ശ്രീദേവി കൊല്ലപ്പെട്ടതോ ? നടി താമസിച്ചത് ദാവൂദിന്റെ ഹോട്ടലിലെന്ന് മുന്‍ എ.സി.പി; യു.എ.ഇയില്‍ വച്ച് മരണപ്പെട്ടാല്‍ മാത്രമേ ഇന്‍ഷുറന്‍സ് തുകയായ 240 കോടി രൂപ ലഭിക്കുകയുള്ളൂവെന്നതും സംശയത്തിനിടയാക്കുന്നു…

ഇന്ത്യന്‍ സിനിമയിലെ നിത്യഹരിത നായിക ശ്രീദേവിയുടെ അവിചാരിതമായ വേര്‍പാട് ആരാധക ലക്ഷങ്ങളെ കണ്ണീരണിയിച്ചിരുന്നു. ഭര്‍ത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിനാലിന് ദുബായിലെത്തിയ ശ്രീദേവി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു.

മരണത്തെച്ചൊല്ലി പല കഥകളും പരന്നിരുന്നു. പക്ഷേ ശ്രീദേവിയുടേത് വെള്ളത്തില്‍ മുങ്ങിയുള്ള അപകടമരണമാണെന്നും യാതൊരു അസ്വാഭാവികതയും ഇല്ലെന്നുമുള്ള കണ്ടെത്തലിലാണ് ദുബായ് പോലീസ് കേസ് അവസാനിപ്പിച്ചത്.

എന്നാല്‍ ശ്രീദേവിയുടെ മരണത്തിനു പിന്നില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഇതേ ആരോപണവുമായി ഡല്‍ഹി പൊലീസിലെ മുന്‍ എ.സി.പി വേദ് ഭൂഷണ്‍ രംഗത്ത് വന്നിരിക്കുകയാണ്.

ശ്രീദേവിയുടേത് ആസൂത്രിത കൊലപാതകമാണെന്ന ആരോപണവുമായി മുമ്പും വേദ് ഭൂഷണ്‍ രംഗത്ത് വന്നിരുന്നു. പോലീസില്‍നിന്നു വിരമിച്ച ശേഷം സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുന്ന വേദ് ഭൂഷണ്‍ സൂക്ഷ്മപരിശോധനയ്ക്കായി ദുബായില്‍ പോയി തിരികെ എത്തിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം ആരോപിച്ചാത്.

ശ്രീദേവിയുടെ മരണസാഹചര്യം പുനസൃഷ്ടിച്ചതിനു ശേഷമായിരുന്നു വേദ് ഭൂഷന്റെ അന്വേഷണം. ഇപ്പോള്‍ ദാവൂദ് ഇബ്രഹാമിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് വേദ് ഭൂഷണ്‍ രംഗത്ത് വന്നിരിക്കുന്നത്. ദുബായ് ദാവൂദ് ഇബ്രഹാമിന്റെ ശക്തികേന്ദ്രമാണെന്ന് വേദ് ഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നു.

ദുബായ് രാജകുടുംബവുമായി ദാവൂദിന് അടുത്ത ബന്ധമുണ്ട്, ശ്രീദേവി താമസിച്ചിരുന്ന ജുമേറ എമിറേറ്റ്‌സ് ടവര്‍ ദാവൂദിന്റെ ഉടമസ്ഥതയിലുള്ളതാണ്. ദുബായില്‍ ശ്രീദേവിയുടെ മരണം അന്വേഷിക്കാന്‍ ചെന്ന വേദ് ഭൂഷണ്‍ ശ്രീദേവിയുടെ രക്ത സാമ്പിളുകളും ശ്വാസകോശത്തില്‍ എത്രത്തോളം വെള്ളം എത്തിയെന്നതിന്റെ റിപ്പോര്‍ട്ടും ദുബായ് പോലീസിനോട് ചോദിച്ചുവെങ്കിലും അത് നല്കാന്‍ അവര്‍ തയ്യാറായില്ല എന്നും വിവരമുണ്ട്.

ഈ വിധ സ്ഥിതിവിശേഷങ്ങളാണ് മരണത്തില്‍ ദാവൂദിനും പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നത്. ഒപ്പം ഒമാനില്‍ ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ പോളിസി ഉണ്ടെന്ന വിവരവും സംശയങ്ങള്‍ക്കിടയാക്കുന്നു.

ഈ സംശയങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രീദേവിയുടെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കാന്‍ ഒരുങ്ങുകയാണ് വേദ് ഭൂഷണ്‍. നേരത്തെ ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെന്നും യു.എ.ഇയില്‍ വച്ച് മരണപ്പെട്ടാല്‍ മാത്രമേ ഈ തുക ലഭിക്കുകയുള്ളൂ എന്നും കാണിച്ച് ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം ആവ്യപ്പെട്ടുകൊണ്ട് സുനില്‍ സിങ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

Related posts