ക​ലി​തു​ള്ളി മ​ഴ, കു​തി​ച്ചെ​ത്തി കിഴക്കൻ‌വെള്ളം! ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും സൈ​ന്യ​വും ചെ​ങ്ങ​ന്നൂ​രി​ൽ

ആ​ല​പ്പു​ഴ: ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് കു​ട്ട​നാ​ട്, ചെ​ങ്ങ​ന്നൂ​ർ മേ​ഖ​ല​ക​ളി​ലേ​ക്ക് പ്ര​ള​യ​ജ​ലം കൂ​ടു​ത​ലാ​യി ഒ​ഴു​കി​യെ​ത്തു​ന്നു. എ​സി റോ​ഡ​ട​ക്ക​മു​ള്ള ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. ന​ദി​ക​ളു​ടെ​യും കാ​യ​ലി​ന്‍റെ​യും തോ​ടു​ക​ളു​ടേ​യും തീ​ര​ത്തു​ള്ള വീ​ടു​ക​ളി​ലെ​ല്ലാം വെ​ള്ള​വും ക​യ​റി. മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റു​മു​ള്ള​തി​നാ​ൽ പ​ല​യി​ട​ത്തും മ​ര​ങ്ങ​ൾ വീ​ണും വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി​യും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ട്. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ​യും ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ​യും ഷ​ട്ട​റു​ക​ൾ തു​റ​ന്നു. സ്പി​ൽ​വേ​യു​ടെ പൊ​ഴി​മു​ഖ​ത്തി​ന്‍റെ വീ​തി​യും കൂ​ട്ടി​ത്തു​ട​ങ്ങി. അ​ന്ധ​കാ​ര​ന​ഴി​യി​ലൂ​ടെ​യും നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യു​ണ്ട്. ക​ട​ൽ ക്ഷോ​ഭി​ക്കാ​തെ നി​ൽ​ക്കു​ന്ന​തി​നാ​ൽ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ക​ട​ലി​ലേ​ക്ക് പോ​കു​ന്നു​മു​ണ്ട്.

മ​ഴ ക​ന​ത്ത​തോ​ടു​കൂ​ടി ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു. തി​രു​വ​ൻ​വ​ണ്ടൂ​രി​ൽ വെ​ള്ള​ക്കെ​ട്ടി​ല​ക​പ്പെ​ട്ട മൂ​ന്നം​ഗ കു​ടും​ബ​ത്തെ ചെ​ങ്ങ​ന്നൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ ര​ക്ഷി​ച്ച് ക്യാ​ന്പി​ലേ​ക്കു മാ​റ്റി. ചെങ്ങന്നൂർ പിരളശേരി കോടം തുരുത്തിലെ 200-ഓളം പേരെ പോലീസും ഫയര് ഫോഴ്സും ചേര്ന്ന് ഒഴിപ്പിച്ചു. വെള്ളത്താൽ ചുറ്റപ്പെട്ട മേഖലയാണിത്.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​നാ​യി ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ സം​ഘ​ങ്ങ​ളും ജി​ല്ല​യി​ലെ​ത്തി. പാ​ങ്ങോ​ട് സൈ​നി​ക ക്യാ​ന്പി​ൽ നി​ന്നും 25 അം​ഗ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യാ​ണ് ജി​ല്ല​യി​ലെ​ത്തി​യ​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ ജി​ല്ല​യി​ലേ​ക്കെ​ത്താ​ൻ ര​ണ്ടു സം​ഘ​ങ്ങ​ളെ​ക്കൂ​ടി പാ​ങ്ങോ​ട് ക്യാ​ന്പി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും ഇ​ന്ത്യാ ടി​ബ​റ്റ​ൻ ബോ​ർ​ഡർ പോ​ലീ​സ് (ഐ​ടി​ബി​പി) ചെ​ങ്ങ​ന്നൂ​രി​ലെ​ത്തി.

കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​നാ​ൽ ആ​ല​പ്പു​ഴ​യി​ൽ നി​ന്നും പു​ളി​ങ്കു​ന്നി​ലേ​ക്കു​ള്ള കെഎ​സ്ആ​ർ​ടി​സി ബ​സ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു. പി​ന്നീ​ട് പു​ന​രാ​രം​ഭി​ച്ചു. പ​ന്പ​യാ​റി​നോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല​സ്ഥ​ല​ത്തും വെ​ള്ളം ക​യ​റി. ത​ല​വ​ടി, കു​തി​ര​ച്ചാ​ലി​ൽ 45 വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി. ര​ണ്ടു​ദി​വ​സ​മാ​യി തു​ട​രു​ന്ന കാ​റ്റി​ലും മ​ഴ​യി​ലും കു​ട്ട​നാ​ട്ടി​ൽ നൂ​റോ​ളം വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നു. നാ​ലു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വ്യാ​പ​ക കൃ​ഷി​നാ​ശ​വു​മു​ണ്ടാ​യി. മ​ണ്ണ​ഞ്ചേ​രി​യി​ൽ 30 ഓ​ളം വീ​ടു​ക​ൾ ത​ക​രു​ക​യും വീ​ടു​ക​ളു​ടെ ഷീ​റ്റു​ക​ൾ പ​റ​ന്നു​പോ​യി നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും മ​ര​ങ്ങ​ൾ വീ​ണു വൈ​ദ്യു​തി​ബ​ന്ധം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന് ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ൽ ജ​ലാ​ശ​യ​ങ്ങ​ൾ​ക്കു മു​ക​ളി​ലൂ​ടെ പോ​കു​ന്ന ഇ​ല​ക‌്ട്രി​ക് ലൈ​നു​ക​ൾ​ക്ക് ക്ലി​യ​റ​ൻ​സ് കു​റ​യു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. രാ​ത്രി​വ​ള്ള​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ല ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

