ചെ​ങ്കൊ​ടി​യെ കൈ​വി​ട്ട് ര​ക്ത​സാ​ക്ഷി​ക​ളു​ടെ മ​ണ്ണ്; അ​മ്പ​ല​പ്പു​ഴ​യു​ടെ പ്ര​തി​നി​ധി​യാ​യി ജി. ​സു​ധാ​ക​ര​ൻ നി​യ​മ​സ​ഭ​യി​ലേ​ക്ക്


അ​മ്പ​ല​പ്പു​ഴ: ചെ​ങ്കൊ​ടി​യെ കൈ​വി​ട്ട് ര​ക്ത​സാ​ക്ഷി​ക​ളു​ടെ മ​ണ്ണ്. ഭ​ര​ണ​വി​രു​ദ്ധ ത​രം​ഗ​ത്തി​ൽ പു​ന്ന​പ്ര വ​യ​ലാ​റി​ന്‍റെ മ​ണ്ണാ​യ അ​മ്പ​ല​പ്പു​ഴ​യി​ൽ​നി​ന്നു ചെ​ങ്കൊ​ടി ഒ​ഴു​കി​പ്പോ​യി. ക​ഴി​ഞ്ഞ നാ​ലു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മ​ണ്ഡ​ലം ചു​വ​പ്പാ​യി​രു​ന്നു.

2006, 2011, 2016 എ​ന്നീ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ജി. ​സു​ധാ​ക​ര​നും 2021 ൽ ​എ​ച്ച്. സ​ലാ​മു​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ ചെ​ങ്കൊ​ടി പാ​റി​ച്ച​ത്. പൊ​തു​വേ യു​ഡി​എ​ഫ് മ​ണ്ഡ​ല​മെ​ന്ന​റി​യ​പ്പെ​ടു​ന്ന അ​മ്പ​ല​പ്പു​ഴ യു​ഡി​എ​ഫി​ന് ന​ഷ്ട​പ്പെ​ടു​ന്ന​ത് സു​ധാ​ക​ര​ന്‍റെ വ​ര​വി​ലൂ​ടെ​യാ​യി​രു​ന്നു.

എ​ന്നാ​ൽ, ആ ​സു​ധാ​ക​ര​നി​ലൂ​ടെ​ത്ത​ന്നെ മ​ണ്ഡ​ലം ചെ​ങ്കൊ​ടി ഉ​പേ​ക്ഷി​ക്കു​ന്ന കാ​ഴ്ച​യ്ക്കാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് സാ​ക്ഷ്യം വ​ഹി​ച്ച​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ലെ അ​ഡ്വ. എം. ​ലി​ജു​വി​നെ 111, 25 വോ​ട്ടു​ക​ൾ​ക്കാ​ണ് എ​ച്ച്. സ​ലാം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഇ​ത്ത​വ​ണ ജി. ​സു​ധാ​ക​ര​ൻ 75,184 വോ​ട്ട് നേ​ടി 27,935 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി​യ​പ്പോ​ൾ സ​ലാ​മി​ന് ല​ഭി​ച്ച​ത് 47,249 വോ​ട്ട്. അ​വ​സാ​ന നി​മി​ഷം​വ​രെ വി​ജ​യി​ക്കു​മെ​ന്ന പ്ര​ച​ര​ണ​മാ​യി​രു​ന്നു ഇ​ട​തു​മു​ന്ന​ണി ക്യാ​മ്പ് ന​ട​ത്തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​റെ വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന ജി. ​സു​ധാ​ക​ര​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ ഫ​ലം വ​ന്ന​പ്പോ​ൾ കൃ​ത്യ​മാ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment