ആ​രോ​ഗ്യ​പ​രീ​ക്ഷ​ക​ൾ മു​ഴു​വ​ൻ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി! അഭിനന്ദൻ വർദ്ധമാൻ വ്യോമസേനയിൽ തിരിച്ചെത്തുന്നു

ന്യൂഡൽഹി: അ​ഭി​ന​ന്ദ​ൻ വ​ർ​ദ്ധ​മാ​ൻ മു​ഴു​വ​ൻ സ​മ​യ പൈ​ല​റ്റാ​യി വ്യോ​മ​സേ​ന​യി​ൽ തി​രി​ച്ചെ​ത്തു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രുന്നു.

പൈ​ല​റ്റാ​യി ജോ​ലി​യി​ൽ തി​രി​കെ ക​യ​റാ​നു​ള്ള ആ​രോ​ഗ്യ​പ​രീ​ക്ഷ​ക​ൾ മു​ഴു​വ​ൻ വി​ജ​യ​ക​ര​മാ​യി അ​ദ്ദേ​ഹം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി വ്യോ​മ​സേ​ന അ​റി​യി​ച്ചു. ബംഗളൂരുവിലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഏ​യ്റോ​സ്പേ​സ് മെ​ഡി​സി​നി​ലാ​ണ് ആ​രോ​ഗ്യ പ​രീ​ക്ഷ​ക​ൾ ന​ട​ന്ന​ത്. അ​ഭി​ന​ന്ദ​ൻ വ​ർ​ദ്ധ​മാ​നു വ്യോ​മ​സേ​നാ പൈ​ല​റ്റാ​വാ​ൻ ഒ​രു ത​ടസവും ഇ​നി​യി​ല്ലെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.

ബ​ാലാ​കോട്ട് ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് 2019 ഫെ​ബ്രു​വ​രി 27ന് ഇ​ന്ത്യ​ൻ വ്യോ​മാ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ പാ​കി​സ്ഥാ​ൻ എ​ഫ് 16 വി​മാ​ന​ങ്ങ​ളെ പി​ന്തു​ട​ർ​ന്ന് ത​ക​ർ​ത്ത വൈ​മാ​നി​ക​രി​ലൊ​രാ​ളാ​ണ് അ​ഭി​ന​ന്ദ​ൻ. സ്വ​ന്തം വി​മാ​നം ത​ക​ർ​ന്ന് പാ​കി​സ്ഥാ​ന്‍റെ പി​ടി​യി​ലാ​യെ​ങ്കി​ലും ധൈര്യവും മ​ന​ഃസാന്നി​ധ്യവും കൈ​വെ​ടി​യാ​തെ നി​ന്ന അ​ഭി​ന​ന്ദ​ൻ വ​ർ​ദ്ധ​മാ​ൻ രാഷ്‌‌ട്രത്തി​ന്‍റെ​യാ​കെ അ​ഭി​മാ​ന​സ്തം​ഭ​മാ​യി മാ​റി​യി​രു​ന്നു. അ​ഭി​ന​ന്ദ​നു വീ​ർ ച​ക്ര ന​ൽ​ക​ണം എ​ന്ന് വ്യോ​മ​സേ​ന ശിപാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ സൈ​നി​ക ബ​ഹു​മ​തി​യാ​ണ് വീ​ർ ചക്ര. പ​രം വീ​ർ ച​ക്ര​വും മ​ഹാ​വീ​ർ ച​ക്ര​വു​മാ​ണ് ഇ​തി​നു മു​ക​ളി​ലു​ള്ള ബ​ഹു​മ​തി​ക​ൾ. ഓ​ഗ​സ്റ്റ് 15നു ​ഒൗ​ദ്യോ​ഗി​ക​മാ​യി അ​ഭി​ന​ന്ദ​ൻ വ​ർ​ദ്ധ​മാ​നു വീ​ർ​ച​ക്രം സ​മ്മാ​നി​ക്കാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Related posts