തകഴി കൃഷിഭവൻ പരിധി യിലെ വേഴപ്രാ പടിഞ്ഞാറ് ചെത്തിക്കളം പാടശേഖരത്തിൽ മടവീണു. 14 ഏക്കറോളം വരുന്ന പാടശേഖരമാണിത്. അഞ്ചുപേ രാണ് ഇവിടെ കൃഷി ചെയ്യുന്നത്. 65 ദിവസം പിന്നിട്ട കൃഷി നശിച്ചു

മാ​ങ്കം​കു​ഴി: ശ​ക്ത​മാ​യ മ​ഴ​യി​ൽ അ​ച്ച​ൻ കോ​വി​ലാ​റ്റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ ആ​റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം റ​വ​ന്യൂ അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. പ​ന്പാ ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ അ​ച്ച​ൻ കോ​വി​ലാ​റി​ൽ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ശ​ക്ത​മാ​യി​ട്ടു​ണ്ട്. ആ​റി​ന്‍റെ തീ​ര​ത്തെ വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റി.

ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ വെ​ട്ടി​യാ​ർ ഇ​ര​ട്ട​പ്പ​ള്ളി​ക്കു​ടം ഗ​വ. എ​ൽ​പി സ്കൂ​ൾ, കു​ന്നം ഗ​വ. എ​ൽ​പി സ്കൂ​ൾ എ​ന്നിവി​ട​ങ്ങ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു. ഇ​ര​ട്ട​പ്പ​ള്ളി​ക്കു​ടം ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ ക്യാ​ന്പി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ 25 കു​ടും​ബ​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡി​ൽ തേ​വേ​രി പു​ഞ്ച​യു​ടെ പ​ടി​ഞ്ഞാ​റെ​ക്ക​ര പൊ​യ്ക​യി​ൽ​ക​ളം, കാ​ക്ക​നാ​ട് ഭാ​ഗം, കൊ​ട്ടാ​ര​ത്തി​ൽ​ക​ട​വ് എ​ട്ടാം വാ​ർ​ഡി​ൽ പു​തു​ച്ചി​റ എ​ന്നീ മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റി.

തീ​ര​പ്ര​ദേ​ശ​ങ്ങ​ളാ​യ ഹ​രി​പ്പാ​ട്, ക​രു​വാ​റ്റ, വീ​യ​പു​രം, ചെ​റു​ത​ന, പ​ള്ളി​പ്പാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. വെ​ള്ളം ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ത​ങ്ങ​ളു​ടെ പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ൾ, അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ന്നി​വ പ്ര​ത്യേ​കം കി​റ്റു​ക​ളി​ലാ​ക്കി വീ​ടി​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട്ടി​ൽ വീ​ണ്ടും ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ ജ​ന​ജീ​വി​തം കൂ​ടു​ത​ൽ ദു​സ്സ​ഹ​മാ​യി. ഇ​ന്ന​ലെ മാ​ത്രം കു​ട്ട​നാ​ട്ടി​ൽ ഒ​ര​ടി​യി​ലേ​റെ​യാ​ണ് ജ​ല​നി​ര​പ്പു​യ​ർ​ന്ന​ത്. എ​സി റോ​ഡി​ന്‍റെ തെ​ക്ക​ൻ​മേ​ഖ​ല​യി​ലാ​ണ് പ്ര​ള​യം ഏ​റ്റ​വു​മ​ധി​കം ദു​രി​തം വി​ത​യ്ക്കു​ന്ന​ത്. എ​ട​ത്വ, ത​ല​വ​ടി, മു​ട്ടാ​ർ, വീ​യ​പു​രം പ്ര​ദേ​ശ​ങ്ങി​ൽ മി​ക്ക പു​ര​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. കു​ട്ട​നാ​ട്ടി​ലെ പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം ത​ന്നെ വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത് ഗ​താ​ഗ​ത​ത്തി​നു ത​ട​സ​മാ​യി. ആ​ല​പ്പു​ഴ – ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രു​ന്നെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ പു​ന​രാ​രം​ഭി​ച്ചു. കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ഇ​ന്ന​ലെ​മു​ത​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളും ക​ഞ്ഞി​വീ​ഴ്ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളും ആ​രം​ഭി​ച്ചു.

ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ മാ​ർ​ഗ​ളി​ലു​ണ്ടാ​യി​ട്ടു​ള്ള ത​ട​സ​ങ്ങ​ൾ മൂ​ലം ഇ​വ​യു​ടെ പൂ​ർ​ണ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് റ​വ​ന്യു വ​കു​പ്പി​ൽ നി​ന്നും ല​ഭി​ക്കു​ന്ന സൂ​ച​ന. ത​ല​വ​ടി​യി​ൽ ര​ണ്ടു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ആ​രം​ഭി​ച്ചു. ക​ഞ്ഞി​വീ​ഴ്ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ താ​ലൂ​ക്കാ​ഫീ​സി​ലെ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ല​ഭി​ച്ചി​ട്ടി​ല്ല. കി​ട്ടി​യ വി​വ​ര​മ​നു​സ​രി​ച്ച് പു​ളി​ങ്കു​ന്ന്100, മു​ട്ടാ​ർ 32, കൈ​ന​ക​രി സൗ​ത്ത് 20, നോ​ർ​ത്ത് ര​ണ്ട്, കു​ന്നു​മ്മ ഒ​ന്നു​വീ​തം ക​ഞ്ഞി​വീ​ഴ്ത്ത​ൽ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി​ട്ടാ​ണ് വി​വ​രം.

ഇ​ന്ന​ലെ വ​രെ കാ​റ്റി​ലും മ​ഴ​യി​ലും നാ​ലു വീ​ടു​ക​ൾ പൂ​ർ​ണാ​യും ത​ക​ർ​ന്നു. റ​വ​ന്യു വ​കു​പ്പി​നു ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ച ഇ​തു​വ​രെ 115 വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വും, ശ​ക്ത​മാ​യ മ​ഴ​യും തു​ട​രു​ന്ന​തു​മൂ​ലം ര​ണ്ടാം​കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ മ​ട​വീ​ഴ്ച​യി​ലാ​യി.
ത​ക​ഴി​യി​ൽ ഇ​ന്ന​ലെ ഒ​രു പാ​ട​ത്ത് മ​ട​വീ​ഴ്ച​യു​ണ്ടാ​യി. മ​ട​വീ​ഴ്ച ഒ​ഴി​വാ​ക്കാ​ൻ പാ​ട​ശേ​ഖ​ര സ​മി​തി​യും ക​ർ​ഷ​ക​രും പു​റം​ബ​ണ്ടു സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജാ​ഗ്ര​ത​യി​ലാ​ണ്.

ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും സൈ​ന്യ​വും ചെ​ങ്ങ​ന്നൂ​രി​ൽ

മ​ഴ​ക്കെ​ടു​തി​യും ജ​ല​നി​ര​പ്പ് ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ​യും സൈ​ന്യ​ത്തി​ന്‍റെ​യും ഓ​രോ സം​ഘ​ത്തെ ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് നി​യോ​ഗി​ച്ച​താ​യി ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള അ​റി​യി​ച്ചു. എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ 12 പേ​രും 15 സൈ​നി​ക​രും അ​ട​ങ്ങി​യ സം​ഘ​മാ​ണ് ചെ​ങ്ങ​ന്നൂ​രി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്. ഇ​രു​വി​ഭാ​ഗ​വും ചെ​ങ്ങ​ന്നൂ​ർ ആ​ർ​ഡി​ഒ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​വ​ർ​ത്തി​ക്കും. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​നാ​യി 60 അം​ഗ സൈ​ന​വ്യും 25 അം​ഗ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല​യി​ൽ എ​ത്തി​യി​രു​ന്നു.

മ​ന്ത്രി​മാ​രാ​യ ജി.​സു​ധാ​ക​ര​ൻ, ഡോ. ​തോ​മ​സ് ഐ​സ​ക് എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ള​ക്ട​ർ വി​ല​യി​രു​ത്തു​ന്നു​ണ്ട്. കു​ട്ട​നാ​ടു​ൾ​പ്പെടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ബ് ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ തേ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം. ചെ​റു​ത​ന പെ​രു​മാ​ൻ​തു​രു​ത്തി​ലെ വെ​ള്ള​കെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി നീ​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു. കി​ട​ങ്ങ​റ- ച​ങ്ങ​നാ​ശേ​രി ക​നാ​ലി​ലെ പോ​ള നീ​ക്കാ​നും ജി​ല്ലാ​ത​ല​ത്തി​ൽ മൂ​ന്നും താ​ലൂ​ക്കു ത​ല​ത്തി​ൽ ഓ​രോ പെ​ട്രോ​ൾ പ​മ്പി​ലും ഇ​ന്ധ​നം ശേ​ഖ​രി​ച്ചു​വ​യ്ക്കാ​ൻ ജി​ല്ല സ​പ്ലൈ ഓ​ഫീ​സ​ർ​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്. ട്രാ​ക്ട​റു​ക​ൾ ക​രു​ത​ലാ​യി​വ​യ്ക്കാ​ൻ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts