ്. ഞാന്‍ വളരെ സെന്‍സിറ്റീവ് ആയ വ്യക്തിയാണ്. ചെറിയ കാര്യം പോലും എന്നെ വല്ലാതെ ബാധിക്കും..

നിസാര കാര്യത്തിന് വരെ ഒരു ദിവസം മുഴുവന്‍ കരഞ്ഞ് തീര്‍ക്കും. അടുത്തിടെ ലലോഞ്ച് അണ്ടര്‍വെയറിനുവേണ്ടി ചെയ്ത വര്‍ക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കെടുത്തിരുന്നു. ഇന്ത്യക്കാരിയായിരുന്നിട്ട് ഇത്തരം ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ നാണമില്ലേ എന്നാണ് ആളുകള്‍ എന്നോട് ചോദിച്ചത്.

എനിക്ക് ബലാത്സംഗ ഭീഷണികള്‍ വന്നു, എന്നെ വേശ്യയെന്ന് വിളിച്ചു, എനിക്ക് വിലയിട്ട് സന്ദേശം അയച്ചു, വധഭീഷണികള്‍ വന്നു, എന്നെ കുടുംബത്തെ വരെ അധിക്ഷേപിച്ചു. ഈ സംഭവങ്ങള്‍ എന്നെയേറെ പഠിപ്പിച്ചു. ഞാന്‍ നിരന്തരം കരഞ്ഞു.

Related posts

Leave a Comment