ഉ​ത്തേ​ജ​കം; ആ​ന്ദ്രെ റ​സ​ലി​ന് ഒ​രു വ​ർ​ഷം ക്രി​ക്ക​റ്റ് വി​ല​ക്ക്

CRICKET മോ​ൺ​ട്രി​യ​ൽ: വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് താ​രം ആ​ന്ദ്രെ റ​സ​ലി​ന് ഒ​രു വ​ർ​ഷ​ത്തേ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഓ​ൾ​റൗ​ണ്ട​റെ ലോ​ക ഉ​ത്തേ​ജ​ക വി​രു​ദ്ധ ഏ​ജ​ൻ​സി വി​ല​ക്കി​യ​ത്.

2015 ൽ ​മൂ​ന്നു വ്യ​ത്യ​സ്ത സ​മ​യ​ത്ത് ശേ​ഖ​രി​ച്ച സാ​ന്പി​ളു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ റ​സ​ൽ ഉ​ത്തേ​ജ​കം ഉ​പ​യോ​ഗി​ച്ച​താ​യി തെ​ളി​ഞ്ഞു. ചൊ​വ്വാ​ഴ്ച മു​ത​ൽ വി​ല​ക്ക് നി​ല​വി​ൽ​വ​രും. 2016 ട്വ​ന്‍​റി 20 ലോ​ക​ക​പ്പ് നേ​ടി​യ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ടീ​മി​ൽ റ​സ​ൽ അം​ഗ​മാ​യി​രു​ന്നു.

Related posts