വിജയ്‌യെ വീണ്ടും ഞെട്ടിച്ച് ആരാധകർ; കി‍റ്റ് വാങ്ങാതെ സെൽഫിയുമെടുത്ത് കുടുംബം

ത​മി​ഴ്നാ​ട്ടി​ൽ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ബാ​ധി​ത​ർ​ക്ക് ന​ട​ൻ വി​ജ​യ് സ​ഹാ​യ​വി​ത​ര​ണ​വു​മാ​യെ​ത്തി​യ​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. തൂ​ത്തു​ക്കു​ടി, തി​രു​നെ​ൽ​വേ​ലി ജി​ല്ല​ക്കാ​ർ​ക്കാ​ണ് വി​ജ​യ് നേ​രി​ട്ടെ​ത്തി ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.

എ​ന്നാ​ൽ ഈ ​പ​രി​പാ​ടി​ക്കി​ടെ ന​ട​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. കി​റ്റ് വാ​ങ്ങാ​നാ​യി അ​മ്മ​യും മ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്ന ഒ​രു കു​ടും​ബം വി​ജ​യ്ക്ക​രി​കി​ൽ എ​ത്തു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

കു​ടും​ബം വേ​ദി​യി​ലെ​ത്തി​യ​തോ​ടെ വി​ജ​യ് സാ​ധ​ന​ങ്ങ​ൾ അ​വ​ർ​ക്ക് ന​ൽ​കാ​നാ​യി കൈ​യി​ലെ​ടു​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ കൈ​യി​ലെ മൊ​ബൈ​ൽ ഫോ​ൺ എ​ടു​ത്ത് അ​വ​ർ വി​ജ​യ്‌​യോ​ട് ഒ​രു സെ​ൽ​ഫി ചോ​ദി​ക്കു​ക​യാ​ണ്. തു​ട​ർ​ന്ന് സാ​ധ​ന​ങ്ങ​ൾ താ​ഴെ വ​ച്ച് ആ​രാ​ധ​ക​രു​ടെ ആ​ഗ്ര​ഹം നി​റ​വേ​റ്റാ​ൻ താ​രം ത​യാ​റാ​യി.

തു​ട​ർ​ന്ന് വി​ജ​യ് കു​ടും​ബ​ത്തോ​ടൊ​പ്പം സെ​ൽ​ഫി എ​ടു​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ ഇ​ള​യ​കു​ട്ടി​യെ അ​മ്മ ഫോ​ട്ടോ​യ്ക്കു​വേ​ണ്ടി പൊ​ക്കി ഉ​യ​ർ​ത്തു​ന്ന​തു​മു​ണ്ട്. എ​ന്നാ​ൽ സെ​ൽ​ഫി എ​ടു​ത്ത ഉ​ട​ൻ ത​ന്നെ കു​ടും​ബം സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​തെ വേ​ദി വി​ട്ട് ഇ​റ​ങ്ങു​ക​യാ​ണ് ചെ​യ്ത​ത്. ഈ ​സ​മ​യം വി​ജ​യ് അ​ത്ഭു​ത​ത്തോ​ടെ കു​ടും​ബ​ത്തെ നോ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​തേ വേ​ദി​യി​ൽ നി​ന്ന് ഒ​രു പെ​ൺ​കു​ട്ടി സെ​ൽ​ഫി എ​ടു​ത്ത് കി​റ്റ് വാ​ങ്ങാ​തെ പോ​കു​ന്ന വീ​ഡി​യോ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. ഈ ​കു​ട്ടി​യോ​ടും വി​ജ​യ് കി​റ്റ് വേ​ണ്ടെ എ​ന്നും ചോ​ദി​ക്കു​ന്നു​ണ്ട്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment