മെഡിൽ നഷ്ടത്തെക്കുറിച്ച് ഉസൈൻ ബോൾ ട്ടിന്‍റെ പ്രതികരണം നി​യ​മം നി​യ​മ​മാ​ണെ​ന്നു‍

bolt

ജ​മൈ​ക്ക: ബെ​യ്ജിം​ഗ് ഒ​ളി​മ്പി​ക്‌​സി​ല്‍ നേ​ടി​യ റി​ലേ സ്വ​ര്‍​ണം ന​ഷ്ട​മാ​യ​താ​യി ഉ​സൈ​ന്‍ ബോ​ള്‍​ട്ട് വെ​ളി​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​രെ​യാ​ണ് അ​തു ദുഃ​ഖി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ മെ​ഡ​ല്‍ ന​ഷ്ട​ത്തെ​ക്കു​റി​ച്ച് തി​ക​ച്ചും ധീ​ര​മാ​യാ​യി​രു​ന്നു ബോ​ള്‍​ട്ടി​ന്‍​റെ പ്ര​തി​ക​ര​ണം. നി​യ​മം നി​യ​മ​മാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് ബോ​ള്‍​ട്ട് ഈ ​തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ച്ച​ത്. നെ​സ്റ്റ കാ​ര്‍​ട്ട​ര്‍, അ​സ​ഫ പ​വ​ല്‍, മൈ​ക്ക​ല്‍ ഫ്രേ​റ്റ​ര്‍ എ​ന്നി​വ​രാ​യി​രു​ന്നു 2008ലെ ​ബെ​യ്ജിം​ഗ് ഒ​ളി​മ്പി​ക്‌​സി​ല്‍ ബോ​ള്‍​ട്ടി​നൊ​പ്പം റി​ലേ സ്വ​ര്‍​ണം നേ​ടി​യ ടീ​മി​ലു​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ല്‍, ബെ​യ്ജിം​ഗി​ല്‍ നി​ന്നു ശേ​ഖ​രി​ച്ച നെ​സ്റ്റ കാ​ര്‍​ട്ട​റി​ന്‍​റെ സാ​മ്പി​ള്‍ വീ​ണ്ടും പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ നി​രോ​ധി​ത മ​രു​ന്നാ​യ മെ​ഥൈ​ല്‍​ഹെ​ക്‌​സാ​മീ​ന്‍​റെ സാ​ന്നി​ദ്ധ്യം ക​ണ്ടെ​ത്തി​യ​താ​ണ് മെ​ഡ​ല്‍ ന​ഷ്ട​ത്തി​നു വ​ഴി​വ​ച്ച​ത്.മൂ​ന്ന് ഒ​ളി​മ്പി​ക്‌​സു​ക​ളി​ല്‍​നി​ന്ന് ഒ​മ്പ​തു സ്വ​ര്‍​ണം നേ​ടി സ്വ​ര്‍​ണ നേ​ട്ട​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു നി​ല്‍​ക്കു​മ്പോ​ഴാ​യി​രു​ന്നു ഈ ​ദു​ര്‍​വി​ധി.

ഈ ​ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഒ​ളി​മ്പി​ക് ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ ജ​മൈ​ക്ക​യി​ല്‍ നി​ന്നും ഈ ​മെ​ഡ​ല്‍ തി​രി​ച്ചെ​ടു​ത്ത​ത്. “മെ​ഡ​ല്‍ ന​ഷ്ട​പ്പെ​ട്ട​തി​ല്‍ ഞാ​ന്‍ അ​സ​ന്തു​ഷ്ട​നാ​ണ്, എ​ന്നാ​ൽ, നി​യ​മം നി​യ​മ​മാ​ണ്’’​ബോ​ള്‍​ട്ട് പ​റ​യു​ന്നു. എ​ന്നാ​ല്‍ കാ​ര്‍​ട്ട​റും ജ​മൈ​ക്ക​ന്‍ അ​ത്‌​ല​റ്റി​ക് അ​ഥോ​റി​റ്റി​യും അ​പ്പീ​ലി​നു പോ​കാ​ന്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

Related posts