വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ട് പത്തനംതിട്ടയിൽ മ​യ​ക്കു​മ​രു​ന്ന് ലോ​ബി സജീവമാകുന്നു; എക്സൈസ് ജാഗ്രതയിൽ

പ​ത്ത​നം​തി​ട്ട: സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും മ​റ്റു ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ​യും വ്യാ​പ​നം ഗു​രു​ത​ര​മാ​കു​ന്ന​താ​യി എ​ക്സൈ​സ് വ​കു​പ്പ്.ജി​ല്ല​യി​ൽ എ​ക്സൈ​സ് വ​കു​പ്പ് ക​ണ്ടെ​ടു​ത്ത മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​വ​ച്ചു​കൊ​ണ്ടാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ കെ. ​ച​ന്ദ്ര​പാ​ല​ൻ അ​റി​യി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളെ ല​ഹ​രി​മ​രു​ന്നി​ന്‍റെ വാ​ഹ​ക​രാ​ക്കി വ​ൻ​തോ​തി​ൽ ല​ഹ​രി​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്ത് വ്യാ​പ​ക​മാ​ക്കാ​ൻ മ​യ​ക്കു​മ​രു​ന്ന് ലോ​ബി ഗു​ഢ​ത​ന്ത്ര​ങ്ങ​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. റാ​ന്നി​യി​ലും മ​ല്ല​പ്പ​ള്ളി​യി​ലും ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പാ​ഴ്സ​ൽ സ​ർ​വീ​സു​ക​ൾ​ഡ പ​രി​ശോ​ധി​ച്ച​തി​ൽ വ​ൻ​തോ​തി​ലു​ള്ള മ​യ​ക്കു​മ​രു​ന്നി​ന്‍റെ വി​പ​ണ​നം ന​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്ന് എ​ക്സൈ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും എ​ക്സൈ​സ് വ​കു​പ്പ് ഇ​ട​പെ​ട​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ല​ഹ​രി​വി​രു​ദ്ധ ക്ല​ബു​ക​ൾ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും സ്ഥാ​പി​ക്കും. സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും നി​രീ​ക്ഷി​ക്കാ​ൻ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വീ​തം നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ദ്യാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും.

സ്കൂ​ൾ കോ​ള​ജ് അ​ധി​കൃ​ത​ർ മ​യ​ക്കു​മ​രു​ന്ന് ലോ​ബി​ക്കെ​തി​രെ ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്നും നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ൽ നി​ന്നു ശേ​ഖ​രി​ച്ച് വി​വ​ര​ങ്ങ​ൾ കൈ​മാ​റ​ണ​മെ​ന്നും ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശി​ച്ചു. ടോ​ൾ ഫ്രീ ​ന​ന്പ​ർ – 155358.

Related posts