എം​എ​ൽ​എ​മാ​രു​ടെ വാ​ക്പോ​രി​ൽ തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തെ ക​രി​മ​ണ​ൽ ഖ​ന​നം വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്നു

അ​മ്പ​ല​പ്പു​ഴ: വി​വാ​ദ​മാ​യ​ തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തെ ക​രി​മ​ണ​ൽ ഖ​ന​നം വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്നു. എം​എ​ൽ​എ​മാ​രാ​യ ജി. ​സു​ധാ​ക​ര​നും റെ​ജി ചെ​റി​യാ​നും ത​മ്മി​ൽ വാ​ക്പോ​ര് മു​റു​കി​യതോ​ടെ​യാ​ണ് തീ​ര​ദേ​ശ​ത്തി​ന്‍റെ ആ​വാ​സവ്യ​വ​സ്ഥ ത​ന്നെ ത​കി​ടം മ​റി​ക്കു​ന്ന ക​രി​മ​ണ​ൽ ഖ​ന​നം വീ​ണ്ടും വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ളി​ൽ സ്ഥാ​നം പി​ടി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ൽ​കി​യ ടെ​ൻ​ഡ​ർ​പ്ര​കാ​രം ച​വ​റ ഐ​ആ​ർ​ഇ​എ​ൽ, കെ​എം​എം​എ​ൽ ക​മ്പ​നി​ക​ളാ​ണ് തോ​ട്ട​പ്പ​ള്ളി​യി​ൽനി​ന്ന് ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു നൂ​റു ക​ണ​ക്കി​ന് ലോ​ഡ് ക​രി​മ​ണ​ൽ കു​ഴി​ച്ചു ക​ട​ത്തി​യ​ത്. ഇ​തി​ന്‍റെ മ​റ​വി​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്ക​ട​ക്കം ല​ക്ഷ​ങ്ങ​ളാ​ണ് ക​മ്പ​നി​ക​ൾ ന​ൽ​കി​യ​ത്.

തീ​രശോ​ഷ​ണ​ത്തി​നു കാ​ര​ണ​മാ​കു​ന്ന ഈ ​കൊ​ള്ള​യ്ക്കെ​തി​രേ ക​രി​മ​ണ​ൽ ഖ​ന​ന വി​രു​ദ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത​ൽകെ​ട്ടി​ നി​ര​വ​ധി സ​മ​ര​മു​റ​ക​ളാ​ണ് ന​ട​ത്തി​യ​ത്. തു​ട​ക്ക​ത്തി​ൽ സി​പി​എം ഒ​ഴി​ച്ചു ധീ​വ​ര​സ​ഭ അ​ട​ക്കം വി​വി​ധ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ സ​മ​രരം​ഗ​ത്തു നി​ല​യു​റ​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പ​ല​രും ഉ​ൾ​വ​ലി​യു​ക​യാ​യി​രു​ന്നു.

സ​മ​രരം​ഗ​ത്തു നി​ല​യു​റ​പ്പി​ച്ച പ്ര​കൃ​തിസ്നേ​ഹി​ക​ളാ​യ മു​ൻ നി​ര നേ​താ​ക്ക​ൾ അ​ട​ക്കം വി​വി​ധ കേ​സി​ൽ​പ്ര​തി​ക​ളാ​യി. ഖ​ന​നം മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് വ​രെ ന​ട​ന്നി​രു​ന്നു. ക​ഴി​ഞ്ഞദി​വ​സം കു​ട്ട​നാ​ട് എം​എ​ൽ​എ തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖം സ​ന്ദ​ർ​ശി​ച്ച​തി​നെ​തി​രേ അ​മ്പ​ല​പ്പു​ഴ എം​എ​ൽ​എ ജി. ​സു​ധാ​ക​ര​ൻ രം​ഗ​ത്തു​വ​ന്ന​തോ​ടെ വി​ഷ​യം വീ​ണ്ടും ചൂ​ടു​പി​ടി​ച്ചു.

ഇ​ന്ന​ലെ നിയ​മ​സ​ഭ​യി​ലും സു​ധാ​ക​ര​ൻ തോ​ട്ട​പ്പ​ള്ളി​യി​ലെ ക​രി​മ​ണ​ൽ ഖ​ന​ന അ​ഴി​മ​തി ചൂ​ണ്ടി​കാ​ട്ടി​യി​രു​ന്നു. അ​തേസ​മ​യം തോ​ട്ട​പ്പ​ള്ളി സ​ന്ദ​ർ​ശി​ച്ച​ത് പൊ​ഴിമു​റി​ച്ചു കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​നു പ​രി​ഹാ​രം കാ​ണേ​ണ്ട ആ​ലോ​ച​ന​ക്കാ​യാ​ണെ​ന്നാ​ണ് റെ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞ​ത്. അ​തേസ​മ​യം, ക​രി​മ​ണ​ൽ ഖ​ന​നം അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു സ​മ​ര​സ​മി​തി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു നി​വേ​ദ​നം ന​ൽ​കി.

Related posts

Leave a Comment