അവകാശവാദം ഉന്നയിച്ച് തീരുന്നതിന് മുമ്പ് കച്ചവടം പൊടിപൊടിച്ചു! ലോകത്തൊരു കടച്ചവടക്കാരനും ഈ അബദ്ധം സംഭവിക്കരുതേയെന്ന് സോഷ്യല്‍മീഡിയ; വൈറല്‍ വീഡിയോ

കച്ചവടക്കാര്‍ തങ്ങളുടെ ഉത്പ്പന്നം വിറ്റഴിക്കുന്നതിനായി പലതരത്തിലുള്ള തന്ത്രങ്ങളും പരീക്ഷിക്കാറുണ്ട്. പ്രത്യേകിച്ച് വഴിയോരക്കച്ചവടക്കാരും വീടുകള്‍ കയറിയിറങ്ങി കച്ചവടം നടത്തുന്നവരും.

താഴെ വീണാലും ആഘാതം സംഭവിച്ചാലും വില്‍ക്കുന്ന വസ്തു പൊട്ടുകയോ അതിന് യാതൊരു കേടുപാടുകളും സംഭവിക്കുകയോ ഇല്ലെന്നും വാങ്ങുന്നവരെ വിശ്വസിപ്പിക്കാന്‍ അവര്‍ എന്ത് പ്രകടനവും നടത്തുകയും ചെയ്യും. സമാനമായ രീതിയില്‍ പ്ലാസ്റ്റിക് പാത്രം വില്‍ക്കാനെത്തിയ അന്യസംസ്ഥാനക്കാരന് സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

പ്ലാസ്റ്റിക് പാത്രം വില്‍ക്കാനെത്തിയ അന്യസംസ്ഥാന വില്‍പ്പനക്കാരന്‍ ഇതിന്റെ കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു. ശക്തിയായി ഇരു പാത്രങ്ങളും ഒന്നിലേറെ തവണ കൂട്ടിയിടിപ്പിച്ചാണ് വിശ്വാസം സ്വന്തമാക്കാന്‍ നോക്കിയത്. എന്നാല്‍ മൂന്നാമത്തെ അടിക്ക് തന്നെ പാത്രം പൊട്ടി. ഇതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി കച്ചവടക്കാരന്‍. വാങ്ങാനെത്തിയ വ്യക്തിയാകട്ടെ, അദ്ദേഹത്തിന് സംഭവിച്ച അബദ്ധം കണ്ട് പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

Related posts